ആലപ്പുഴ: വെസ്റ്റ് നൈൽ പനിക്കെതിരേ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. ദേശാടനപക്ഷികളിൽ കാണാനിടയുള്ള ഫ്ലാവി വിഭാഗത്തിലെ വൈറസ് കൊതുകിലൂടെ മനുഷ്യരിലേക്ക് പ്രവേശിക്കാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. വയോജനങ്ങളും രോഗപ്രതിരോധശേഷി കുറഞ്ഞവരും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണം. പനി, ക്ഷീണം മനംപിരട്ടൽ, ഛർദി, കഴുത്തുതിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണമെന്നും ഭൂരിപക്ഷം പേരിലും പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടാവണമെന്നില്ലെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രോഗം ഗുരുതരമായാൽ നാഡീവ്യവസ്ഥയെ ബാധിക്കുന്നതിനാൽ തലച്ചോറിനെ ബാധിക്കുന്ന എൻസെഫലൈറ്റിസ്, മസ്തിഷ്കജ്വരം, കാഴ്ച നഷ്ടപ്പെടുക, പക്ഷാഘാതം പോലെയുള്ള ലക്ഷണങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. രോഗബാധയുള്ള വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരില്ല. കെട്ടിനിൽക്കുന്ന മലിനമായ വെള്ളത്തിലും ഒഴുക്കില്ലാത്ത വെള്ളത്തിലും ഓവുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, ചതുപ്പ് പ്രദേശം, പാടങ്ങൾ പുൽച്ചെടികൾ തഴച്ചുവളരുന്ന ഇടങ്ങൾ എന്നിവിടങ്ങളിലൊക്കെ കൂടുതൽ കാണാനിടയുള്ള ക്യൂലക്സ് കൊതുകുകളാണ് രോഗവാഹകർ. വീടിനുള്ളിലും പരിസരത്തും കൊതുക് വളരാൻ ഇടയുള്ള സാഹചര്യങ്ങൾ…
Read MoreDay: May 8, 2026
ചിൽ ചെയ്യാൻ ഗ്രേപ് ജ്യൂസും തണ്ണിമത്തന് ഷെയ്ക്കും; ഫ്രിസോ ബ്രാന്‍ഡില്‍ ജ്യൂസുകളുമായി സഹോദരങ്ങൾ
കോട്ടയം: പകല്ച്ചൂടില് കോട്ടയം നഗരത്തില്‍ എത്തുന്നവര്‍ക്ക് ഒന്നു ചില് ചെയ്യാന്‍ നല്ല തണുത്ത ബോള്‍ ഗ്രേപ് ജ്യൂസോ, തണ്ണിമത്തന് ഷെയ്ക്കോ ആസ്വദിക്കാം. നാഗമ്പടം നെഹ്റു പാര്‍ക്കിനു മുന്നിലാണ് സച്ചിന് സെബാസ്റ്റ്യനും സഹോദരി അന്ന സെബാസ്റ്റ്യനും കൂട്ടുകാരി അന്‍സാ ബിജോഷും “ഫ്രിസോ’ എന്ന ബ്രാന്‍ഡ് നെയിമില്‍ ജ്യൂസുകളുടെ വില്പന നടത്തുന്നത്. ഒരു വര്‍ഷം മുമ്പ് ഏവിയേഷന്‍ കോഴ്സ് പൂര്‍ത്തിയാക്കിയ സച്ചിന് ഭക്ഷണ മേഖലയില്‍ സംരംഭം തുടങ്ങാനായിരുന്നു താത്പര്യം. അങ്ങനെ ഒരു മാസത്തിനുള്ളില്‍ സംരംഭത്തിനാവശ്യമായ എഫ്എസ്എസ്എഐ ലൈസന്‍സടക്കം സ്വന്തമാക്കി. ഒരാഴ്ച മുമ്പ് ഉത്പന്നം വിപണിയിലുമിറക്കി. ജ്യൂസ് വിപണിയില്‍ അധികമില്ലാത്ത ബ്രാന്‍ഡഡ് ജ്യൂസുകളായ ബോള്‍ ഗ്രേപ്, തണ്ണിമത്തന് ഷെയ്ക്ക് എന്നിവയാണ് വിപണിയില്‍ എത്തിച്ചത്. മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, തിയറ്ററുകള്‍ എന്നിവയാണ് ലക്ഷ്യമിടുന്ന വിപണന കേന്ദ്രങ്ങള്‍. പൊതുജനങ്ങളിലേക്ക് കൂടുതലായി ഉത്പന്നം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്റു പാര്‍ക്കിനു മുന്നിലെ കച്ചവടം. സഹോദരി അന്നയ്ക്ക്…
