വി.​ഡി​യോ കെ.​സി​യോ… സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ക​ണം, കെ.​സി വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി: സം​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ജാ​ഥ. പ​ര​സ്യ പ്ര​ക​ട​നം കെ​പി​സി​സി വി​ല​ക്കി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി ഒ​ത്തു​കൂ​ടി​യ​ത്. സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ലൂ​ടെ​യാ​ണ് ജാ​ഥ ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നി​ടെ വി.​ഡി സ​തീ​ശ​ൻ അ​നു​കൂ​ലി​ക​ൾ കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ ഫ്ല​ക്സ് വ​ലി​ച്ചു​കീ​റി. നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ജാ​ഥ​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മാ​ന​മാ​യ ജാ​ഥ ന​ട​ക്കു​ന്നു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി​യാ​യി ആ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​ന​ത്തി​നാ​യി വി.​ഡി സ​തീ​ശ​ൻ, കെ.​സി. വേ​ണു​ഗോ​പാ​ൽ, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രെ ഡ​ൽ​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്.

Read More

‘ചേ​രി​തി​രി​ഞ്ഞ് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ഫ്ള​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം, പ്രി​യ​പ്പെ​ട്ട കോ​ൺ​ഗ്ര​സ് -യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പി​ൻ​മാ​റ​ണം’: അ​ഭ്യ​ർ​ഥ​ന​യു​മാ​യി വി. ​ഡി സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ൽ മു​ഖ്യ​മ​ന്ത്രി പോ​ര് ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ പ​ല ഇ​ട​ങ്ങ​ളി​ലാ​യി പൊ​ന്തു​ന്ന ഫ്ള​ക്സു​ക​ളും പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ലു​ണ്ടാ​കു​ന്ന വ​ഴ​ക്കു​ക​ളി​ലും പ്ര​തി​ക​രി​ച്ച് വി. ​ഡി സ​തീ​ശ​ൻ. ചേ​രി​തി​രി​ഞ്ഞ് പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തും ഫ്ള​ക്സു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. കോ​ൺ​ഗ്ര​സ് -യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ അ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും സ​തീ​ശ​ൻ അ​ഭ്യ​ർ​ഥി​ച്ചു. 102 സീ​റ്റു​മാ​യി കോ​ൺ​ഗ്ര​സി​ന്‍റേ​യും യു​ഡി​എ​ഫി​ന്‍റേ​യും ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത്. ഇ​ത് സ​ന്തോ​ഷ​ത്തി​ന്‍റേ​യും അ​ഭി​മാ​ന​ത്തി​ന്‍റേ​യും നി​മി​ഷ​മാ​ണ്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ പാ​ർ​ട്ടി​ക്കും മു​ന്ന​ണി​ക്കും ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ഒ​ന്നും നേ​താ​ക്ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ക​രു​ടേ​യും ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ആ​ദ്യ​ഘ​ട്ട ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ര​ണ്ടാം ഘ​ട്ട ന​ട​പ​ടി​ക​ളി​ലേ​ക്ക് എ​ഐ​സി​സി ക​ട​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Read More

സു​വേ​ന്ദു അ​ധി​കാ​രി ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി: തീ​രു​മാ​നം ബി​ജെ​പി നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ൽ; സ​ത്യ​പ്ര​തി​ജ്ഞ ശ​നി​യാ​ഴ്ച

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ൽ ച​രി​ത്ര വി​ജ​യം നേ​ടി​യ ബി​ജെ​പി സു​വേ​ന്ദു അ​ധി​കാ​രി​യെ മു​ഖ്യ​മ​ന്ത്രി​യാ​യി തീ​രു​മാ​നി​ച്ചു. ഇ​ന്ന് ചേ​ർ​ന്ന നി​യ​മ​സ​ഭാ ക​ക്ഷി യോ​ഗ​ത്തി​ലാ​ണ് സു​വേ​ന്ദു​വി​നെ നേ​താ​വാ​യി തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന സു​വേ​ന്ദു ഭ​വാ​നി​പു​ർ, ന​ന്ദി​ഗ്രാം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്ന് വി​ജ​യി​ച്ചാ​ണ് നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. ഭ​വാ​നി​പു​രി​ൽ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി​യെ ആ​ണ് സു​വേ​ന്ദു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മു​ൻ‌ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യി​രു​ന്ന സു​വേ​ന്ദു മ​മ​താ മ​ന്ത്രി​സ​ഭ​യി​ൽ മ​ന്ത്രി​യും ആ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി​യാ​യി സു​വേ​ന്ദു സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.

