സൈന്യത്തിന്റെ വിവരങ്ങള്‍ വര്‍ഷങ്ങളായി ചോര്‍ത്തിയിരുന്ന രാജസ്ഥാന്‍ സ്വദേശി പിടിയില്‍ ! പരിശീലനം കിട്ടിയിരുന്നത് പാകിസ്ഥാനില്‍ നിന്ന്…

പാകിസ്ഥാന് വേണ്ടി വര്‍ഷങ്ങളായി സൈന്യത്തിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്ന ചാരപ്പണി ആള്‍ രാജസ്ഥാനില്‍ പിടിയില്‍. രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ മൊബൈല്‍ സിം കാര്‍ഡുകളുടെ കട നടത്തുന്ന നവാബ് ഖാന്‍ എന്നായാളെയാണ് രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐയ്ക്ക് വേണ്ടി വര്‍ഷങ്ങളായി ഇയാള്‍ ചാരപ്പണി ചെയ്യുകയായിരുന്നെന്ന് ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ ഉമേഷ് മിശ്ര വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇയാള്‍ കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം പറയുന്നു. 2015ല്‍ നവാബ് ഖാന്‍ പാകിസ്ഥാനിലേക്ക് പോയിരുന്നു. ഐഎസ്ഐയുടെ കീഴില്‍ 15 ദിവസം പരിശീലനം നേടിയ ഇയാള്‍ക്ക് 10,000 രൂപയും ലഭിച്ചു. ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയാ അക്കൗണ്ടിലൂടെയാണ് കൈമാറിയിരുന്നതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

Read More

വനിതാ സഹപ്രവര്‍ത്തകരെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു ! കുഷ്ഠരോഗ വിഭാഗം തലവനായ ഡോക്ടര്‍ അറസ്റ്റില്‍…

വനിതാ സഹപ്രവര്‍ത്തകരെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ഡോക്ടര്‍ അറസ്റ്റില്‍. മംഗളൂരുവില്‍ ജില്ലാ കുഷ്ഠരോഗ വിഭാഗം തലവന്‍ ഡോ. രത്നാകറാണ് അറസ്റ്റിലായത്. ലൈംഗികാതിക്രമത്തിന് ഇരയായ വനിതാ സഹപ്രവര്‍ത്തരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. മഡിക്കേരി, മുര്‍ഡേശ്വര്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വനിതാ സഹപ്രവര്‍ത്തകരെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് ഡോക്ടര്‍ക്കെതിരെയുള്ള കേസ്. വനിതാ സഹപ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി പെരുമാറുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതാണ് ഡോക്ടറെ കുടുക്കിയത്. എട്ടു വനിതാ സഹപ്രവര്‍ത്തകരാണ് ഡോക്ടറുടെ ലൈംഗികാതിക്രമത്തിന് ഇരയായത്. പീഡനത്തിന് ഇരയായവര്‍ ഡോക്ടര്‍ക്കെതിരെ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. ഡോക്ടര്‍ വലിയ സ്വാധീനമുള്ള ആളാണ് എന്നതാണ് ഇതിന് കാരണമായി അവര്‍ പറഞ്ഞത്. മാസങ്ങള്‍ക്ക് മുന്‍പ് ദേശീയ വനിതാ കമ്മീഷന് ലഭിച്ച അജ്ഞാത കത്താണ് സംഭവത്തില്‍ വഴിത്തിരിവായത്. കത്തിന്റെ ചുവടുപിടിച്ച് മംഗളൂരു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഡോക്ടര്‍ അറസ്റ്റിലായത്.

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടും ! 48 മണിക്കൂറിനുള്ളില്‍ അതിശക്തമാകും; കേരളത്തില്‍ മൂന്ന് ദിവസം കനത്ത മഴ…

ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ചയോടെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇതുകൂടാതെ ശ്രീലങ്കന്‍ തീരത്തിന് സമീപമായി നിലക്കൊള്ളുന്ന ചക്രവാതചുഴി നാളെയോടെ( തിങ്കളാഴ്ച) അറബിക്കടലില്‍ പ്രവേശിക്കാനും സാധ്യതയുണ്ട്. തെക്ക് ആന്ധ്രാ – തമിഴ്നാട് തീരത്തു വടക്ക് കിഴക്കന്‍ കാറ്റ് ശക്തമാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ നാളെയോടെ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത മൂന്ന് ദിവസം മഴ തുടരാന്‍ സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Read More