Read Moreതിരുവഞ്ചൂരില്‍ നായയുടെ ആക്രമണം: ഏഴ് പേര്‍ക്കു കടിയേറ്റു; വളർത്തുനായെന്ന് സംശയം
കോട്ടയം: തിരുവഞ്ചൂര്‍ നീലാണ്ടപ്പടിയില്‍ നായയുടെ ആക്രമണം. ഏഴ് പേര്‍ക്കു കടിയേറ്റു. തിരുവഞ്ചൂര്‍ നീലാണ്ടപ്പടി മണ്ണൂപ്പറമ്പില്‍ അജിത, കാമ്മറ്റം കൊച്ചുമോന്, കാമറ്റം എന്‍എസ്എസ് കരയോഗം ഭാഗം ഭാസി, തിരുവഞ്ചൂര്‍ കാലയില്‍ കെ.പി. ബൈജു (51), പാറമ്പുഴ ജോസി എലിസബത്ത് ജോസ് (28), പാറമ്പുഴ മമ്മലില് ജി.എസ്. വര്‍ഗീസ് (69), തിരുവഞ്ചൂര്‍ കളപ്പുരയ്ക്കല്‍ കെ.എം. ഈപ്പന് (64), തിരുവഞ്ചൂര്‍ അരണാട്ട് ഗോപി എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. നീലാണ്ടപ്പടി ഭാഗത്ത് ഇന്നലെ വൈകുന്നേരം 6.30നാണ് സംഭവം. കടിയേറ്റവര്‍ കോട്ടയം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടി. നാട്ടുകാരെ ആക്രമിച്ചത് തെരുവുനായ ആണെന്നായിരുന്നു ആദ്യം കരുതിയത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണു പ്രദേശത്തെ ഒരു വീട്ടില്‍ വളര്‍ത്തിയിരുന്ന നായയാണെന്ന സംശയമുയര്‍ന്നത്. ആക്രമിച്ച നായയുടെ കഴുത്തില്‍ ബെല്‍റ്റ് ഉണ്ടായിയിരുന്നു. നായയ്ക്കു പേവിഷബാധയുള്ളതായി സംശയമുണ്ട്. വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചെന്നും നായയെ…
Read Moreനിരന്തരം മദ്യപിച്ചെത്തുന്ന ഭർത്താവുമൊന്നിച്ച് ജീവിക്കാൻ കഴിയില്ലെന്ന് ഭാര്യ: വഴക്കിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ പിന്തുടർന്നെത്തി കൊലപ്പെടുത്താൻ നോക്കി; യുവാവ് അറസ്റ്റിൽ
ബംഗളൂരു: നടുറോഡിൽവച്ച് ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. ബിഹാർ സ്വദേശി സഞ്ജയാണ് പിടിയിലായത്. ബംഗളൂരുവിലെ നെലമംഗലയിലാണ് സംഭവം. ഭാര്യ സോണാലി വീട്ടിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ തക്കംനോക്കി ഇയാൾ പിന്നാലെ വരികയായിരുന്നു. ബൈക്കിൽ യുവതിയെ പിന്തുടർന്ന സഞ്ജയ് യുവതിയെ റോഡിൽ തടഞ്ഞ് നിർത്തുകയും കൈയിലുണ്ടായിരുന്ന കത്തികൊണ്ട് യുവതിയുടെ കഴുത്തറക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം കണ്ട് നിന്ന നാട്ടുകാർ ഇയാളെ തടഞ്ഞ് യുവതിയെ രക്ഷപെടുത്തി. ദമ്പതികൾക്കിടയിലുള്ള കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് കണ്ടെത്തി. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹത്തിന് ശേഷമാണ് രണ്ടുപേരും ബംഗളൂരുവിലേയ്ക്ക് താമസം മാറിയത്. സഞ്ജയ് നിരന്തരം മദ്യപിച്ചെത്തുന്നതിനെ തുടർന്ന് വീട്ടിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതേ തുടർന്ന് സഞ്ജയ്ക്കൊപ്പം കഴിയാൻ സോണാലി വിസമ്മതിച്ചിരുന്നു. ഇതിലുള്ള പകയാണ് വധശ്രമത്തിലേയ്ക്ക് എത്തിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സഞ്ജയെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം…
