കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളിലെ സ്കൂള്‍, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു തിരുവനന്തപുരം, കൊല്ലം,കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഏഴ് ജില്ലകളില്‍ ഇന്നും ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Read MoreDay: August 1, 2022
മറ്റുള്ളവരുടെ മുമ്പില്‍ ടെക്സ്റ്റൈല്‍ കമ്പനിയിലെ ജോലിക്കാരന് ! പ്രധാനജോലി തീവ്രവാദ സംഘടനകള്‍ക്ക് വിവരങ്ങള്‍ നല്കല്; 24കാരന് പിടിയില്‍…
തീവ്രവാദികള്‍ക്ക് വിവരങ്ങള്‍ ശേഖരിച്ചു നല്‍കിയിരുന്ന യുവാവ് സേലത്ത് അറസ്റ്റില്‍. ഇരുപത്തിനാലുകാരനായ ആസിക്ക് ആണ് അറസ്റ്റിലായത്. തീവ്രവാദ സംഘടനയുമായി ബന്ധമുള്ള അക്തര്‍ ഹുസൈന് എന്നയാളെ ജൂലായില്‍ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കര്‍ണാടക പോലീസ് നടത്തിയ അന്വേഷണത്തില്‍ അക്തര്‍ ഹുസൈന് സേലത്തുള്ള രണ്ട് പേരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. ഇയാള്‍ക്ക് ബന്ധമുള്ള അലിമുല്ലാ എന്ന യുവാവിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ഇരുപതുകാരനായ അലിമുല്ലായെ ചോദ്യം ചെയ്തതോടെയാണ് ആസിക്കിനെക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒരു ടെക്സ്റ്റൈല്‍ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ആസിക്ക്. ഇയാള്‍ക്കും അലിമുല്ലായ്ക്കും വിവരങ്ങള്‍ ശേഖരിച്ച് നല്‍കുന്നതിന് പ്രതിമാസം മുപ്പതിനായിരം രൂപയാണ് തീവ്രവാദ സംഘടനകള്‍ പ്രതിഫലമായി നല്‍കിയിരുന്നത്.
Read Moreകഞ്ചാവും എംഡിഎംഎയുമായി ദമ്പതികളടക്കം മൂന്നുപേര്‍ അറസ്റ്റില്‍ ! പ്രതികളെ കുടുക്കിയത് മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍…
മലപ്പുറം,കോഴിക്കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തിവന്ന സംഘം പിടിയില്‍. ദമ്പതികളടക്കം മൂന്നുപേരെയാണ് എക്സൈസ് പിടികൂടിയത്. മൊറയൂര്‍ സ്വദേശികളായ മുക്കണ്ണന് കീരങ്ങാട്ടുതൊടി ഉബൈദുല്ല(26), ബന്ധുവായ മൊറയൂര്‍ കീരങ്ങാട്ടുപുറായ് അബ്ദുര്‍ റഹ്മാന്(56), ഇയാളുടെ ഭാര്യ സീനത്ത് (50) എന്നിവരാണ് 75 കിലോ കഞ്ചാവും 52 ഗ്രാം എം ഡി എം എയുമായി അറസ്റ്റിലായത്. ഉബൈദുല്ലയുടെ ബൈക്കില്‍ നിന്ന് എംഡിഎംഎയും അബ്ദുര്‍ റഹ്മാന്റെ വീട്ടില്‍നിന്ന് കഞ്ചാവുമാണ് പിടിച്ചെടുത്തത്. അബ്ദുര്‍റഹ്മാന്റെ വീട്ടില്‍ ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. മാസങ്ങള്‍ നീണ്ട നിരീക്ഷണത്തിനൊടുവില്‍ ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഇവരെ വലയിലാക്കിയത്. കൂടുതല്‍ ലാഭം പ്രതീക്ഷിച്ച് പുതുതലമുറയും മയക്കുമരുന്നുകള്‍ വന്‍തോതില്‍ വില്‍പ്പന നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.