ഇതാണ് ഹീറോയിസം ! ആരാധകന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ മനംനിറഞ്ഞ് സ്വന്തം ട്രക്ക് സമ്മാനമായി നല്‍കി സൂപ്പര്‍താരം…

ലോകമെമ്പാടും അനേകം ആരാധകരുള്ള ഹോളിവുഡ് സൂപ്പര്‍താരമാണ് മുന്‍ റെസ്‌ലര്‍ കൂടിയായ ഡൈ്വന്‍ ജോണ്‍സന്‍ എന്ന റോക്ക്. ഇപ്പോഴിതാ തന്റെ കസ്റ്റമസൈസ്ഡ് ഫോഡ് റാപ്റ്റര്‍ ട്രക്ക് ഒരുയുവാവിന് സമ്മാനിച്ചു കൊണ്ടാണ് റോക്ക് ഏവരെയും ഞെട്ടിച്ചത്. റോക്കിന്റെ പുതിയ ചിത്രമായ റെഡ് നോട്ടീസിന്റെ പ്രദര്‍ശനത്തിന് ഇടയില്‍ ആയിരുന്നു എല്ലാവരെയും ഞെട്ടിച്ച വളരെ അപ്രതീക്ഷിതമായ സംഭവം. പ്രദര്‍ശനത്തിന് ആരാധകരെ തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തിലുള്ള ആരാധകരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിരുന്നു. അതില്‍ നിന്ന് ഏറ്റവും അര്‍ഹനായ ഓസ്‌കാര്‍ റോഡ്രിഗസ് എന്നയാള്‍ക്ക് ട്രക്ക് സമ്മാനിക്കുകയായിരുന്നെന്ന് റോക്ക് പറഞ്ഞു. ഓസ്‌കാര്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണ്. ഇത്തരത്തില്‍ ഒരു സല്‍പ്രവൃത്തി നടത്തുന്നയാള്‍ക്ക് ഈ ട്രക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താന്‍ വളരെ സന്തോഷവാനാണെന്ന് താരം വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ റെഡ് നോട്ടീസ് എന്ന പുതിയ ചിത്രത്തില്‍ ഉപയോഗിക്കുന്ന വാഹനമായ പോര്‍ഷെ ടൈകാന്‍ നല്‍കാനായിരുന്നു ആലോചന. എന്നാല്‍, വാഹനം നല്‍കാന്‍ പോര്‍ഷെ വിസമ്മതിച്ചു.…

Read More

മകന്‍ ചാരായം വാറ്റ് ഒറ്റി ! വയോധികയായ അമ്മയെ പോക്‌സോ കേസില്‍ കുടുക്കി അയല്‍ക്കാരിയുടെ പ്രതികാരം…

അയല്‍വാസിയുടെ വീട്ടില്‍ ചാരായം വാറ്റുന്ന വിവരം എക്‌സൈസിനെ അറിയിച്ചതിന്റെ പ്രതികാരമായി വയോധികയെ പോക്‌സോ കേസില്‍ കുടുക്കിയെന്ന് പരാതി. പരാതിക്കാരിയുടെ മകനാണ് ഫാംഹൗസിലെ ചാരായവാറ്റ് എക്‌സൈസില്‍ അറിയിച്ചത്. ഇതേത്തുടര്‍ന്ന് പട്ടികജാതിക്കാരിയായ തനിക്ക് പോക്‌സോ കള്ളക്കേസില്‍ 45 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നുവെന്ന് 73കാരിയായ ശ്രീമതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. കുളത്തൂപ്പുഴയിലാണ് സംഭവം. സമീപവാസിയുടെ പതിനാലുകാരനായ മകനെ പീഡിപ്പിച്ചെന്ന കേസിലാണ് ശ്രീമതിയെ തടവിലാക്കിയത്. സംഭവത്തെ കുറിച്ച് ശ്രീമതി പറയുന്നത് ഇങ്ങനെ… ‘വാക്‌സീന്‍ സ്വീകരിച്ച് വീട്ടിലേക്ക് എത്തിയ തന്നെ ഉടന്‍ എത്തിക്കാമെന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോവുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിന് ആളുണ്ടോയെന്ന് ചോദിച്ച ശേഷം റിമാന്‍ഡ് ചെയ്തു. കേസിന്റെ വിവരം തന്നെ അറിയിക്കുകയോ വാദം കേള്‍ക്കുകയോ ചെയ്തില്ലെന്നും ശ്രീമതി പറയുന്നു. കേസില്‍ പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്ക് എതിരേ നിയമനടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം. തകര്‍ന്ന് വീഴാറായ വീട്ടില്‍…

