തിരുവനന്തപുരം: ഇടതു മുന്നണി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച ചിത്രം പുറത്തുവന്നതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തലസ്ഥാന നഗരിയിൽ സാമൂഹിക അകലം പാലിക്കാതെയാണ് കേക്ക് മുറിയെന്നാണ് വിമർശനം. എൽഡിഎഫിന്റെ തുടർഭരണത്തിൽ എകെജി സെന്ററിലാണ് വിജയാഘോഷം നടന്നത്. വിവിധ ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുഖ്യമന്ത്രി കേക്ക് മുറിച്ചത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇതിന്റെ ചിത്രവും ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. രാവിലെ ആള്‍ക്കൂട്ട കേക്ക് മുറി, വൈകിട്ട് കോവിഡ് സാരോപദേശം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരാൾ ഇതിനെക്കുറിച്ച് കമന്റിട്ടത്.
Read MoreDay: May 17, 2021
മഴ കുറഞ്ഞെങ്കിലും ദുരിതം ഒഴിയുന്നില്ല; നാരങ്ങാനത്ത് ഉരുള്‍പൊട്ടി വീടുകൾക്ക് നാശനഷ്ടം
പത്തനംതിട്ട: മഴയ്ക്കു നേരിയ ശമനമുണ്ടായെങ്കിലും ദുരിതം ഒഴിയുന്നില്ല. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനത്ത് ഇന്നലെ രാത്രി ഉരുള്‍പൊട്ടി. രാത്രി എട്ടോടെ ഭയാനകമായ ശബ്ദത്തോടെ കല്ലും മണ്ണും വെള്ളത്തോടൊപ്പം ഒഴുകിയെത്തുകയായിരുന്നു. തൊട്ടടുത്ത വീടിനു നാശനഷ്ടം നേരിട്ടു. നാരങ്ങാനം വാഴത്തോപ്പില്‍ വി. വിശ്വനാഥന്റെ വീടിനാണ് നാശനഷ്ടമുണ്ടായത്. വിശ്വനാഥനും ഭാര്യ വനജയും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട ഇവര്‍ വീടിനു പുറത്തിറങ്ങി. പാറയും മണ്ണും വീടിനു മുകളില്‍ പതിച്ചു. വീടിനു മുകളില്‍ ഭീഷണി ഉയര്‍ത്തി നിന്നിരുന്ന പാറയുടെ മുകള്‍ ഭാഗത്തുനിന്നാണ് ഉരുള്‍പൊട്ടി എത്തിയത്. പാറ കഴിഞ്ഞയിടെ കുറെ ഭാഗം പൊട്ടിച്ചു നീക്കിയിരുന്നു. ഇന്നലെയും ഇന്നുമായി മഴയ്ക്കു നേരിയ ശമനമുണ്ട്. എന്നാല്‍ പടിഞ്ഞാറന്‍ മേഖലയിലെ വെള്ളപ്പൊക്ക കെടുതികള്‍ തുടരുകയാണ്. കരകവിഞ്ഞെത്തിയ നദികളില്‍ നിന്നും തോടുകളില്‍ നിന്നുമുള്ള വെള്ളം ഒഴുകിപ്പോകാനാകാതെ കെട്ടിക്കിടക്കുന്നതാണ് ദുരിതമാകുന്നത്. തിരുവല്ല താലൂക്കിലെ പടിഞ്ഞാറന്‍ മേഖലയിലാണ് ദുരിതം ഏറെയും. തിരുവല്ല നഗരസഭ, കുറ്റൂര്‍, നിരണം,…
Read Moreആസ്ത്മയും അലർജിയും തമ്മിൽ
നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു. ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചിക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം. അലർജിയാണു വില്ലൻശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള…
Read Moreസഹോദരിയെ പിരിയാന്‍ വയ്യെന്ന് വധു ! ഒടുവില്‍ വധുവിന്റെ സഹോദരിയെക്കൂടി താലി ചാര്‍ത്തി വരന്; പിന്നീട് നടന്ന പൂരം ഇങ്ങനെ…
