കൊച്ചി: കുമ്പളം സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നും ഓൺലൈനായി 67 ലക്ഷം തട്ടിയ സംഭവത്തിൽ രണ്ടു പേർ പിടിയിൽ. കണ്ണൂർ കൂത്തുപ്പറമ്പ് സ്വദേശി ബൽക്കിസ് മൻസിൽ വീട്ടിൽ അബ്ദുൽ റഹ്മാൻ (35), കൂത്തുപറമ്പ് മവ്വേരി സ്വദേശി യാഫ മൻസിൽ വീട്ടിൽ അർഷാദ് (38) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. സമൂഹ മാധ്യമത്തിലൂടെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന്റെ എഐ വീഡിയോ പ്രചരിപ്പിച്ചാണ് ഓൺലൈൻ ഷെയർ മാർക്കറ്റ് ട്രേഡിംഗിന്റെ പേരിൽ ഇവർ പണം തട്ടിയത്. നിക്ഷേപിക്കുന്ന തുകയുടെ മൂന്നിരട്ടി മൂന്നു മാസംകൊണ്ട് തിരികെ ലഭിക്കുമെന്ന പരസ്യം ഫേസ്ബൂക്കിലൂടെ കണ്ട് ലിങ്കിൽ പ്രവേശിച്ചപ്പോൾ ‘ക്ലയിന്റ് 9 Pro’ എന്ന കമ്പനിയുടെ വെബ്സൈറ്റിൽ എത്തുകയും അവർ നൽകിയ മറ്റൊരു ലിങ്ക് വഴി ട്രേഡിംഗിനു വേണ്ട പണം അയച്ചു കൊടുക്കുകയുമാണ് ഡോക്ടർ ചെയ്തത്. കൂടാതെ തട്ടിപ്പു സംഘം പറഞ്ഞതനുസരിച്ചു കണ്ണൂർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന ഡിജിറ്റ്…
Read MoreDay: June 15, 2026
ഇന്ത്യയിലെയും യൂറോപ്പിലെയും കോർപ്പറേറ്റ് സംസ്കാരം: പ്രവാസി മലയാളി വ്യവസായിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ
ഇന്ത്യയിലെ കോർപ്പറേറ്റ് ജോലി സംസ്കാരത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. യൂറോപ്പിൽ താമസിക്കുന്ന ഇന്ത്യക്കാരനായ പ്രദീപ് പങ്കജ് സിംഗിന്റെ വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ചർച്ചകൾക്ക് ഇടംപിടിക്കുന്നത്. ഇന്ത്യയിലെ കഠിനമായ തൊഴിൽ സാഹചര്യങ്ങളും യൂറോപ്പിലെ തൊഴിലാളി സൗഹൃദ അന്തരീക്ഷവും തമ്മിലുള്ള വ്യക്തമായ വ്യത്യാസങ്ങളാണ് അദ്ദേഹം തന്റെ വീഡിയോയിലൂടെ തുറന്നുകാട്ടുന്നത്. ഇന്ത്യയിലെ ഐടി മേഖലയിൽ പത്ത് വർഷത്തോളം ജോലി ചെയ്ത ശേഷമാണ് പ്രദീപ് നാല് വർഷം മുമ്പ് പോളണ്ടിലേക്ക് കുടിയേറിയത്. ഇന്ത്യയിലെ തന്റെ അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ട്, നിശ്ചിത സമയ പരിധിക്കപ്പുറം ജോലി ചെയ്യുന്നത് അവിടെ ഒരു സാധാരണ കാര്യമായിരുന്നെന്ന് അദ്ദേഹം ഓർക്കുന്നു. ജോലി സമയം കഴിഞ്ഞ് കൃത്യസമയത്ത് ഇറങ്ങുന്ന ജീവനക്കാരെ സഹപ്രവർത്തകരും മാനേജ്മെന്റും പരോക്ഷമായ കുറ്റപ്പെടുത്തലുകളോടെയാണ് നോക്കിക്കണ്ടിരുന്നത്. ഷിഫ്റ്റ് പൂർത്തിയാക്കിയ ശേഷവും ആരാണ് ആദ്യം ഓഫീസ് വിട്ടുപോകുന്നത് എന്ന് നിരീക്ഷിക്കുന്ന ഒരു പ്രവണത നിലനിന്നിരുന്നതായും, ഇത്…
Read Moreപറഞ്ഞ വാക്ക് പാലിച്ച് മുഖ്യമന്ത്രിയും സർക്കാരും… പ്രിയദർശിനി സ്ത്രീ സൗജന്യയാത്രയ്ക്ക് തുടക്കം; സ്ത്രീകൾ നയിക്കുന്ന വാഹനത്തിൽ മുഖ്യമന്ത്രിയുടെ ആദ്യ യാത്ര
തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി സ്ത്രീ സൗജന്യ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് നിര്‍വഹിച്ചു. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിക്കൊപ്പം ഗതാഗത മന്ത്രി സി.പി. ജോണും മറ്റു മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയാണ് പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര. കെഎസ്ആർടിസിയില്‍ പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടന ബസിലെ കണ്ടക്ടറും വനിതയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെ 20 വിഐപികള്‍ ബസില്‍ യാത്ര ചെയ്തു. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രിയദർശിനി പദ്ധതിക്ക് പച്ചക്കൊടി ചെയ്തു. ഉദ്ഘാടത്തിന് ശേഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും…
Read Moreറിക്കാർഡുകൾ ഭേദിച്ച് ഓസ്ട്രേലിയൻ സ്വദേശി: ലോകത്തിലെ ഏറ്റവും നീളമേറിയ പേരുമായി ലോറൻസ് വാട്കിൻസ്
ചരിത്രത്തിൽ സ്വന്തം പേര് സ്വർണ്ണലിപികളിൽ എഴുതിച്ചേർക്കാൻ വേറിട്ടൊരു വഴി തെരഞ്ഞെടുത്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് ഒരു ഓസ്ട്രേലിയൻ സ്വദേശി. ലോകത്തിലെ ഏറ്റവും നീളമേറിയ പേരുള്ള വ്യക്തി എന്ന ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമായിരിക്കുകയാണ് മുൻ ലൈബ്രറി ജീവനക്കാരനായ ലോറൻസ് വാട്കിൻസ്. അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 2,253 ആദ്യപ്പേരുകളാണ് ഇദ്ദേഹത്തിന്റെ ഔദ്യോഗിക നാമത്തിലുള്ളത്! 1990 മാർച്ചിലാണ് ഈ അസാധാരണ യാത്രയുടെ തുടക്കം. തനിക്ക് തകർക്കാൻ കഴിയുന്ന ഒരു വേൾഡ് റിക്കാർഡ് കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വാട്കിൻസ് ഗിന്നസ് ബുക്ക് മുഴുവനായി വായിച്ചുതീർത്തു. അങ്ങനെയാണ് പേരുകളുടെ വിഭാഗത്തിലെ റെക്കോർഡ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. തുടർന്ന് തന്റെ പേര് നിയമപരമായി മാറ്റാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. താൻ ജോലി ചെയ്തിരുന്ന ലൈബ്രറിയിലെ ആയിരക്കണക്കിന് പുസ്തകങ്ങളിൽ നിന്നാണ് അദ്ദേഹം ഈ പേരുകളെല്ലാം കണ്ടെത്തിയത്. ഇതിനായി അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഒപ്പം കൂടി. വ്യത്യസ്തവും സവിശേഷവുമായ പേരുകൾ തിരഞ്ഞെടുക്കാൻ അവരും…
Read More