തിരുവനന്തപുരം: നഗരത്തിൽ ആളൊഴിഞ്ഞ കെട്ടിടസമുച്ചയത്തിൽ തീയും പുകയും ഉയർന്നുണ്ടായ പരിഭ്രാന്തി ഒടുവിൽ ആശങ്കയൊഴിഞ്ഞു. തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. ബേക്കറി ജംഗ്ഷന് സമീപമുള്ള മൂന്നുനില കെട്ടിടത്തിന് മുകളിൽ ഒരാൾ ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ, പണി പൂർത്തിയായി ആളൊഴിഞ്ഞുകിടക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് പുരുഷന്മാരുടെ വസ്ത്രങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. അകത്ത് പരിശോധന നടത്തിയെങ്കിലും മറ്റ് അപായങ്ങളൊന്നും കണ്ടെത്താനായില്ല. അതേസമയം, സംഭവസമയത്ത് അറുപത്തിയഞ്ചു വയസ് തോന്നിക്കുന്ന ഒരു സ്ത്രീ കെട്ടിടത്തിന് സമീപത്തുണ്ടായിരുന്നതായി നാട്ടുകാർ മൊഴി നൽകി. ഇവർ അകത്തു കയറി വസ്ത്രങ്ങൾക്ക് തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. എങ്കിലും സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന നിലപാടിലാണ് നാട്ടുകാർ.
Read MoreDay: August 17, 2026
നെഞ്ചുവേദന ഉണ്ടാകാതെയും ഹാർട്ട് അറ്റാക്ക്
പ്രമേഹവും പ്രഷറും ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളൊന്നും ഇല്ലാതിരുന്ന, ആരോഗ്യപരമായി തികച്ചും ഫിറ്റ് എന്നു കരുതിയിരുന്ന ചെറുപ്പക്കാർ എപ്രകാരം മരിക്കുന്നു? വൈദ്യശാസ്ത്രപരമായി ഇതിന് വിശദീകരണങ്ങളുണ്ടോ? ആ ധാരണ തെറ്റ് ഹാർട്ടറ്റാക്കും പെട്ടെന്നുള്ള മരണവും സംഭവിക്കുന്ന 50 ശതമാനത്തോളം ആളുകളിലും നേരത്തെ രോഗലക്ഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതുപോലെ ഹാർട്ടറ്റാക്കുണ്ടാക്കുന്ന 40-50 ശതമാനത്തോളം രോഗികൾക്കും സാധാരണ ആപത്ഘട്ടങ്ങൾ ഉണ്ടാകണമെന്നില്ല. നാം സാധാരണ പറയാറുള്ള “ഫിസിക്കൽ ഫിറ്റ്നസ് ” എന്ന പ്രതിഭാസവും ഹൃദയാരോഗ്യവുമായി വലിയ ബന്ധമില്ലെന്ന് ഓർക്കണം. കുറച്ചുകൂടി വ്യക്തമാക്കിയാൽ ശാരീരികമായി ഏറെ “ഫിറ്റ്” ആയ ഒരാൾക്ക് ഹൃദ്രോഗം ഉണ്ടാകില്ല എന്ന ധാരണയും തെറ്റ്. നേരത്തേ തിരിച്ചറിയൽ ശ്രമകരം രോഗം ഗുരുതരമായവർക്ക് വളരെ ചെലവേറിയ ചികിത്സകൾ നൽകുന്ന സന്പ്രാദയമാണ് ഇന്ന് പ്രബലമായിക്കൊണ്ടിരിക്കുന്നത്. രോഗാതുരതയിലേക്കു നയിക്കുന്ന കാതലായ ആപത്ഘടകങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് അവയെ പിടിയിലൊതുക്കുവാനുള്ള ക്രിയാത്മകവും ചെലവു കുറഞ്ഞതുമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്ന പ്രവണത…
Read Moreപോലീസിനെ വെല്ലുവിളിച്ച കേസ്: അർജുൻ ആയങ്കി രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