Read More

കണ്ണൂരിൽ ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പ്ര​തി​ക്ക് 44 വ​ർ​ഷം ക​ഠി​ന ത​ട​വും പി​ഴ​യും

ക​ണ്ണൂ​ർ: ദ​ത്തെ​ടു​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് 44 വ​ർ​ഷം ക​ഠി​ന ത​ട​വും 1,04,000 രൂ​പ പി​ഴ​യും. 2016 ലാ​ണ് കേ​സി​ന​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ങ്ങാ​ട്ടി​ടം സ്വ​ദേ​ശി സി.​ജി. ശ​ശി​കു​മാ​റി​നെ​യാ​ണ് ത​ല​ശേ​രി പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. അ​തി​ജീ​വി​ത​യു​ടെ സ​ഹോ​ദ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് വ​ർ​ഷം ത​ട​വും 15,000 രൂ​പ പി​ഴ​യും ശി​ക്ഷ​യും നേ​ര​ത്തെ വി​ധി​ച്ചി​രു​ന്നു. ശി​ക്ഷ ഒ​ന്നി​ച്ചാ​നു​ഭ​വി​ച്ചാ​ൽ മ​തി.

Read More

ജ്യൂ​സി​ൽ മ​യ​ക്ക്മ​രു​ന്ന് ന​ൽ​കി 28 കാ​രി​യെ ഓ​ട്ടോ ഡ്രൈ​വ​ർ പീ​ഡി​പ്പി​ച്ചു; ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പീ​ഡ​നം

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ 28 വ​യ​സു​കാ​രി ക്രൂ​ര ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യ​താ​യി പ​രാ​തി. അ​യ​ൽ​വാ​സി​യാ​യ ഓ​ട്ടോ ഡ്രൈ​വ​റാ​ണ് പീ​ഡി​പ്പി​ച്ച​ത്. ജ്യൂ​സി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ല​ക്കി ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്നും ന​ഗ്ന ദൃ​ശ്യ​ങ്ങ​ളും പ​ക​ർ​ത്തി​യെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പി​ന്നീ​ട് ദൃ​ശ്യ​ങ്ങ​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പ​ല​സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും പ​രാ​തി​യി​ലു​ണ്ട്. മി​ൽ​മ ടാ​ങ്ക​ർ ഡ്രൈ​വ​ർ കൂ​ടി​യാ​ണ് പ്ര​തി. ഈ ​ടാ​ങ്ക​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യും ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. പ്ര​തി​യു​ടെ ഭാ​ര്യ​യോ​ട് പീ​ഡ​ന വി​വ​രം തു​റ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ആ​യി​രു​ന്നു മ​ർ​ദ​നം. അ​ടൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും പ്ര​തി​യെ പി​ടി​കൂ​ടു​ന്നി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി പ​റ​യു​ന്നു. ഫെ​ബ്രു​വ​രി 15 ആ​യി​രു​ന്നു ആ​ദ്യ പീ​ഡ​നം.