സഹോദരിയെ പിരിയാനാകില്ലെന്ന് വിവാഹവേദിയില്‍ വച്ച് വധു വിഷമം പറഞ്ഞതോടെ ഉദാരമനസ്കനായ വരന് വധുവിന്റെ സഹോദരിയെയും അങ്ങ് താലിചാര്‍ത്തി. ഒരേ പന്തലില്‍ വെച്ചാണ് സഹോദരിമാരെ യുവാവ് വിവാഹം ചെയ്തത്. മുമ്പ് നിശ്ചയിച്ച പ്രകാരം വധുവിന് താലിചാര്‍ത്തിയതിനൊപ്പം യുവതിയുടെ സഹോദരിയേയും വരന് വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വരനെ പോലീസ് അങ്ങ് പൊക്കുകയും ചെയ്തു. വരന് ഉമാപതിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ കോലാറില്‍ കുരുഡുമാലെ ക്ഷേത്രത്തില്‍ മേയ് ഏഴിനായിരുന്നു വിവാഹം. വരനായ ഉമാപതിയുടെ ബന്ധുവായ ലളിതയുമായുള്ള വിവാഹം ഇരു കുടുംബങ്ങളും നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ സംസാശേഷി ഇല്ലാത്ത തന്റെ സഹോദരി സുപ്രിയയെ കൂടി ഉമാപതി വിവാഹം കഴിക്കണമെന്ന നിബന്ധന ലളിത മുന്നോട്ടുവെക്കുകയായിരുന്നു. സുപ്രിയയ്ക്ക് സംസാരിക്കാനുള്ള സഹായി കൂടിയായിരുന്നു ലളിത. ഇരുവരും പിരിയാനാകാത്ത വിധം ആത്മബന്ധവും ഉണ്ടായിരുന്നു. ഇതാണ് ലളിതയുടെ ആവശ്യത്തിന് പിന്നില്‍. പിന്നീട് ലളിതയുടെ ആഗ്രഹം…
Read Moreമാലാഖ വിളിയൊക്കെ വെറുതെ സുഖിപ്പിക്കാന്‍ വേണ്ടിയുള്ളതല്ലേ ! ഡ്യൂട്ടിയ്ക്കിടെ കോവിഡ് പോസിറ്റീവായ നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടു;സംഭവം ഹരിപ്പാട്…
ഭൂമിയിലെ മാലാഖമാര്‍ എന്ന് മിനിറ്റ് ഇടവിട്ട് നഴ്സുമാരെ വാഴ്ത്തുന്ന സോഷ്യല്‍ മീഡിയ കുറിപ്പുകള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവുമില്ല. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ മാലാഖമാരോട് നമ്മള് ചെയ്യുന്നതെന്താണ് ? ഡ്യൂട്ടിക്കിടെ കൊവിഡ് പോസിറ്റീവായ ട്രെയിനി നഴ്സിനെ ആശുപത്രിയില്‍ നിന്ന് ഇറക്കിവിട്ടതായി പരാതിയുയര്‍ന്നിരിക്കുകയാണ് ഇപ്പോള്‍. ഹരിപ്പാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ നഴ്സായ യുവതി തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി ദുരനുഭവം പുറത്തുവിട്ടത്. രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധനയ്ക്ക് സ്രവം നല്കിയ നഴ്സിനെ മാറ്റിനിറുത്താതെ നൈറ്റ് ഡ്യൂട്ടി നല്കി. പുലര്‍ച്ചെ ഫലം വന്നപ്പോള്‍ പോസിറ്റീവ്. അപ്പോള്‍ തന്നെ അധികൃതര്‍ ഇവരെ കെട്ടിടത്തിന് വെളിയിലിറക്കി. രാവിലെ ബന്ധുക്കള്‍ എത്തുന്നത് വരെ പുറത്ത് റോഡരികില്‍ നില്‍ക്കേണ്ടി വന്നതായും നഴ്സ് പറയുന്നു. ജോലിക്കിടെ രോഗം സ്ഥിരീകരിച്ചിട്ടും യുവതിക്ക് ചികിത്സ നല്‍കാനോ സര്‍ക്കാരിന്റെ കൊവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റോനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിലടക്കം…