Read Moreമഴയില്‍ കട മുങ്ങി ! ബിരിയാണി ചെമ്പോടെ നടുറോഡില്‍; വീഡിയോ വൈറലാകുന്നു…
കനത്തമഴയില്‍ രാജ്യത്തിന്റെ പലഭാഗങ്ങളും വെള്ളപ്പൊക്കത്തിന്റെ ദുരിതമനുഭവിക്കുകയാണ്. കനത്ത മഴയില്‍ ഹോട്ടലില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ബിരിയാണി, ചെമ്പോടെ ഒലിച്ചുപോകുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ഇന്നലെ ഹൈദരബാദില്‍ പെയ്ത കനത്ത മഴയില്‍ ഹദീബ ഹോട്ടലിന് സമീപത്തുണ്ടായ വെള്ളക്കെട്ടിലൂടെയാണ് ബിരിയാണി പാത്രങ്ങള്‍ ഒലിച്ചുപോയത്. രണ്ട് വലിയ പാത്രം നിറയെ മൂടിവച്ച ബിരിയാണി, ചെമ്പോടെ വെള്ളത്തിലൂടെ ഒഴുകിപ്പോകുന്നത് വീഡിയോയില്‍ കാണാം. ബിരിയാണി ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുന്നവര്‍ തീര്‍ത്തും നിരാശരാകുമെന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തത്. വീഡിയോയ്ക്ക് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് ഒഴുകിയെത്തുന്ന വീട്ടുകാര്‍ സന്തോഷത്തിലാകുമെന്നാണ് ഒരാളുടെ കമന്റ്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പ്രദേശത്ത് കൂടെ ഒഴുകുന്ന മൂസി നദിയും കരകവിഞ്ഞൊഴുകുകയാണ്.
Read MoreWhat’s Melatonin For Puppies?
At Sleep Foundation, we personally check each product featured in our reviews and guides. This hands-on strategy permits us to offer correct, data-driven suggestions for mattresses, pillows, sheets, and other sleep necessities. Austin is a professional writer and researcher who has coated sleep science and sleep products for over a decade. Ivana Crnec obtained her veterinary diploma on the Faculty of Veterinary Medicine in Bitola. She then continued her schooling at the Faculty of Veterinary Medicine in Zagreb, Croatia, the place she specialised in home carnivores. Studies show that in…
Read Moreകെഎസ്ആർടിസിയുടെ ഹ്രസ്വദൂര സർവീസുകളും സ്വീഫ്റ്റിന്; ജീവനക്കാർക്ക് ശമ്പളം കിട്ടിയിട്ട് രണ്ട് മാസം
കെഎപ്രദീപ് ചാത്തന്നൂർചാത്തന്നൂർ: കെഎസ്ആർടിസിയിലെ പകുതിയോളം ജീവനക്കാർക്കും രണ്ടു മാസമായി ശമ്പളമില്ല. ജൂൺ മാസത്തെ ശമ്പളം ഡ്രൈവർ, കണ്ടക്ടർ, കാഷ്യൽ ലേബർ വിഭാഗങ്ങൾക്ക് മാത്രമാണ് കൊടുത്തത്. 9200 ഡ്രൈവർമാർക്കും 8600 കണ്ടക്ടർമാർക്കും 270 കാഷ്വൽ ലേബർമാർക്കുമാണ് 52 കോടിയോളം രൂപ ശമ്പളമായി നല്‍കിയത്. സംസ്ഥാന സർക്കാർ നല്കിയ 30കോടി രൂപ കൂടി ഉപയോഗിച്ചായിരുന്നു ഇവർക്ക് ശമ്പളം ജൂലൈ അവസാനദിവസമെങ്കിലും കൊടുത്തത്. 