Read More

‘ധ​ർ​മ്മ​ട​ത്ത് സാ​ക്ഷാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ​ച്ചെ​ങ്കി​ലും ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ൽ ആ​യെ​ങ്കി​ൽ ജ​ന​വി​കാ​രം ത​മാ​ശ​യ​ല്ല, എ​ല്ലാം ഇ​വി​ടം​കൊ​ണ്ട് തീ​ർ​ന്നു എ​ന്ന് ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പോ​ലും ന​ഷ്ട​പ്പെ​ടും’: മു​ന്ന​റി​യി​പ്പു​മാ​യി സി. ​ആ​ർ മ​ഹേ​ഷ്

കൊ​ല്ലം: കോ​ൺ​ഗ്ര​സി​നു​ള്ളി​ൽ മു​ഖ്യ​മ​ന്ത്രി ക​സേ​ര​യെ​ച്ചൊ​ല്ലി ഗ്രൂ​പ്പ് പോ​ര് ന​ട​ക്കു​ന്ന​തി​നി​ടെ സ്വ​ന്തം പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും മു​ന്ന​റി​യി​പ്പു​മാ​യി എം​എ​ൽ​എ സി.​ആ​ർ മ​ഹേ​ഷ്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം… ധ​ർ​മ്മ​ട​ത്ത് സാ​ക്ഷാ​ൽ പി​ണ​റാ​യി വി​ജ​യ​ൻ കു​റ​ച്ചെ​ങ്കി​ലും ധ​ർ​മ്മ​സ​ങ്ക​ട​ത്തി​ൽ ആ​യെ​ങ്കി​ൽ, ത​ളി​പ്പ​റ​മ്പി​ലും, പ​യ്യ​ന്നൂ​രി​ലും സി​പി​എ​മ്മി​നു പോ​ലും അ​ടി​പ​ത​റാ​മെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഉ​ൾ​ക്ക​രു​ത്ത് കാ​ണാ​തി​രു​ന്നു​കൂ​ടാ. ഇ​ത് സി​പി​എമ്മിന് ​മാ​ത്ര​മ​ല്ല ബാ​ധ​കം 50,000 തി​നും ,80,000 വും ​വോ​ട്ടു​ക​ൾ​ക്ക് ജ​യി​ച്ച യു​ഡി​എ​ഫ് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​നി അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​ക്കാം അ​താ​ണ് ച​രി​ത്ര​വും കാ​ല​വും. പ​ല്ല് കു​ത്തി മ​ണ​പ്പി​ക്കു​ന്ന​തി​നേ​യും സു​ഗ​ന്ധ​മാ​യി കാ​ണു​ന്ന​വ​ർ. നാ​റു​ന്ന​തും, മ​ണ​ക്കു​ന്ന​തും അ​റി​യാ​ത്ത​വ​ർ. ജ​ന​വി​കാ​രം ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന​വ​ർ. എ​ല്ലാം ഇ​വി​ടം​കൊ​ണ്ട് തീ​ർ​ന്നു എ​ന്ന് ധ​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ തെ​റ്റാ​ണ്.​അ​ല്പം എ​ങ്കി​ലും ഇ​ന്ത്യ​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് പോ​ലും ന​ഷ്ട​പ്പെ​ടും. ഇ​ത് പ​ക്ഷം പ​റ​ച്ചി​ലാ​യി കാ​ണേ​ണ്ട. വി​ശ​ക്കു​ന്ന​വ​ന്‍റെ, വി​യ​ർ​ക്കു​ന്ന​വ​ന്‍റെ, പ​ണി​യെ​ടു​ക്കു​ന്ന​വ​ന്‍റെ, ഈ ​മ​ഹാ പ്ര​സ്ഥാ​ന​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ന്‍റെ…

Read More

യു​കെ​യി​ൽ സ​ന്തോ​ഷ​മി​ല്ല ! എ​ന്‍റെ ചി​രി​യും സ​ന്തോ​ഷ​വും ന​ഷ്ട​പ്പെ​ട്ടി​ട്ട് എ​ട്ട് വ​ർ​ഷം; ഇ​ന്ത്യ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ കൊ​തി​ച്ചു​ള്ള യു​വാ​വി​ന്‍റെ കു​റി​പ്പ് വൈ​റ​ൽ

