കൊല്ലം: മന്ത്രി ബിന്ദു കൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു. കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ നടന്ന പ്രിയദർശിനി യാത്രയുടെ ഉദ്ഘാടന ചടങ്ങനിനിടെയാണ് സംഭവം. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് ഉദ്ഘാടന ചടങ്ങിൽ പായസം വിതരണം ചെയ്തത്. ഈ പായസകപ്പുമായി ബസിൽ നിന്ന ആളുടെ കൈയിൽനിന്ന് അബദ്ധത്തിൽ മന്ത്രിയുടെ തലയിലേക്ക് ഇത് വീണതാകാമെന്നാണ് നിഗമനം. ആരുടെ കൈയിൽനിന്നാണ് പായസം വീണതെന്ന കാര്യം വ്യക്തമല്ല. തലയിലേക്ക് പായസം വീണയുടനെ ബസിലുണ്ടായിരുന്ന സ്ത്രീകൾ തുണി ഉപയോഗിച്ച് ഇത് തുടച്ചുനീക്കി. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടെങ്കിലും ചിന്നക്കട വരെ മന്ത്രി ബസിൽ യാത്ര തുടർന്നു. ചടങ്ങിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും സുരക്ഷാ വീഴ്ചയുണ്ടായോ എന്നതടക്കമുള്ള കാര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ച് വരികയാണ്.
Read MoreDay: June 15, 2026
ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചെത്തിച്ചത് വനത്തിൽ; മുന്നോട്ട് പോകുന്നതിനിടെ കൊക്കയിൽ വീണു; പാസ്റ്റർക്ക് രക്ഷകരായി പോലീസ്
പത്തനംതിട്ട: പത്തനംതിട്ടയിൽ ഗൂഗിൾ മാപ്പ് നോക്കി വാഹനമോടിച്ചവർ വഴിതെറ്റി കൊക്കയിൽ വീണു. കോന്നിയിലെ കള്ളിപ്പാറയിലാണ് സംഭവം. തിരുവല്ല സ്വദേശിയായ പാസ്റ്റർ സജി ചെറിയാൻ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പാസ്റ്റർ ഫോണിൽ വിളിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ പോലീസിന് മണിക്കൂറുകൾക്ക് ശേഷമാണ് വാഹനം കണ്ടെത്തി രക്ഷപ്പെടുത്താനായത്. മാങ്കോടുനിന്ന് തിരുവല്ലയിലേക്ക് ഗൂഗിൾ മാപ്പ് നോക്കി പോകുകയായിരുന്നു കാർ. ഇതിനിടെ, വഴിതെറ്റിയ കാർ കള്ളിപ്പാറയ്ക്ക് സമീപം വനത്തിൽ കുടുങ്ങുകയും കൊക്കയിലേക്ക് ചരിയുകയുമായിരുന്നു. ഉടൻതന്നെ കാർ ഓടിച്ചിരുന്ന പാസ്റ്റർ 112ൽ വിളിച്ച് പോലീസിന്റെ സഹായം തേടി. കൂടൽ പോലീസ് നടത്തിയ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് പാസ്റ്ററെ രക്ഷപ്പെടുത്തിയത്. കാർ ഇപ്പോഴും വനത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് നാളെ മാത്രമേ പുറത്തെടുക്കാൻ കഴിയൂ എന്നാണ് പോലീസ് അറിയിക്കുന്നത്.
