ക​പ്പി​ത്താ​ൻ പി​ണ​റാ​യി വീ​ണു, ചെ​ന്നി​ത്ത​ല വ​ന്നു… പി​ണ​റാ​യി വി​ജ​യ​ന്‍റെ വീ​ടി​ന് മു​ന്നി​ലെ ‘ജീ​പ്പ് സ്റ്റേ​ഷ​ൻ’ മാ​റ്റു​ന്നു; പ​ത്തു വ​ർ​ഷ​ത്തെ ദു​രി​ത​ത്തി​ന് അ​റു​തി

തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ണ്ണൂ​ർ പാ​ണ്ഡ്യാ​ല​മു​ക്കി​ലെ വീ​ടി​ന് മു​ന്നി​ൽ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന താ​ത്കാ​ലി​ക ‘ജീ​പ്പ് സ്റ്റേ​ഷ​ൻ’ മാ​റ്റാ​ൻ ന​ട​പ​ടി. സം​സ്ഥാ​ന സെ​ക്യൂ​രി​റ്റി റി​വ്യൂ ക​മ്മി​റ്റി ഉ​ട​ൻ യോ​ഗം ചേ​ർ​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ ക​ണ്ണൂ​ർ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. യോ​ഗ​ത്തി​ന്‍റെ മി​നി​ട്സ് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് ജീ​പ്പ് അ​വി​ടെ​നി​ന്ന് മാ​റ്റാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം. ഭ​ര​ണ​മാ​റ്റം ഉ​ണ്ടാ​യ​തി​ന് പി​ന്നാ​ലെ​യാ​ണ്, വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ​ക്ക് ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്ന ജീ​പ്പി​നെ​ക്കു​റി​ച്ചു​മു​ള്ള വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യ​തി​ന് പി​ന്നാ​ലെ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ മു​ൻ​നി​ർ​ത്തി​യാ​ണ് വീ​ടി​ന് മു​ന്നി​ൽ പോ​ലീ​സ് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​ത്. പോ​ലീ​സു​കാ​ർ​ക്ക് വി​ശ്ര​മി​ക്കാ​നും രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​നു​മാ​യി പി​ന്നീ​ട് ഒ​രു ജീ​പ്പ് അ​വി​ടെ സ്ഥി​ര​മാ​യി ഇ​ടു​ക​യാ​യി​രു​ന്നു. 2014 മോ​ഡ​ൽ KL-01-BR-9569 ജീ​പ്പാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നി​ല​വി​ൽ…

Read More

പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ഒന്നിച്ചെത്തുന്നു, ഓഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​നം​

പൃ​ഥ്വി​രാ​ജി​ന്‍റെ ഖ​ലീ​ഫ​യും ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഐ ​ആം ഗെ​യി​മും ആ​ഗ​സ്റ്റ് 20ന് ​പ്ര​ദ‌‌​ർ​ശ​ന​ത്തി​ന് എ​ത്തും. ഇ​രു ചി​ത്ര​ങ്ങ​ളും ഒ​രു​മി​ച്ചാ​ണ് ഓ​ണം റി​ലീ​സി​നെ​ത്തു​ന്ന​ത്. ഏ​തു ചി​ത്രം ആ​യി​രി​ക്കും മി​ക​ച്ച​താ​കു​ന്ന​ത് എ​ന്നാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കം ഉ​റ്റു​നോ​ക്കു​ന്ന​ത്. സ്റ്റൈ​ലി​ഷ് ലു​ക്കി​ൽ ഇ​രു​താ​ര​ങ്ങ​ളും എ​ത്തു​ന്ന​താ​ണ് ര​ണ്ടു ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത. ഇ​ട​വേ​ള​ക്കു​ശേ​ഷ​മാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​വു​ന്ന മ​ല​യാ​ള ചി​ത്രം റി​ലീ​സി​ന് എ​ത്തു​ന്ന​ത്. ആ​ർ ഡി ​എ​ക്സ് എ​ന്ന ബ്ളോ​ക് ബ​സ്റ്റ​റി​നു​ശേ​ഷം ന​ഹാ​സ് ഹി​ദാ​യ​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ഐ ​ആം ഗെ​യി​മി​ൽ സം​യു​ക്ത വി​ശ്വ​നാ​ഥ​ൻ ആ​ണ് നാ​യി​ക. ആ​ന്‍റ​ണി വ​ർ​ഗീ​സ്, ക​യാ​ദു ലോ​ഹ​ർ, മി​ഷ്കി​ൻ,ക​തി​ർ, പാ​ർ​ത്ഥ് തി​വാ​രി, തു​ട​ങ്ങി താ​ര​നി​ര​യാ​ണ് സി​നി​മ​യി​ലു​ള്ള​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ വേ​ഫെ​റ​ർ ഫി​ലിം​സ് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന് ജിം​ഷി ഖാ​ലി​ദ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.​സ​ജീ​ർ ബാ​ബ, ഇ​സ്മാ​യി​ൽ അ​ബൂ​ബ​ക്ക​ർ, ബി​ലാ​ൽ മൊ​യ്തു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ. സം​ഭാ​ഷ​ണ ആ​ദ​ർ​ശ് സു​കു​മാ​ര​നും ഷ​ഹ​ബാ​സ് റ​ഷീ​ദു​മാ​ണ്…