കൊച്ചി: പോലീസുദ്യോഗസ്ഥരെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ ഭീഷണിപ്പെടുത്തുകയും സമൂഹമാധ്യമങ്ങളിലൂടെ വെല്ലുവിളി മുഴക്കുകയും ചെയ്ത കേസിൽ അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗംലം, ഊന്നുകൽ പോലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരെ ലക്ഷ്യമിട്ട് നടത്തിയ ഭീഷണികളിലാണ് ഈ നടപടി. കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഭീഷണി മുഴക്കിയ അർജുൻ ആയങ്കി, തുടർന്ന് ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച ഊന്നുകൽ ഇൻസ്പെക്ടർ ബി.എസ്. ആദർശിനെയും ഇൻസ്റ്റഗ്രാം വഴി പരസ്യമായി വെല്ലുവിളിക്കുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യം ചെയ്യലുകളും തെളിവെടുപ്പുകളും നടത്തുന്നതിനായാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിയെക്കൂടാതെ ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച അർജുൻ ആയങ്കിയെ കണ്ണൂരിൽ നിന്നാണ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രി ഏഴോടെ കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിരുന്നു. കുട്ടമ്പുഴ ഇൻസ്പെക്ടർ എ. ഷൈൻ കുമാറിനാണ് ഈ കേസിലെ അന്വേഷണച്ചുമതലയുള്ളത്. ഇതിനുമുമ്പ്…
Read Moreജീവിതശൈലീരോഗങ്ങൾ – കാരണങ്ങളും പരിഹാരവും
ജീവിതശൈലീരോഗങ്ങൾ (നോണ്‍ കമ്യൂണിക്കബിൾ ഡീസിസസ്) 1.പ്രമേഹം(ഡയബറ്റിസ് മെലിറ്റസ്) ജീവിതശൈലീരോഗങ്ങളിലേക്ക് എത്തിക്കുന്ന ഘടകങ്ങൾ അമിതവണ്ണം തിരിച്ചറിയാൻബോഡി മാസ് ഇൻഡക്സ് (ബിഎംഐ) വ്യക്തിയുടെ കിലോഗ്രാമിലുള്ള തൂക്കത്തെ മീറ്ററിലുള്ള പൊക്കത്തിന്റെ ഇരട്ടികൊണ്ടു ഹരിക്കുക. ഉദാഹരണത്തിന് ഒരാളുടെ പൊക്കം 60 കിലോയും പൊക്കം 1.6 മീറ്ററുമാണെങ്കിൽ ബോഡി മാസ് ഇൻഡക്സ് 23.4 ബോഡി മാസ് ഇൻഡക്സ് സൂചന 18 ൽ താഴെ -ഭാരക്കുറവ്18 മുതൽ 24 വരെ ശരിയായ ഭാരം24 മുതൽ 30 വരെ -ഭാരക്കൂടുതൽ30 മുതൽ 35 വരെ – അമിതവണ്ണം35 മുതൽ 40 വരെ -ഗുരുതരമായ അമിതവണ്ണം40 ൽ കൂടുതൽ – അപകടകരമായ അമിതവണ്ണം ജീവിതശൈലീ രോഗങ്ങൾ തടയാൻ വ്യായാമം കുട്ടികളിലെ പൊണ്ണത്തടി തടയാൻ വിവരങ്ങൾക്കു കടപ്പാട്: സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, ആരോഗ്യ കേരളം & നാഷണൽ ഹെൽത്ത് മിഷൻ
Read Moreകോട്ടയത്തെ ബാർക്കേസ് ലാർജ് കേസ് …രാവിലെ പൂട്ടിച്ച ബാര്‍ വൈകുന്നേരം തുറന്നു; ലൈസന്‍സ് റദ്ദാക്കി എക്സൈസ് മന്ത്രി
കോട്ടയം: സ്വാതന്ത്ര്യദിനത്തിൽ രാവിലെ എക്സൈസ് പൂട്ടി സീൽ ചെയ്ത ബാര്‍ വൈകുന്നേരം വീണ്ടും തുറന്ന് പ്രവര്‍ത്തിച്ചതില്‍ കടുത്ത നടപടിയുമായി എക്സൈസ് മന്ത്രി എം. ലിജു. കോട്ടയം മണർകാട്ടുള്ള രാജ് റീഗല്‍ ബാറിന്റെ ലൈസന്‍സ് റദ്ദാക്കാനാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. വീഴ്ചവരുത്തിയ എക്സൈസ് ഉദ്യോഗസ്ഥര്ക്കെതിരേ സസ്പെന്ഷന് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി എക്സൈസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഫീല്‍ഡ് ഓഫീസര്‍മാര്‍ അടക്കമുള്ളവരെ സസ്പെന്‍ഡ് ചെയ്യാനാണ് തീരുമാനം. വിഷയത്തില്‍ നടപടി സ്വീകരിച്ച് അടിയന്തരമായി