Read Moreനെതർലൻഡ്സിനെ സമനിലയിൽ കുരുക്കി ജപ്പാൻ
ഡള്ളാസ്: അമേരിക്കയിലെ വിഖ്യാതമായ ടെക്സസ് ഡള്ളാസ് സ്റ്റേഡിയത്തിൽ ഇന്നു പുലർച്ചെ 1.30ന് നടന്ന ഗ്രൂപ്പ് എഫിലെ ആവേശ പോരാട്ടത്തിൽ ഏഷ്യൻ വന്പൻമാരായ ജപ്പാൻ കരുത്തുറ്റ നെതർലൻഡ്സിനെ 2-2 സമനലയിൽ തളച്ചു. ആദ്യാവസാനം വരെ നീണ്ടുനിന്ന കഠിനപോരാട്ടത്തിൽ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്നശേഷമായിരുന്നു ജപ്പാന്റെ വീരോചിത തിരിച്ചുവരവ്. ഇതോടെ ഗ്രൂപ്പിലെ ആദ്യമത്സരം തോൽക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ് ജപ്പാൻ. കീഴടങ്ങാത്ത ശൗര്യത്തോടെയായിരുന്നു ജപ്പാന്റെ തിരിച്ചുവരവ്. കളി തീരാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇംഗ്ലണ്ട് ക്ലബ് ക്രിസ്റ്റൽ പാലസിനു വേണ്ടി കളിക്കുന്ന ജപ്പാന്റെ ദൈചി കമാഡ നേടിയ തകർപ്പൻ ഗോളിൽ ജപ്പാൻ ഡച്ച് പടയെ 2-2 എന്ന നിലയിൽ സമനിലയിൽ തളച്ചത്.ഗോളൊഴിഞ്ഞ ആദ്യപകുതിയ്ക്ക് ശേഷമായിരുന്നു നാലുഗോളുകളും പിറന്നത്. നെതർലൻഡ്സിന്റെ മുന്നേറ്റവും അതിന് കൃത്യമായ പ്രതിരോധവുമായിരുന്നു ആദ്യപകുതിയിൽ കണ്ടത്. ജപ്പാന്റെ ഏരിയായയിൽ പന്തുമായി കുതിച്ച നെതർലൻഡ്സ് പലവട്ടം ബോക്സിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ജപ്പാൻ പ്രതിരോധം…
Read Moreബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ
തിരുവനന്തപുരം: ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ സ്വകാര്യ റിസോർട്ട് ജീവനക്കാരനെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതാണ് (39) അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. ബീച്ചിലൂടെ നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി. യുവതികൾ സംഭവം ടൂറിസം പോലീസിനെ അറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി ജീവനക്കാരനാണ് വിനീത്. സ്ത്രീത്വത്തെ അപമാനിച്ചതിനും പൊതുസ്ഥലത്ത് അശ്ലീല പ്രദർശനം നടത്തിയതിനും വകുപ്പുകൾ ചുമത്തി മേൽനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Read Moreയുദ്ധം യുക്രെയിനെ ഉണർത്തി: റഷ്യയെ വിറിപ്പിച്ച് ആർമി ഓഫ് ഡ്രോൺസ്
ചരിത്രത്തിൽ യുക്രൈൻ എന്നും ഒരു പോരാട്ടഭൂമിയായിരുന്നു. ഒരു ഭാഗത്ത് റഷ്യ, മറുഭാഗത്ത് യൂറോപ്പ്. അങ്ങനെ ഇരു ശക്തികൾക്കും ഇടയിൽ നൂറ്റാണ്ടുകളായി ഞെരിഞ്ഞമർന്ന ഒരു രാജ്യം. ഒടുവിൽ 1991ൽ സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ യുക്രൈൻ സ്വതന്ത്ര രാജ്യമായി മാറി. എന്നാൽ, ആ സ്വാതന്ത്ര്യം അധികകാലം ശാന്തമായിരുന്നില്ല. 2014ൽ റഷ്യ ക്രൈമിയ പിടിച്ചെടുത്തു. പിന്നീട് 2022 ഫെബ്രുവരിയിൽ, ലോകം ഉറക്കത്തിലായിരിക്കെ, റഷ്യൻ സൈന്യം യുക്രൈനിന്റെ അതിർത്തി കടന്നു. ആ യുദ്ധങ്ങൾ ഇന്നും തുടരുന്നു. യുദ്ധം തുടങ്ങിയ നാളുകളിൽ യുക്രൈനിന്റെ കൈവശം ഉണ്ടായിരുന്നത് ഒരു ചെറിയ സൈന്യവും പഴകിയ ആയുധങ്ങളും മാത്രമായിരുന്നു. റഷ്യൻ ടാങ്കുകളെ നേരിടാൻ ആർട്ടിലറി ഷെൽ പോലും തികഞ്ഞിരുന്നില്ല. ഈ ആവിശ്യത്തിൽനിന്നാണ്, ആധുനിക യുദ്ധചരിത്രത്തെതന്നെ മാറ്റിമറിക്കാൻ പ്രാപ്തിയുള്ള ആ തീരുമാനം ജനിച്ചത്. ഡ്രോൺ ഹീറോ രണ്ടാം ലോകമഹായുദ്ധകാലം മുതൽ സൈനിക ആവശ്യങ്ങൾക്കായി പരീക്ഷിക്കപ്പെട്ടിരുന്ന, പിന്നീട് ദശകങ്ങളോളം ഗവേഷണ ലാബുകളുടെ…