Read More

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

കോൽക്കത്ത: നാലുദിവസത്തെ സന്ദർശനത്തിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി. അദ്ദേഹത്തിന്‍റെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. കോൽക്കത്തയിൽ നിന്ന് ഡൽഹിയിലെത്തുന്ന അദ്ദേഹം വൈകുന്നേരം പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഊർജം, സുരക്ഷ, പ്രതിരോധ സഹകരണം തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ചൊവ്വാഴ്ച വരെ ഇന്ത്യയിൽ തുടരുന്ന മാർക്കോ റൂബിയോ കോൽക്കത്തയ്ക്കും ഡൽഹിക്കും പുറമേ, ആഗ്ര, ജയ്പുർ എന്നീ നഗരങ്ങളും സന്ദർശിക്കും. ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ക്വാഡ് നേതാക്കളുടെ യോഗത്തിലും റൂബിയോ പങ്കെടുക്കും. വരുംദിവസങ്ങളിൽ വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് എന്നിങ്ങനെ വിവിധ മേഖലകളിലെ വിഷയങ്ങൾ ചർച്ച ചെയ്യാൻ സന്ദർശനം ലക്ഷ്യമിടുന്നതായി ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ എക്സിലൂടെ അറിയിച്ചു.

Read More

നാ​യ കു​ര​ച്ചു, ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ ഇ​ട​ഞ്ഞോ​ടി; കാ​റും വീ​ടു​ക​ളു​ടെ മ​തി​ലും ത​ക​ർ​ത്തു; വീ​ര​ണ്ട് ഓ​ടി​യ​ത് ഫോ​ട്ടോ ഷൂ​ട്ടി​നാ​യി എ​ത്തി​ച്ച ആ​ന

തൃ​ശൂ​ർ: പെ​രി​ങ്ങാ​വി​ൽ ഫോ​ട്ടോ ഷൂ​ട്ടി​നെ​ത്തി​ച്ച ആ​ന​യി​ട​ഞ്ഞു. പ​രി​ഭ്രാ​ന്തി​യി​ൽ നാ​ട്ടു​കാ​ർ. കൊ​ല്ല​ത്തു​നി​ന്ന് എ​ത്തി​ച്ച ശി​വ​ല​ക്ഷ്മി അ​യ്യ​പ്പ​ൻ എ​ന്ന ആ​ന​യാ​ണ് തൃ​ശൂ​ർ ടൗ​ൺ ഹാ​ൾ പ​രി​സ​ര​ത്തു​വ​ച്ച് ഇ​ട​ഞ്ഞ​ത്. ഇ​ട​ഞ്ഞ് ഓ​ടു​ന്ന​തി​നി​ടെ ആ​ന കാ​റും ഓ​ട്ടോ​റി​ക്ഷ​യും വീ​ടു​ക​ളു​ടെ ഗേ​റ്റു​ക​ളും ത​ക​ർ​ത്തു. വ​ഴി​യി​ൽ നി​ന്ന ഒ​രു നാ​യ കു​ര​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ന ഇ​ട​ഞ്ഞ​തെ​ന്ന് പാ​പ്പാ​ൻ​മാ​ർ പ​റ​ഞ്ഞു. ഒ​ടു​വി​ൽ ആ​ന​യെ ത​ള​ച്ചു

Read More

സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​: അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലും തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലും ചൊ​വ്വാ​ഴ്ച ആ​ല​പ്പു​ഴ, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ മ​ഴ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി ഒ​രു ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു. മ​ധ്യ-​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യും മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. തെ​ക്കു​കി​ഴ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​യി സ​മു​ദ്ര​നി​ര​പ്പി​ൽ നി​ന്ന് 3.1 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ച​ക്ര​വാ​ത​ച്ചു​ഴി നി​ല​നി​ൽ​ക്കു​ന്നു. തെ​ക്കു​കി​ഴ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന് മു​ക​ളി​ലു​ള്ള ച​ക്ര​വാ​ത​ച്ചു​ഴി​യി​ൽ നി​ന്ന് കേ​ര​ളം, തെ​ക്ക​ൻ ത​മി​ഴ്‌​നാ​ട്…