അറിയിക്കണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കമ്മീഷണര്‍ക്ക് നിര്‍ദേശം നല്കി. നിയമവിരുദ്ധമായി അതിരാവിലെ തുറന്ന് പ്രവര്‍ത്തിച്ച ബാര്‍ എക്സൈസ് മിന്നല്‍ പരിശോധനയെത്തുടർന്ന് പൂട്ടിച്ചിരുന്നു. പുലർച്ചെ അഞ്ചു മുതല്‍ ബാറില്‍ മദ്യ വില്പന നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ബാര്‍ പൂട്ടി സീല്‍ ചെയ്തത്.എന്നാൽ, വൈകുന്നേരത്തോടെ ബാര്‍ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. ഈ വിവരം ലഭിച്ചതോടെയാണ്…
Read Moreനെടുമ്പാശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം: അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
കൊച്ചി: നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷമുൻ നിർത്തി സമീപത്തെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read Moreഓടുന്ന ട്രക്കിന് മുകളിൽ ഡ്രൈവറുടെ അഭ്യാസ പ്രകടനം; നടപടി ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ, രാജസ്ഥാൻ പോലീസിനെ ടാഗ് ചെയ്ത് ജനങ്ങൾ, വീഡിയോ വൈറൽ
ഓടുന്ന ട്രക്കിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്ന് പുറത്തിറങ്ങി ട്രക്കിന് മുകളിൽ കയറി നൃത്തം ചെയ്ത ഡ്രൈവറുടെ ഭീതിജനകമായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഡ്രൈവറുടെ അപകടകരമായ ഈ അഭ്യാസ പ്രകടനത്തിനെതിരെ വ്യാപക ജനരോഷമാണ് ഉയരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ ഡ്രൈവർ ട്രക്കിന്റെ ക്യാബിന് മുകളിലേക്ക് കയറി നൃത്തം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. തുടർന്ന് വശത്തെ ജനലിലൂടെയാണ് ഇയാൾ തിരികെ സീറ്റിലേക്ക് കയറുന്നത്. ഇത്രയും കൊണ്ടും നിർത്താതെ, വാഹനം ഓടിക്കുന്നതിനിടയിൽ ഡോർ തുറന്ന് വശത്തെ ലഡ്ജിൽ കയറി നിന്നും ഇയാൾ നൃത്തം തുടർന്നു. റോഡിലുണ്ടായിരുന്ന മറ്റു യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ പ്രവർത്തനം ഒരു ഭീകരാക്രമണത്തിന് തുല്യമാണെന്നും ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ട്രക്ക് രാജസ്ഥാൻ രജിസ്ട്രേഷനിലുള്ളതായതിനാൽ ഉടനടി അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ വീഡിയോ…
Read Moreനെടുന്പാശ്ശേരിയിൽ വൻ തീപിടിത്തം, ഹോട്ടൽ പൂർണമായും കത്തിനശിച്ചു
കൊച്ചി: നെടുന്പാശ്ശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിത്തം. എയർപോട്ടിൽനിന്ന് ഇറങ്ങിവരുന്ന വഴിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. ഹോട്ടലിനു മുൻഭാഗത്ത് തീ ആളികത്തിപടരുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നു ആളുകളെ ഒഴിപ്പിച്ചു. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
Read Moreജോസ് കരിപ്പാക്കുടിക്ക് കൃഷിയാണ് ലഹരി; ഒരു വിളയില്‍ ഒതുങ്ങുന്നില്ല രാമപുരത്തെ കൃഷിയുടെ വൈവിധ്യം