Read Moreപുല്ല് ശേഖരിക്കാൻ പോയ മകളെ കാണാനില്ല; അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് പീഡനത്തിന് ഇരയായ യുവതിയെ; ക്രൂരലൈംഗികതയ്ക്ക് ഇരയാക്കിയത് അഞ്ചംഗസംഘം
ലക്നോ: കന്നുകാലികൾക്ക് പുല്ല് ശേഖരിക്കാൻ പോയ യുവതിയെ അഞ്ചംഗസംഘം പീഡിപ്പിച്ചതായി പരാതി. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ നടന്ന സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. രാവിലെ പുല്ല് ശേഖരിക്കാൻ പോയ യുവതിയെ കാണാതായതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കുളം ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വനപ്രദേശത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചത്. യുവതിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഒളിവിലുള്ള പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷവും പ്രതിഷേധവും.
Read Moreമുംബൈ സ്വദേശിയുടെ 350 രൂപയുടെ ആപ്പ് ഹെയർകട്ടും 60 രൂപയുടെ ലോക്കൽ സലൂണും; സൗകര്യങ്ങളുടെ വിലയെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കനത്ത ചർച്ച
ഇന്ത്യയിലെ അതിവേഗം വളരുന്ന ആപ്പ് അധിഷ്ഠിത സേവനങ്ങളുടെ യഥാർത്ഥ വിലയെക്കുറിച്ചും ലാഭത്തെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ് ഒരു മുംബൈ സ്വദേശിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. അനിരുദ്ധ് കെജ്രിവാൾ എന്ന യുവാവാണ് ഹോം സർവീസ് ആപ്പായ അർബൻ കമ്പനി വഴി ബുക്ക് ചെയ്ത ഹെയർകട്ടിംഗും തൊട്ടടുത്തുള്ള സാധാരണ സലൂണിലെ ഹെയർകട്ടിംഗും തമ്മിലുള്ള വിലവ്യത്യാസം ചൂണ്ടിക്കാട്ടി എക്സിൽ കുറിപ്പ് പങ്കുവെച്ചത്. വെറും സൗകര്യത്തിന് വേണ്ടി മാത്രം ഉപഭോക്താക്കൾ എത്രത്തോളം അധികപ്പണം നൽകേണ്ടി വരുന്നു എന്ന ചോദ്യമാണ് ഈ പോസ്റ്റ് ഉയർത്തുന്നത്. അടുത്തിടെ ഒരു പുതിയ താമസസ്ഥലത്തേക്ക് മാറിയ അനിരുദ്ധിന് ഒരു ഹെയർകട്ട് ആവശ്യമായി വന്നു. ഗൂഗിൾ മാപ്പിൽ നോക്കിയപ്പോൾ ഏറ്റവും അടുത്തുള്ള ബാർബർ ഷോപ്പ് 1.5 കിലോമീറ്റർ അകലെയാണെന്ന് കണ്ടതിനെ തുടർന്ന് അദ്ദേഹം അർബൻ കമ്പനി വഴി വീട്ടിൽ വന്ന് മുടി വെട്ടുന്ന സർവീസ് ബുക്ക് ചെയ്തു. ഇതിനായി 350 രൂപയാണ്…
Read Moreജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണ്: വി. ഡി. സതീശൻ
തിരുവനന്തപുരം: ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇന്ദിര ഗാരന്റിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പ്രിയദർശിനി – കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി ഉദ്ഘാടനത്തിനു തൊട്ടുമുമ്പായി ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ ഉദ്ഘാടനത്തിന് ശേഷം വനിതകൾക്കൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ആദ്യ യാത്ര നടത്തും. കെഎസ്ആർടിസിയില് പിഎസ്സി വഴി നിയമിച്ച ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് യാത്രയുടെ ഡ്രൈവർ. ഉദ്ഘാടത്തിന് ശേഷം രാവിലെ ഒമ്പത് മണി മുതൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സ്തീകൾക്ക് സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കർ പതിച്ചിട്ടുണ്ട്. അതേസമയം പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ സിപിഎം പങ്കെടുക്കില്ല. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും സിപിഎം…
Read Moreഇത് തമാശയോ? പുരുഷൻമാർക്ക് സൗജന്യം കൊടുത്തൽ അത് സർക്കാരിന് തന്നെ തിരിച്ചുകിട്ടും; മുഖ്യമന്ത്രിയുടെ പ്രസംഗം സ്ത്രീ സൗജന്യ യാത്രയുടെ ഉദ്ഘാടനത്തിൽ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് മാത്രം സൗജന്യ യാത്ര അനുവദിച്ചതിൽ പ്രതിഷേധവുമായി രംഗത്തെത്തിയ മെൻസ് അസോസിയേഷന് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. മെൻസ് അസോസിയേഷന്റെ പ്രതിഷേധം രസകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. താനൊരു പുരുഷ വിരോധിയൊന്നുമല്ല. സ്ത്രീകളുടെ കൈയിലാണെങ്കിൽ മിച്ചം വരുന്ന പൈസ വീട്ടിൽ എത്തും. പക്ഷേ പുരുഷനാണെങ്കിൽ ഈ പൈസ കുറച്ച് പേര് വീട്ടിൽ കൊടുക്കും. ബാക്കി എവിടെപോകും, സര്ക്കാരിന് തന്നെ കിട്ടുമെന്ന് മുഖ്യമന്ത്രി തമാശ രൂപേണ പറഞ്ഞു. പ്രിയദര്ശിനി പദ്ധതി സർക്കാരിന് സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ഒരു സമൂഹം പഠിക്കണണെന്നുള്ള ആഹ്വാനം കൂടിയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read Moreഒറ്റവാക്കിൽ തോറ്റു..! പിണറായി വിജയനെന്ന കുന്തമുന് തകർക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ശ്രമം നടത്തി; പൊതുവികാര വിശകലനത്തിൽ പാളിയെന്ന് എം.വി. ഗോവിന്ദൻ
തൃശൂർ: ചെറിയ ഭൂരിപക്ഷത്തിൽ ഇടതുപക്ഷത്തിനു മൂന്നാം ടേം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും വൻ പരാജയമുണ്ടാകുമെന്നു സംസ്ഥാന സെക്രട്ടേറിയറ്റിനോ കമ്മിറ്റിക്കോ മനസിലാക്കാനായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇഎംഎസ് സ്മൃതിയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താഴേത്തട്ടിൽനിന്നു ലഭിച്ച കണക്കിൽ 74 മുതൽ 80 സീറ്റ് വരെ നേടുമെന്ന ആത്മവിശ്വാസമായിരുന്നു. കേരളത്തിന്റെ പൊതുവികാരം അതായിരുന്നെന്നു കരുതിയതു തെറ്റി. സർക്കാരിനു ചെയ്യാൻ കഴിയാത്തത് ഒന്നുമില്ല എന്ന മിഥ്യാബോധം ജനങ്ങൾക്കിടയിൽ ഉണ്ടായി. നമ്മുടെ പരിമിതി എന്തെന്നു ജനത്തെ ബോധ്യമാക്കാനും പൊതുബോധമാക്കാനും കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാർ അധികാരമേൽക്കുന്പോൾ അദ്ദേഹം കേരളത്തിലെ ഓരോ വീടിനും രക്ഷകനായിരുന്നു. ആ കുന്തമുന തകർക്കാൻ മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും ചേർന്നു പ്രചാരണം നടത്തി. അദ്ദേഹത്തിനു പഴയപോലെ ജനങ്ങളിൽ സ്വീകാര്യതയില്ല എന്ന നരേറ്റീവ് ഉണ്ടാക്കി. ഇനി ഈ ആക്രമണം പാർട്ടിക്കും സംസ്ഥാന സെക്രട്ടറിക്കും എതിരായിട്ടാകും. വ്യക്തിപരമായി തന്നെയോ…
Read More