Read More

റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം: റ​സൂ​ൽ പൂ​ക്കു​ട്ടി സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​ച്ചു. ചീ​ഫ് സെ​ക്ര​ട്ട​റി​ക്കാ​ണ് രാ​ജി​ക്ക​ത്ത് കൈ​മാ​റി​യ​ത്. സ​ർ​ക്കാ​ർ മാ​റി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജി. റ​സൂ​ലി​നോ​ട് സ്ഥാ​ന​ത്ത് തു​ട​ര​ണ​മെ​ന്ന നി​ർ​ദേ​ശം യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ന​ൽ​കി​യി​രു​ന്നി​ല്ല. അ​തേ​സ​മ​യം പു​തി​യ ചെ​യ​ർ​മാ​നാ​യി പ​ല പേ​രു​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ജ​ഗ​ദീ​ഷ്, സ​ലിം കു​മാ​ർ, ദീ​പു ക​രു​ണാ​ക​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് സ​ർ​ക്കാ​രി​ന്‍റെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്ടോ​ബ​റി​ലാ​ണ് ഓ​സ്കാ​ർ ജേ​താ​വാ​യ റ​സൂ​ൽ പൂ​ക്കു​ട്ടി​യെ സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്ക് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ നി​യ​മി​ച്ച​ത്. ചെ​യ​ർ​മാ​നാ​യി​രു​ന്ന പ്രേം​കു​മാ​റി​നെ നീ​ക്കി​യാ​യി​രു​ന്നു റ​സൂ​ൽ പൂ​ക്കു​ട്ടി​യു​ടെ നി​യ​മ​നം. ഇ​തേ​തു​ട​ർ​ന്ന് പ്രേം​കു​മാ​ർ ക​ടു​ത്ത അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Read More

മൂ​ന്നാ​റി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും: ഇ​നി​യും ഇ​ത് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും; പി. ​സി വി​ഷ്‌​ണു​നാ​ഥ്

ഇ​ടു​ക്കി: മൂ​ന്നാ​ർ ടോ​പ് സ്റ്റേ​ഷ​നി​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​സി.​വി​ഷ്‌​ണു​നാ​ഥ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി മൂ​ന്നാ​റി​ൽ നേ​രി​ട്ടെ​ത്തി യോ​ഗം വി​ളി​ക്കും. ത​മി​ഴ്‌​നാ​ട് സ​ർ​ക്കാ​രി​ന്‍റെ സ​ഹാ​യ​വും ഉ​റ​പ്പാ​ക്കി മൂ​ന്നാ​റി​ൽ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ക​ഴി​ഞ്ഞ മേ​യ് 19നാ​ണ് സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ നി​ന്നും മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര സം​ഘ​ത്തി​ന് നേ​രെ​യാ​ണ് ഒ​രു കൂ​ട്ടം ആ​ളു​ക​ൾ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​ത്. കു​ട്ടി​ക​ളെ​യ​ട​ക്കം സം​ഘ​മാ​യെ​ത്തി​യ അ​ക്ര​മി​ക​ള്‍ മ​ദി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തോ​ടെ വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു.