രാമപുരം: കൃഷിയോടുള്ള ആത്മാര്‍ഥമായ താല്പര്യവും അധ്വാനവും കൈമുതലാക്കി വൈവിധ്യമാര്‍ന്ന കൃഷിരീതികളിലൂടെ ശ്രദ്ധേയനാകുകയാണ് രാമപുരം സ്വദേശി ജോസ് കരിപ്പാക്കുടി. വര്‍ഷങ്ങളായി കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ ജോസിന്റെ കൃഷിയിടത്തില്‍ ഒരു വിളയില്‍ ഒതുങ്ങുന്നില്ല കൃഷിയുടെ വൈവിധ്യം. പച്ചക്കറികളും കിഴങ്ങുവര്‍ഗങ്ങളും ഫലവര്‍ഗങ്ങളും ഔഷധസസ്യങ്ങളും കൂടാതെ ക്ഷീരകൃഷി, മത്സ്യകൃഷി തുടങ്ങി കാര്‍ഷിക മേഖലയിലെ വിവിധ മേഖലകളെയും അദ്ദേഹം ഒരുമിച്ച് കൊണ്ടുപോകുന്നു. കപ്പ, കാച്ചിൽ, ചെറുകിഴങ്ങ്, മധുരക്കിഴങ്ങ്, ചേന, ചേമ്പ, ഇഞ്ചി, കച്ചോലം, മഞ്ഞള്‍ തുടങ്ങിയ കിഴങ്ങുവര്ഗങ്ങള്ക്കൊപ്പം പയര്‍, വെണ്ട, പാവൽ, പീച്ചില്‍, വഴുതന, ചീനി, ചീര തുടങ്ങിയ പച്ചക്കറികളും സമൃദ്ധമായി കൃഷി ചെയ്യുന്നു. രണ്ട് ഏക്കറോളം സ്ഥലത്ത് വെണ്ടയ്ക്ക മാത്രം കൃഷി ചെയ്യുന്നതാണ് പ്രത്യേകത. ചെറുനാരങ്ങ, ഒടിച്ചുകുത്തി നാരങ്ങ, അവക്കാഡോ, പഞ്ചാരനെല്ലി, മാംഗോസ്റ്റിന് തുടങ്ങിയ വിവിധ ഫലവര്‍ഗങ്ങളും കവുങ്ങും തെങ്ങും ഉള്‍പ്പെടെ വിവിധ കാര്‍ഷിക വിളകളും ഇവിടെ പരിപാലിക്കുന്നു. കൃഷിയിട ത്തിലെ വിവിധ…
Read Moreഇന്ത്യാ ഗേറ്റ് പരിസരത്ത് മാലിന്യക്കൂമ്പാര; പൗരബോധമില്ലായ്മയെ ചോദ്യം ചെയ്ത് ഡൽഹി യുവാവ്, സമൂഹ മാധ്യമങ്ങളിൽ വിശദമായ വീഡിയോ പങ്കുവച്ചത് ചർച്ചയായി
ഏറ്റവും പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റ് പരിസരത്തെ മാലിന്യക്കൂമ്പാരത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഡൽഹി സ്വദേശിയായ യുവാവ്. ആശിഷ് ഗ്രോവർ എന്നയാൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ഇന്റർനെറ്റിലും പൊതുസമൂഹത്തിലും വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഇന്ത്യാ ഗേറ്റിന്റെ പ്രൗഢിക്ക് മങ്ങലേൽപ്പിക്കുന്ന രീതിയിൽ പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ അവശിഷ്ടങ്ങളും കവറുകളും പ്രദേശത്തുടനീളം ചിതറിക്കിടക്കുന്നതാണ് വീഡിയോയിലുള്ളത്. “ദില്ലിയിലെ ഏറ്റവും പ്രശസ്തമായ ഈ സ്ഥലം കണ്ടോ?” എന്ന ചോദ്യത്തോടെയാണ് ആശിഷ് കാമറ ചുറ്റുമുള്ള മാലിന്യങ്ങളിലേക്ക് തിരിച്ചത്. ഏതെങ്കിലും ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, മൈതാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികളും തദ്ദേശീയരും എത്തുന്ന പ്രദേശത്ത് പൊതുജനങ്ങൾ കാണിക്കുന്ന ഉത്തരവാദിത്തമില്ലായ്മയെയും ശുചീകരണ സംവിധാനങ്ങളുടെ പോരായ്മയെയും വീഡിയോ ചോദ്യം ചെയ്യുന്നു. വീഡിയോ വൈറലായതോടെ, സ്മാരകങ്ങളുടെ സംരക്ഷണത്തിൽ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളും കൃത്യമായ പൗരബോധം പുലർത്തണമെന്ന് ആവശ്യപ്പെട്ട് നിരവധി പേരാണ് രംഗത്തെത്തിയത്.…
Read More