26 കോടിയും കൂടി വേണംമിനി സ്റ്റീരിയൽ, വർക്ക് ഷോപ്പ് , അഡ്മിനിസ്ട്രേഷൻ വിഭാഗം ജീവനക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ജൂൺ മാസത്തെ ശമ്പളം നല്‍കിയിട്ടില്ല. ഇതിന് 26 കോടി രൂപ വേണ്ടി വരുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്. ഓഗസ്റ്റ് ആയതോടെ ഈ വിഭാഗം ജീവനക്കാരുടെ ശമ്പള കുടിശിക രണ്ടു മാസമായി. കെഎസ്ആർടിസി ഏറ്റവും ദുർഘട കാലഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ള അവസരങ്ങളിൽപ്പോലും മാസത്തിലെ അവസാന പ്രവൃത്തി ദിവസം ജീവനക്കാർക്ക് ശമ്പളം നലികിയിരുന്നു. സാമ്പത്തിക…
Read Moreബിരിയാണി തരാമെന്ന് പറഞ്ഞ് കുട്ടികളെ സമരത്തിനു കൊണ്ടുപോയ സംഭവം ! എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം…
പാലക്കാട്ട് പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളിലെ വിദ്യാര്‍ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ സമരത്തിന് കൊണ്ടുപോയ സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും എസ്പിക്കും കമ്മിഷന് നോട്ടീസ് നല്കി. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഏഴു ദിവസത്തിനകം നല്‍കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പത്തിരിപ്പാല ഗവണ്മെന്റ് സ്കൂളില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രാഷ്ട്രീയ സമരങ്ങള്‍ക്ക് ഉപയോഗപ്പെടുത്തിയവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പാലക്കാട് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവനാണ് പരാതി നല്‍കിയത്.
Read Moreസാജു നവോദയ, എനിക്കറിയാം എന്റെകൂടെ അഭിനയിച്ചിട്ടുണ്ടെന്ന് മമ്മൂട്ടി
മമ്മൂട്ടി, മോഹൻലാൽ, ദിലീപ് തുടങ്ങി എല്ലാവരും നല്ല പിന്തുണയാണ് നൽകിയത്. പത്തേമാരി എന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം അഭിനയിച്ചു. അതിന് മുമ്പ് മമ്മൂക്കയെ നേരിൽ കണ്ടിട്ടുപോലുമില്ല. പിന്നെ കുറേ നാളുകൾക്കു ശേഷമാണ് ഭാസ്കർ ദ റാസ്കൽ ഷൂട്ട് നടക്കുന്നത്. മമ്മൂക്ക വന്നപ്പോൾ സിദ്ദിഖ് സാർ എല്ലാവരെയും പരിചയപ്പെടുത്തി അപ്പോൾ ഞാനും കൊല്ലം സുധിയും മാറി നിൽക്കുകയായിരുന്നു. ഇത് സാജു നവോദയ എന്ന് പറഞ്ഞ് എന്നെ പരിയപ്പെടുത്തി. എനിക്കറിയാം പുള്ളി എന്റെകൂടെ അഭിനയിച്ചിട്ടുണ്ട്. പുള്ളി മറന്നുപോയതായിരിക്കാം എന്ന് മമ്മൂക്ക പറഞ്ഞു. അത്രയും എല്ലാവരെയും ഒബ്സർവ് ചെയ്യുന്ന ആളാണ് മമ്മൂക്ക. പിന്നെ ലാലേട്ടൻ സ്കിറ്റ് കളിക്കുന്ന സമയത്ത് വിളിച്ചിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞിട്ടുണ്ട്. -സാജു നവോദയ