Read Moreഎഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണ മെന്നത് കുറച്ച് കഷ്ടം
കോമഡി അവതരിപ്പിക്കുന്നത് പൊതുവെ പ്രയാസമുള്ള കാര്യമാണ്. കോമഡി അവതരിപ്പിക്കുന്നവര്‍ അതിന് വേണ്ടി മുന്നൊരുക്കങ്ങള്‍ നടത്തുകയും പരിശീലനം നേടുകയും ചെയ്തിട്ടുണ്ടാവും. സിനിമയുടെ കാര്യം അങ്ങനെയല്ല. എഴുതിവച്ച കാര്യങ്ങള്‍ തമാശയോടെ പറയണം എന്നത് കുറച്ച് കഷ്ടമാണെന്ന് -പൂജ ഹെഗ്ഡെ. സ്റ്റാന്റ് അപ് കോമഡിക്ക് ആവുമ്പോള്‍ പ്രത്യേകം പഞ്ച് ഡയലോഗുകളുടെയെല്ലാം ആവശ്യവുമുണ്ട്. സിനിമയ്ക്ക് വേണ്ടി ഞാന്‍ പല സ്റ്റാന്റ് അപ് കോമഡി ആര്‍ട്ടിസ്റ്റിനെയും നേരില്‍ പോയി കണ്ടിട്ടുണ്ട്
Read Moreമുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം ;രണ്ടു മന്ത്രിസ്ഥാനം ചോദിച്ചു, കിട്ടിയത് ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമെന്ന് ജോസ് കെ. മാണി
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസഭാ രൂപീകരണത്തിൽ പൂർണ തൃപ്തരെന്ന് കേരള കോൺഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി. രണ്ടു ക്യാബിനറ്റ് പദവികളാണ് പാർട്ടിക്ക് ലഭിച്ചത്. ഒരു മന്ത്രിയും ചീഫ് വിപ്പ് സ്ഥാനവുമാണിതെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിരുന്നെങ്കിലും പരിമിതികൾ കൊണ്ടാണ് ഒരു മന്ത്രിസ്ഥാനം ലഭിച്ചത്. മുന്നണിയുടെ കെട്ടുറപ്പാണ് പ്രധാനം അത് മനസിലാക്കി മുന്നോട്ട് പോകുമെന്നും ജോസ് വ്യക്തമാക്കി. മന്ത്രിയുടെയും ചീഫ് വിപ്പിന്റെയും തീരുമാനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Read Moreനിക്കിനെ ആയിരുന്നില്ല പ്രിയങ്കയുടെ കുടുംബം മനസില്‍ കണ്ടത്!
ബോളിവുഡിന്റെ താരറാണിയെന്നതിനു പുറമെ ഗ്ലോബല്‍ സ്റ്റാര്‍ കൂടിയാണ് പ്രിയങ്ക ചോപ്ര. സൗന്ദര്യ മത്സരത്തിലൂടെ രാജ്യത്തിന് അഭിമാനമായി മാറിയ ശേഷമാണ് പ്രിയങ്ക സിനിമയിലെത്തുന്നത്. കോടിക്കണക്കിന് ആരാധകരുള്ള പ്രിയങ്ക ഒരു ഗായിക എന്ന നിലയിലു കൈയടി നേടിയിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുകയാണ് പ്രിയങ്ക. പോപ്പ് ഗായകനായ നിക്ക് ജൊനാസാണ് പ്രിയങ്കയുടെ ഭര്‍ത്താവ്. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറാറുണ്ട്. 2018-ലായിരുന്നു പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്.എന്നാല്‍ നിക്കുമായുള്ള വിവാഹത്തിന് മുമ്പ് മറ്റൊരു താരവുമായുള്ള പ്രിയങ്കയുടെ വിവാഹമായിരുന്നു കുടുംബം ആഗ്രഹിച്ചിരുന്നതെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പ്രിയങ്കയുടെ ആന്റിയുടെ ആഗ്രഹം പ്രിയങ്ക ടെലിവിഷന്‍ താരമായ മോഹിത് റെയ്നയെ വിവാഹം കഴിക്കണമെന്നായിരുന്നു. “ദേവോം കി ദേവ് മഹാദേവ്’ എന്ന പരമ്പരയിലൂടെ താരമായി മാറിയ നടനാണ് മോഹിത്. പ്രിയങ്ക…