Read Moreസ്കൂട്ടറിൽ സഞ്ചരിച്ച യുവതിയെ ഇടിച്ചിട്ടശേഷം പീഡിപ്പിക്കാൻ ശ്രമം; കരച്ചിൽക്കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഒരാളെ തല്ലിക്കൊന്നു; ഒരാൾക്ക് സാരമായ പരിക്ക്
ഭുവനേശ്വർ: ഒഡീഷയിലെ ഭുവനേശ്വറിൽ രണ്ടു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ ഒരാളെ ആൾക്കൂട്ടം തല്ലിക്കൊന്നു. രണ്ടാമനു ഗുരുതരമായി പരിക്കേറ്റു. സൗമ്യ രഞ്ജൻ സ്വെയിൻ ആണു കൊല്ലപ്പെട്ടത്. റെയിൽവേ പോലീസിൽ കോൺസ്റ്റബിളായിരുന്ന ഇയാൾ സസ്പെൻഷനിലായിരുന്നു. ഓം പ്രകാശിനാണു ഗുരുതരമായി പരിക്കേറ്റത്. സ്കൂട്ടറിൽ പോകുകയായിരുന്ന രണ്ടു സ്ത്രീകളെ ബൈക്കിലെത്തിയ അക്രമികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് ഒരാൾ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. സ്ത്രീകളുടെ കരച്ചിൽ കേട്ട് ഒട്ടേറെ ആളുകൾ സ്ഥലത്തെത്തി അക്രമികളെ മർദിച്ചു.
Read More‘ബന്ദർ’ ടീസർ പുറത്ത്; ജൂൺ അഞ്ചിന് തിയറ്ററുകളിൽ
അനുരാഗ് കശ്യപ് ചിത്രം ബന്ദർ ന്റ ടീസർ റിലീസ് ആയി. ചിത്രത്തിൽ ബോബി ഡിയോൾ, ഇന്ദ്രജിത്ത്, രാജ് ബി ഷെട്ടി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു സെൻസിറ്റീവ് വിഷയം കൈകാര്യം ചെയ്യുന്ന കഥയാണ് ചിത്രത്തിന്റേതെന്ന് സംവിധായകൻ അനുരാഗ കശ്യപ് വ്യക്തമാക്കിയിരുന്നു. ഇലക്ട്രിക് ഗിറ്റാർ പിടിച്ചുകൊണ്ട്, നിൽക്കുന്ന രൂപത്തിലാണ് ബോബി ഡിയോൾ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. മലയാളികളുടെ പ്രിയങ്കരനായ നടൻ ഇന്ദ്രജിത്ത് സുകുമാരൻ, ഈ ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. സീ സ്റ്റുഡിയോസിനൊപ്പം സാഫ്രോൺ മാജിക് വർക്ക്സിന്റെ ബാനറിൽ നിഖിൽ ദ്വിവേദി ആണ് ബന്ദറിന്റെ നിർമാണം. പാതാൾ ലോക് , കൊഹ്റ , ഉഡ്ത പഞ്ചാബ് എന്നിവയ്ക്ക് പിന്നിലെ ജോഡികളായ സുദീപ് ശർമയും അഭിഷേക് ബാനർജിയും ചേർന്നാണ് തിരക്കഥ എഴുതുന്നത്. ബോബി ഡിയോൾ, സന്യ മൽഹോത്ര, ഇന്ദ്രജിത്ത് എന്നിവർക്കൊപ്പം രാജ് ബി…
Read Moreന്യൂനമർദപാത്തിയും ചക്രവാതച്ചുഴിയും; വേനൽമഴ ശക്തമാകുന്നു, നാലു ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം, ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കൻ കേരള…