Read Moreഎന്നെ ആര്‍ക്കും ഇഷ്ടമല്ല…എന്തു പറഞ്ഞാലും ചിലര്‍ ചീത്തവിളിക്കുന്നു ! തന്റെ ദുഃഖം തുറന്നു പറഞ്ഞ് ഭാഗ്യലക്ഷ്മി…
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളിലൊരാളാണ് ഭാഗ്യലക്ഷ്മി. അവതാരകയായും അഭിനേത്രിയുമായുമെല്ലാം ഭാഗ്യലക്ഷ്മി മലയാള കലാരംഗത്ത് നിറഞ്ഞു നില്ക്കുന്നു. ഇതോടൊപ്പം ഒരു ആക്ടിവിസ്റ്റ് എന്ന നിലയിലും ഇവര്‍ ശ്രദ്ധേയയാണ്. ഭാഗ്യലക്ഷ്മി സാമൂഹിക രാഷട്രീയ വിഷയങ്ങളിലെല്ലാം തന്റെ അഭിപ്രായം തുറന്നുപറഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലും ഭാഗ്യലക്ഷ്മി എത്തിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ മറ്റൊരു പാഠമായിരുന്നു ബിഗ്ബോസ് എന്നാണ് ഷോയില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം ഭാഗ്യലക്ഷ്മി പറഞ്ഞത്. ബിഗ്ബോസ് ഹൗസ് ഒരിക്കലും താന്‍ വിചാരിച്ചിരുന്നത് പോലെയായിരുന്നില്ലെന്നും മൈന്‍ഡ് ഗെയിമാണ് അവിടെ നടന്നിരുന്നതെന്നും ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു. ആ ഷോ എനിക്ക് പറ്റുന്നത് അല്ലായിരുന്നുവെന്നും അതില്‍ നിന്ന് പുറത്തുപോകാന്‍ വരെ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നാണ് ഭാഗ്യ ലക്ഷ്മി പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അിമുഖത്തിലാണ് ഭാഗ്യലക്ഷ്മി ഇക്കാര്യം പ്രേക്ഷകരോട് തുറന്നുപറഞ്ഞത്. എല്ലാ കാര്യങ്ങളും പേടികൂടാതെ തുറന്നു സംസാരിക്കുന്നത് കാരണം മലയാളികള്‍ക്ക്…
Read Moreഅഭിനയിക്കാന്‍ വിളിച്ചാല്‍ പോകും, ഇല്ലെങ്കില്‍ പരാതിയുമായി ആരുടെയും പിന്നാലെ പോവാറില്ലെന്ന് സീനത്ത്
കലാകാരിയായാലും അല്ലെങ്കിലും പരസ്പരം ധാരണയില്ലെങ്കില്‍ വിവാഹജീവിതം പെണ്‍കുട്ടികളില്‍ പലതരം മാനസിക സംഘര്‍ഷം ഉണ്ടാക്കും. സ്വന്തം സന്തോഷം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള അധികാരസ്ഥാനവുമല്ല വിവാഹം. പണ്ട് പെണ്ണിന്റെ സ്ഥാനം വാതിലിന് പിറകില്‍ ആയിരുന്നില്ലേ? പക്ഷേ ഇന്ന് കാലം മാറി. ഇന്നത്തെ പെണ്‍കുട്ടികള്‍ പഠനത്തിന് ഒന്നാം സ്ഥാനവും വിവാഹത്തിന് രണ്ടാം സ്ഥാനവും കൊടുത്തുതുടങ്ങി. അവളുടെ ശബ്ദം ബലപ്പെട്ടു, വാക്കുകള്‍ക്ക് മൂര്‍ച്ചയേറി. ചെറിയ പ്രായം മുതലേ ജീവിതം കലയെ ചുറ്റിപ്പറ്റിയാണ്. ഒരു കലാകാരിയായാണ് ഇന്നും ഞാന്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ എനിക്ക് ഒരിക്കലും ഒരു തണല്‍മരം ഉണ്ടായിട്ടില്ലെന്ന് പറയേണ്ടിവരും. അക്കാരണം കൊണ്ട് ആരോടും വലിയ കടപ്പാടുകളും ഇല്ല. അഭിനയിക്കാന്‍ വിളിച്ചാല്‍ പോകും. ഇല്ലെങ്കില്‍ പരാതിയുമായി ആരുടെയും പിന്നാലെ ചെല്ലാറുമില്ല. –സീനത്ത്
Read More