എ​ട്ടു വ​ർ​ഷ​മാ​യി യു​കെ​യി​ലെ ജീ​വി​ത​ത്തി​ൽ മ​ടു​പ്പ് തോ​ന്നി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്നു. 18 വ​യ​സ്സി​ൽ വീ​ട്ടു​കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​ന് വ​ഴ​ങ്ങി​യാ​ണ് താ​ൻ ല​ണ്ട​നി​ൽ എ​ത്തി​യ​തെ​ന്ന് 26കാ​ര​നാ​യ ഇ​ദ്ദേ​ഹം സോ​ഷ്യ​ൽ മീ​ഡി​യ പോ​സ്റ്റി​ൽ പ​റ​യു​ന്നു.അ​വി​ടെ മി​ക​ച്ച രീ​തി​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ന​ല്ല വ​രു​മാ​നം നേ​ടു​ന്നു​ണ്ടെ​ങ്കി​ലും, താ​ൻ ഒ​രു കു​ടു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണെ​ന്നും നാ​ട്ടി​ലെ പ​ഴ​യ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം മി​സ്സ് ചെ​യ്യു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം റെ​ഡ്ഡി​റ്റി​ൽ കു​റി​ച്ചു. എ​ന്‍റെ ജീ​വി​ത​ത്തി​ൽ ഇ​പ്പോ​ൾ ആ​വേ​ശ​മോ സ​മാ​ധാ​ന​മോ ഇ​ല്ല. ചി​ല​പ്പോ​ഴൊ​ക്കെ ഇ​ന്ത്യ​യി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​പോ​യാ​ലോ എ​ന്ന് തോ​ന്നും. എ​ന്‍റെ കു​ട്ടി​ക്കാ​ല​വും സ്കൂ​ൾ കാ​ല​വു​മെ​ല്ലാം ഇ​ന്ത്യ​യി​ലാ​യി​രു​ന്നു, അ​വി​ടെ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം മി​ക​ച്ച ജീ​വി​ത​മാ​യി​രു​ന്നു എ​നി​ക്കു​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടു​കാ​രു​ടെ സ​മ്മ​ർ​ദ്ദം കാ​ര​ണം എ​ല്ലാം ഉ​പേ​ക്ഷി​ച്ചാ​ണ് പോ​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ എ​നി​ക്ക് ഒ​രി​ക്ക​ലും യു​കെ​യി​ലേ​ക്ക് വ​രാ​ൻ താ​ല്പ​ര്യ​മി​ല്ലാ​യി​രു​ന്നു, എ​ന്ന വൈ​കാ​രി​ക​മാ​യ കു​റി​പ്പാ​ണ് പ​ങ്കു​വ​ച്ച​ത്. പ്ര​തി​മാ​സം 5 ല​ക്ഷം രൂ​പ​യോ​ളം ശ​മ്പ​ളം ല​ഭി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളോ…

Read More

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി റി​മാ​ൻ​ഡി​ൽ

മ​യ്യി​ൽ: മ​യ്യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സാ​യ ഗാ​ന്ധി​ഭ​വ​ൻ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ മ​യ്യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി വേ​ള​ത്തെ കെ.​കെ.​ മ​നീ​ഷി​നെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.​ ഈ സ​ഭ​വ​ത്തി​ലെ ആ​ദ്യ അ​റ​സ്റ്റാ​ണ് മ​നീ​ഷി​ന്‍റേ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ടു​ത്ത​ദി​വ​സ​മാ​ണ് ഗാ​ന്ധി​ഭ​വ​ൻ അ​ക്ര​മി​ച്ചു ത​ക​ർ​ത്ത​ത്. മ​യ്യി​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ് മ​നീ​ഷ്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​ണ് ഇ​ൻ​സ്പെ​ക്ട​ർ രാം​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് കോ​ൺഗ്ര​സ് ഓ​ഫീ​സ് ത​ക​ർ​ത്തു​വെ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്. യ​ഥാ​ർ​ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​തെ രാ​ഷ്‌ട്രീ​യ വൈ​രാ​ഗ്യം വ​ച്ച് കോ​ൺ​ഗ്ര​സു​കാ​ർ ന​ൽ​കി​യ ക​ള്ള​പ്പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി​യെ​ന്ന് സി​പി​എം ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ൽ യ​ഥാർ​ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും മ​നീ​ഷി​ന്‍റെ അ​റ​സ്റ്റി​ൽ പ്ര​തി​ഷേ​ധി​ച്ചും സി​പി​എം മ​യ്യി​ൽ ടൗ​ണി​ൽ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി. സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി അം​ഗം കെ.​സി.​ ഹ​രി​കൃ ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ മ​യ്യി​ൽ…