Read Moreവിദ്യാഭ്യാസ വകുപ്പ് മുസ്ലിം ലീഗിന് നൽകരുത്; അംഗീകരിക്കാനാകില്ലെന്ന എതിർപ്പുമായി വി. മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ യുഡിഎഫിന് മുന്നറിയിപ്പുമായി ബിജെപിയുടെ നിയുക്ത എംഎൽഎ വി. മുരളീധരൻ. മുസ്ലിം ലീഗിന് വിദ്യാഭ്യാസ വകുപ്പ് നൽകുന്നത് അംഗീകരിക്കാനാകില്ലെന്ന് വി. മുരളീധരൻ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകുന്നത് വിദ്യാഭ്യാസ മേഖലയിൽ ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും വർഗീയ താത്പര്യങ്ങൾ സംരക്ഷിക്കാൻ ഇടയാക്കുമെന്നും വി. മുരളീധരൻ ആരോപിച്ചു. കഴക്കൂട്ടത്ത് കടകംപള്ളിയെ പരാജയപ്പെടുത്തിയാണ് മുരളീധരൻ വിജയിച്ചത്. അതേസമയം മുഖ്യമന്ത്രി നിർണയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായി തുടരുന്നതിനിടെ വിഷയത്തിൽ പരിഹാസവുമായി കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ. സുരേന്ദ്രൻ പരിഹാസവുമായി രംഗത്തെത്തിയത്. ഹൈക്കമാൻഡൊക്കെ വെറും ലോ കമാൻഡ് ആണെന്നും നടപടിക്രമങ്ങളെല്ലാം പ്രഹസനമാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു. മുഖ്യമന്ത്രിയെ ബഹുമാന്യനായ പാണക്കാട് തങ്ങളദ്ദേഹം തീരുമാനിക്കുമെന്നും ബിജെപി നേതാവ് കുറിച്ചു. ഇനിയങ്ങോട്ട് അഞ്ചുവർഷവും ഇതു തന്നെ ഗതിയെന്നും കാത്തിരുന്നു കാണാമെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Read Moreഅഴികൾക്കുള്ളിലെ പ്രണയം: കൊലക്കേസ് പ്രതിയോട് അഗാധമായ പ്രേമം; ജയിൽ മോചിതനായശേഷം ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ
ഭോപ്പാൽ: കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. സ്തന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ടായ ഫിറോസ ഖാത്തൂനും ജയിലിലെ ജീവപര്യന്തം തടവ് അനുഭവിച്ചിരുന്ന ധർമ്മേന്ദ്ര സിംഗും തമ്മിലാണ് വിവാഹിതരായത്. കഴിഞ്ഞ അഞ്ചിനായിരുന്നു വിവാഹം. ജയിലിനുള്ളിൽവച്ച് തുടങ്ങിയ പരിചയം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും വഴിമാറുകയായിരുന്നു. കൊലക്കേസിൽപ്പെട്ട് 2007 ലാണ് ധർമ്മേന്ദ്ര സിംഗ് ജയിലിലായത്. 14 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച ധർമ്മേന്ദ്രയെ നല്ല പെരുമാറ്റത്തിന്റെ പേരിൽ ജയിലിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. മോചനത്തിന് ശേഷം ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹത്തിൽ ഫിറോസയുടെ കുടുംബാംഗങ്ങൾ പങ്കെടുത്തില്ല.
Read Moreആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: കയ്യിൽ കടിച്ച് ഓടി രക്ഷപ്പെട്ട് യുവതി; കൊല്ലം സ്വദേശി രാഹുലും സുഹൃത്തും പിടിയില്‍
കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന് റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി. ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന്…
Read More