Read Moreഷിജു വർഗീസിനെതിരെ അന്വേഷണം; ദല്ലാൾ നന്ദകുമാറിന്റെ റോൾ എന്ത്? സ്ഥാനാർഥികളെ ചോദ്യം ചെയ്യും
ചാത്തന്നൂർ: ഇഎംസിസി എന്ന അമേരിക്കൻ കമ്പനിയുടെ ചെയർമാൻ ഷിജു വർഗീസിനെതിരെ അന്വേഷണം നടത്തുന്ന പോലീസ് സംഘം ദല്ലാൾ നന്ദകുമാറിന്റെ റോൾ കണ്ടെത്താൻ ശ്രമം തുടങ്ങി. അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകാൻ നന്ദകുമാറിന് അറിയിപ്പു നൽകി. ശ്രീധരൻ നായരും കുരുക്കിൽ ഷിജു എം വർഗീസിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിഷറീസ് മന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടി അമ്മയ്ക്കെതിരെ കുണ്ടറയിൽ മത്സരിക്കാൻ സ്ഥാനാർത്ഥിത്വം നല്കിയ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിയുടെ ചെയർമാനും വ്യവസായിയുമായ മല്ലേലിൽ ശ്രീധരൻ നായരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘം തലവൻ ചാത്തന്നൂർ എ സി പി വൈ . നിസാമുദീന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്തു മൊഴി രേഖപ്പെടുത്തിയത്.തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പത്രിക സമർപ്പിക്കുന്ന വേളയിൽ മാത്രമാണ് ഷിജുവുമായി ബന്ധപ്പെട്ടതെന്ന് മല്ലേലിൽ ശ്രീധരൻ നായർ മൊഴി നല്കി. നാമനിർദ്ദേശ പത്രികയോടൊപ്പം കെട്ടി…
Read Moreനൂറിനെ താല്പര്യമില്ല പ്രിയയാണെങ്കില്‍ ‘പെര്‍ഫെക്ട് ഓകെ’യെന്ന് റോഷന് ! പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന സിനിമ ഉപേക്ഷിച്ചതിനപ്പറ്റിയുള്ള വെളിപ്പെടുത്തലുമായി ഒമര്‍ ലുലു…
ഒരു അഡാര്‍ ലവ് എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ടതാരങ്ങളായി മാറിയ ആളുകളാണ് പ്രിയാവാര്യരും റോഷനും നൂറിന് ഷെരീഫും.ഒമര്‍ ലുലു ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. ഇപ്പോഴിതാ ഒമര്‍ ലുലു സംവിധാനം ചെയ്ത ജാനാ മേരെ ജാനാ എന്ന ഗാനം ഇപ്പോള്‍ ഒരു മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്. ഈ ഗാനം ആദ്യം ഒരു സിനിമയാക്കാന്‍ ആയിരുന്നു ആദ്യം പദ്ധതിയെന്നും എന്നാല്‍ പിന്നീട് അത് ഉപേക്ഷിക്കുകയായിരുന്നു എന്നും വെളിപ്പെടുത്തുകയാണ് ഒമര്‍ ലുലു ഇപ്പോള്‍. ഒരു അഡാര്‍ ലൗ എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് തന്നെ റോഷന്, നൂറിന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പാത്തു വെഡ്സ് ഫ്രീക്കന്‍ എന്ന പേരില്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. റോഷന് നൂറിനുമായി താല്പര്യം ഇല്ലെന്നും പ്രിയയുമായാണ് തനിക്ക് സിങ്ക് എന്നും പറഞ്ഞതോടെയാണ് ചിത്രം ഉപേക്ഷിച്ചതെന്നാണ് ഒമര്‍ ലുലു പറയുന്നത്. ഒരു ചാനലിനു നല്കിയ…
Read More