Read More

ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ലെ ക്ര​മ​ക്കേ​ട്; ആ​റു​മ​റി​യാ​തെ ഒ​ത്തു​തീ​ർ​പ്പാ​ക്കി​യെ​ന്നാ​രോ​പ​ണം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽ 2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഓ​ഡി​റ്റ​റും ചേ​ർ​ന്ന് പു​റ​ത്ത​റി​യി​ക്കാ​തെ ഒ​ത്തു തീ​ർ​പ്പാ​ക്കി​യെ​ന്ന് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം.2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ നി​ര​വ​ധി കാ​ഷ് വൗ​ച്ച​റു​ക​ളു​ടെ അ​ഭാ​വം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഹാ​ജ​രാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം 14-09-23ന് ​നോ​ട്ടീ​സ് ന​ൽ​കു​ക​യും ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ഷ് വൗ​ച്ച​റു​ക​ൾ ഹാ​ജ​രാ​ക്കാ​തെ ത​ന്നെ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്കി റി​മാ​ർ​ക്ക്സോ​ടെ ക്ര​മ​ക്കേ​ടു​ക​ളി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചു​മെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ഷ് വൗ​ച്ച​റു​ക​ളും മ​റ്റു രേ​ഖ​ക​ളും ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷ​മെ​ങ്കി​ലും ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. കൂ​ടാ​തെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്റ്റോ​ർ വ​ഴി പോ​ലീ​സ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​ല്ലാ​ത്ത ക​ന്പ​നി​ക്ക് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്വ​ന്തം…

Read More

വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മ​ണം; ചോ​ദ്യം ചെ​യ്ത കു​ടും​ബ​ത്തി​ന് ഭീ​ഷ​ണി; പ​രാ​തി​യു​മാ​യി കു​ടും​ബം

പ​യ്യ​ന്നൂ​ര്‍: വീ​ട്ടു​വ​ള​പ്പി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ശ​ന​ഷ്‌​ട​ങ്ങ​ള്‍ വ​രു​ത്തി​യെ​ന്ന് പ​രാ​തി. താ​യി​നേ​രി​യി​ലെ കെ.​വി. മോ​ഹ​ന​നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​യ​ല്‍​വാ​സി​ക്കെ​തി​രേ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഈ​മാ​സം നാ​ലി​ന് രാ​വി​ലെ​യാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ത്തി​വാ​ളു​മാ​യി വീ​ടി​ന്‍റെ ടെ​റ​സി​ല്‍ ക​യ​റി തെ​ങ്ങി​ന്‍റെ തി​രി​യോ​ല​യു​ള്‍​പ്പെ​ടെ വെ​ട്ടി ന​ശി​പ്പി​ച്ച​താ​യും ത​ട​യാ​നെ​ത്തി​യ പ​രാ​തി​ക്കാ​ര​നേ​യും കു​ടും​ബ​ത്തേ​യും ചു​ട്ടെ​രി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. ഇ​തി​ന് മു​മ്പ് വീ​ട്ടി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​ക​ളും ജ​ന​ലു​ക​ളും അ​ടി​ച്ച് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്. അ​തി​നും​മു​മ്പ് വീ​ട്ടു​വ​ള​പ്പി​ലെ ജ​ല​സം​ഭ​ര​ണി ത​ക​ര്‍​ത്ത് കു​ടി​വെ​ള്ളം ത​ട​സ​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ചി​രു​ന്ന​താ​യും ഇ​തി​നെ​ല്ലാ​മെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ഭീ​ഷ​ണി​യി​ലാ​ണ് കു​ടം​ബം ക​ഴി​യു​ന്ന​തെ​ന്നും ഇ​ത്ത​രം അ​ക്ര​മ​ത്തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.

Read More