Read More

പ്രണവിന്റെ യാത്രകള്‍ ആദ്യമൊക്കെ എന്നെ വേദനിപ്പിച്ചിട്ടുണ്ട് ! തുറന്നു പറച്ചിലുമായി സുചിത്ര മോഹന്‍ലാല്‍…

മലയാളത്തിന്റെ മഹനടന്‍ മോഹന്‍ലാലിന്റെ മകന്‍ എന്ന നിലയിലാണ് പ്രണവ് മലയാളികള്‍ക്കു മുമ്പിലെത്തിയതെങ്കിലും ഇപ്പോള്‍ നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ സ്വന്തം നിലയില്‍ ഉയരാന്‍ പ്രണവിനായി. എന്നാല്‍ സാധാരണ താരങ്ങളെപ്പോലെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ സകലസമയവും വിരാജിക്കാന്‍ താല്‍പര്യപ്പെടുന്ന ആളല്ല പ്രണവ്. ഹിമാലയന്‍ താഴ് വരകളിലൂടയും മണാലിയുടെ തെരുവുകളിലൂടെയും ചുമലിലൊരു ബാക്ക്പാക്കുമായി കറങ്ങി നടക്കുന്ന പ്രണവെന്ന അപ്പുവിന്റെ വീഡിയോസ് പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പ്രണവിന്റെ ഈ ഇഷ്ടം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, കുഞ്ഞുനാള്‍ മുതല്‍ തന്നെ അപ്പുവിന് യാത്രകളോട് വലിയ ഇഷ്ടമായിരുന്നെന്നാണ് അമ്മ സുചിത്ര പറയുന്നത്. വളരുന്നതിന് അനുസരിച്ച് യാത്ര എന്നത് പ്രണവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നെന്നും സുചിത്ര പറഞ്ഞു. പക്ഷേ പ്രണവിന്റെ യാത്ര രീതികള്‍ പലപ്പോഴും അമ്മയെന്ന നിലയില്‍ തന്നെ വേദനിപ്പിച്ചിട്ടുണ്ടെന്ന് സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. പഠനത്തിന് ഇടവേള കൊടുത്തായിരുന്നു ഒരു ഘട്ടത്തില്‍ യാത്ര. ബനാറസും…

Read More

പാമ്പാടിയില്‍ നിന്നു കാണാതായ സഹോദരിമാരെ തമ്പാനൂരില്‍ കണ്ടെത്തി ! ഇവരെ കടത്തിക്കൊണ്ടു പോയ യുവാക്കള്‍ പിടിയില്‍…

കോട്ടയം പാമ്പാടിയില്‍ നിന്ന് കാണാതായ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കണ്ടെത്തി. തിരുവനന്തപുരത്ത് തമ്പാനൂരിലെ ലോഡ്ജില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. ട്രെയിനിലാണ് തിരുവനന്തപുരത്തേക്ക് എത്തിയതെന്നും ബംഗളുരുവിലേക്ക് പോകാനായിരുന്നു പദ്ധതിയെന്നും ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. തമ്പാന്നൂരിലെ ലോഡ്ജ് ഉടമയാണ് പൊലീസില്‍ വിവരമറിയിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ പോലീസ് പാമ്പാടിയിലേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. യുവാവിനെ കാണാതായെന്നു ബന്ധുക്കളും കോട്ടയം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കി. ഇതോടെ മൊബൈല്‍ ഫോണുകള്‍ പോലീസ് നിരീക്ഷിച്ചു. പെണ്‍കുട്ടികള്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ ലഭിച്ചിരുന്നു. യുവാവിന്റെ ഫോണിന് തിരുവനന്തപുരം തമ്പാന്നൂരില്‍ നിന്ന് സിഗ്‌നല്‍ ലഭിച്ചതോടെ പോലീസ് എല്ലാ ലോഡ്ജുകളിലും വിവരം കൈമാറി. ഇതോടെയാണ് ലോഡ്ജില്‍ മുറി എടുത്ത ഉടനെ അറിയാന്‍ കഴിഞ്ഞത്.