Read More

പേ​ട്രി​യ​റ്റ് ഒ​ടി​ടി​യി​ലേ​ക്ക്

മ​ഹേ​ഷ് നാ​രാ​യ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ലും മ​മ്മൂ​ട്ടി​യും കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ‍​ളാ​യെ​ത്തി​യ ‘പേ​ട്രി​യ​റ്റ്’ ഒ​ടി​ടി​യി​ലേ​ക്ക്. സീ ​ഫൈ​വ് ആ​ണ് സ്ട്രീ​മി​ങ് പാ​ർ​ട്ണ​ർ. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഇ​ക്കാ​ര്യം പ​ങ്കു​വെ​ച്ച​ത്. ട്വ​ന്‍റി- ട്വ​ന്‍റി ചി​ത്ര​ത്തി​നു ശേ​ഷ​മാ​ണ് ഇ​രു​വ​രും പേ​ട്രി​യ​റ്റി​ൽ ഒ​ന്നി​ച്ച​ത്. മെ​യ് ഒ​ന്നി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്. പി​ന്നാ​ലെ ചി​ത്ര​ത്തി​ന് സ​മ്മി​ശ്ര പ്ര​തി​ക​ര​ണ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്. അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ഹ​സ്യ​ങ്ങ​ളു​ടെ​യും പോ​രാ​ട്ട​വു​മാ​യാ​ണ് ഇ​തി​ഹാ​സ താ​ര​ങ്ങ​ൾ ഒ​ന്നി​ച്ച​ത്. മ​ല​യാ​ളം സ്പൈ-​പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യ ചി​ത്ര​ത്തെ പ്രേ​ക്ഷ​ക​ർ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി ക​ണ്ട​ത്.​മ​ഹേ​ഷ് നാ​രാ​യ​ണ​ൻ തി​ര​ക്ക​ഥ എ‍​ഴു​തി സം​വി​ധാ​നം ചെ​യ്ത ചി​ത്ര​മാ​ണി​ത്. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ഫ​ഹ​ദ് ഫാ​സി​ൽ, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രേ​വ​തി, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ വ​മ്പ​ൻ നി​ര ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു. ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ഭി​നേ​താ​ക്ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ചാ​വി​ഷ​യ​മു​ണ്ടാ​യി​രു​ന്നു. ആ​ന്‍റോ ജോ​സ​ഫ്, കെ ​ജി അ​നി​ൽ കു​മാ​ർ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ച്ച​ത്. അ​തേ​സ​മ​യം, ജൂ​ണ്‍ അ​ഞ്ചി​ന് ചി​ത്രം…

Read More

ഒ​രു യു​വ​തി​യെ വി​ദേ​ശ​ത്ത് എ​ത്തി​ച്ചാ​ൽ ഒ​രു​ല​ക്ഷം രൂ​പ വ​രെ ക​മ്മീ​ഷ​ൻ; മോ​ഡ​ലു​ക​ളെ കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന​ത് ല​ക്ഷ​ങ്ങ​ളു​ടെ പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ചെ​യ്ത്; ബി​ലാ​ൽ ചെ​റി​യ പു​ള്ളി​യ​ല്ല…

കൊ​ച്ചി: ദു​ബാ​യ് കേ​ന്ദ്രീ​ക​രി​ച്ച് മോ​ഡ​ലിം​ഗി​ന്‍റെ മ​റ​വി​ലെ പെ​ൺ​വാ​ണി​ഭ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ബി​ലാ​ൽ നി​ര​വ​ധി യു​വ​തി​ക​ളെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ത്തി​യ​താ​യി കൊ​ച്ചി പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. ഒ​രു യു​വ​തി​യെ വി​ദേ​ശ​ത്ത് എ​ത്തി​ച്ചാ​ൽ ഏ​ജ​ന്‍റാ​യ ബി​ലാ​ലി​ന് ഒ​രു​ല​ക്ഷം രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന​താ​യും പി​ന്നീ​ട് മാ​സം​തോ​റും ക​മ്മീ​ഷ​ൻ വേ​റെ​യും ല​ഭി​ച്ചി​രു​ന്ന​താ​യും അ​ന്വേ​ഷ​ണ സം​ഘം വ്യ​ക്ത​മാ​ക്കി. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ മൂ​ന്നാം പ്ര​തി അ​ലീ​ന സെ​ക്സ് റാ​ക്ക​റ്റി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ന്ന ശ​ബ്ദ സ​ന്ദേ​ശ​വും പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്. കേ​സി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്ന് കൊ​ച്ചി ക​മ്മീ​ഷ​ണ​ർ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​ർ വ്യ​ക്ത​മാ​ക്കി. മോ​ഡ​ലു​ക​ൾ​ക്ക് വി​ദേ​ശ​ത്ത് വ​ൻ അ​വ​സ​ര​ങ്ങ​ളും ല​ക്ഷ​ങ്ങ​ളു​ടെ പ്ര​തി​ഫ​ല​വും വാ​ഗ്ദാ​നം ചെ​യ്താ​ണ് ബി​ലാ​ലും സം​ഘ​വും പെ​ൺ​കു​ട്ടി​ക​ളെ വ​ല​യി​ൽ വീ​ഴ്ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ സാ​ഹ​ച​ര്യ​ങ്ങ​ൾ മു​ത​ലെ​ടു​ത്താ​ണ് ഇ​ട​പാ​ടു​ക​ൾ ന​ട​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഫാ​ഷ​ൻ ഷോ​ക​ളി​ല​ട​ക്കം എ​ത്തി​യാ​ണ് പ്ര​തി​ക​ൾ യു​വ​തി​ക​ളെ…

Read More