Read More

നടി ജാക്വിലിനും സുകേഷും തമ്മിലെന്ത് ? ഇരുവരുടെയും സ്വകാര്യചിത്രം പുറത്തു വന്നതോടെ തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്ക്…

നടി ലീന മരിയ പോള്‍ ഉള്‍പ്പെട്ട തട്ടിപ്പുകേസില്‍ അന്വേഷണം ബോളിവുഡിലേക്കും. 200 കോടിയുടെ തട്ടിപ്പാണ് നടന്നത്. ഇതിന്റെ ഭാഗമായി ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഏഴു മണിക്കൂറിലേറെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. ലീനയുടെ പങ്കാളി സുകാഷ് ചന്ദ്രശേഖറും ജാക്വിലിന്‍ ഫെര്‍ണാണ്ടസുമൊന്നിച്ചുള്ള സ്വകാര്യചിത്രം പുറത്തു വന്നതിനു പിന്നാലെയായിരുന്നു ഇഡിയുടെ നടപടി. വ്യവസായികളെയും രാഷ്ട്രീയ നേതാക്കളെയും വഞ്ചിച്ചു കോടികള്‍ തട്ടിയെടുത്ത നിരവധി കേസുകളിലെ പ്രതികളാണു ചെന്നൈ സ്വദേശി സുകാഷ് ചന്ദ്രശേഖറും പങ്കാളിയായ നടി ലീന മരിയ പോളും. വായ്പ തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയറിന്റെ മുന്‍ പ്രമോട്ടര്‍ ശിവേന്ദറിന്റെ ഭാര്യയില്‍നിന്നു 200 കോടി തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇരുവരും ഒടുവില്‍ അറസ്റ്റിലായത്. മറ്റൊരു കേസില്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിയുന്നതിനിടെയായിരുന്നു സുകാഷിന്റെ തട്ടിപ്പ്. കഴിഞ്ഞ ദിവസമാണ് സുകേഷും ബോളിവുഡ് നടി ജാക്വിലിന്‍…

Read More

ജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്നചിത്രം പകര്‍ത്തി ! സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്; പ്രതി മുമ്പ് വീട്ടമ്മയെ ഗര്‍ഭിണിയാക്കിയ ആള്‍…

ലഹരിജ്യൂസ് നല്‍കി മയക്കി പാര്‍ട്ടി പ്രവര്‍ത്തകയുടെ നഗ്‌ന ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന് എതിരെയാണ് വനിത പ്രവര്‍ത്തക പരാതി നല്‍കിയത്. യുവതിയെ കാറില്‍ കയറ്റി മയക്കി കിടത്തി നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് ഭീഷണി. ചിത്രം പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപയും പ്രതി ആവശ്യപ്പെട്ടുവെന്ന് പരാതിയില്‍ യുവതി പറയുന്നു. കേസിലെ രണ്ടാം പ്രതി ഡിവൈഎഫ്‌ഐ നേതാവായ നാസറാണ്. പീഡനം, നഗ്‌ന വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍, എന്നീ വകുപ്പുകളാണ് പ്രതികളായ സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. 12 പ്രതികളാണ് കേസിലുള്ളത്. വീഡിയോ പ്രചരിപ്പിച്ചതിന്റെ പേരിലാണ് മറ്റ് 10 പേര്‍ക്കെതിരെ കേസ് എടുത്തത്. സി സി സജിമോനെതിരെ മുമ്പും കേസുകളുണ്ടായിട്ടുണ്ട്. വിവാഹിതയായ യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ ഡിഎന്‍എ പരിശോധനയില്‍ ആള്‍മാറാട്ടത്തിനും ശ്രമിച്ചിച്ചിരുന്നു.…

Read More