റിയാദ്: യമനിലെ ഹൂതി പ്രസ്ഥാനത്തിനെതിരായ സൈനിക നീക്കത്തിൽ പങ്കാളിയാകാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നിരസിച്ചതായി റിപ്പോർട്ട്. യുഎസ് മധ്യസ്ഥതയിലാണ് ഇസ്രയേൽ ഈ നിർദേശം മുന്നോട്ടുവെച്ചതെന്ന് ഇസ്രയേലി മാധ്യമമായ ‘ഹാരെറ്റ്സ്’ റിപ്പോർട്ട് ചെയ്തു. സൗദിയിലെ പൊതുജനങ്ങളിൽ നിന്ന് ഉണ്ടായേക്കാവുന്ന ശക്തമായ അമർഷവും പ്രതിഷേധവും കണക്കിലെടുത്താണ് സൗദി ഭരണകൂടത്തിന്റെ ഈ പിന്മാറ്റം. യമനിൽ നിന്നുള്ള ഹൂതി ആക്രമണങ്ങൾ രൂക്ഷമായി തുടരുമ്പോഴും, മേഖലയിലെ പ്രാദേശിക സുരക്ഷയും രാഷ്ട്രീയ സാഹചര്യങ്ങളും മുൻനിർത്തി ഇസ്രയേലിന്റെ സൈനിക സഹായം വേണ്ടെന്ന നിലപാടിലാണ് റിയാദ്. സൗദിയുമായുള്ള ബന്ധം സാധാരണ നിലയിലാക്കാനും മേഖലയിൽ സ്വാധീനം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് നെതന്യാഹു ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്. എന്നാൽ സ്വതന്ത്ര പലസ്തീൻ രാജ്യം യാഥാർഥ്യമാകാതെ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധത്തിനില്ലെന്ന വ്യക്തമായ സന്ദേശമാണ് സൗദി അറേബ്യ നൽകുന്നത്.
Read MoreDay: October 14, 2026
ജന്തർമന്തർ സമരത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ന്യൂഡൽഹി: സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും ജയിലിലേക്ക്. ജന്തർമന്തർ സമരത്തിനിടെ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെ അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ തീഹാർ ജയിലിലേക്ക് മാറ്റി. മന്ദിർ മാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് നടപടി. നിരോധനാജ്ഞ ലംഘിച്ച് സമരവേദിയായ ജന്തർമന്തറിൽ അതിക്രമിച്ചുകടന്നെന്നും സമാധാനാന്തരീക്ഷം പാലിക്കാമെന്ന് മുമ്പ് നൽകിയിരുന്ന ബോണ്ട് വ്യവസ്ഥകൾ ലംഘിച്ചെന്നുമാണ് ഇവർക്കെതിരെയുള്ള ആരോപണം. അതേസമയം, മറ്റൊരു നേതാവായ അജിങ്ക്യ ഷിൻഡെയ്ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദേശീയ പതാകയേന്തി ‘ഭാരത് മാതാ കീ ജയ്’ വിളിച്ചതിനാണ് അശുതോഷ് റാങ്കയുടെ ജന്മദിനത്തിൽ തന്നെ അദ്ദേഹത്തെയും സൗരവ് ദാസിനെയും ജയിലിലടച്ചതെന്ന് സിജെപി നേതാവ് അജിങ്ക്യ ഷിൻഡെ ആരോപിച്ചു. സർക്കാരിന്റെ ഏകാധിപത്യ നടപടികൾക്കുമുന്നിൽ ഭയപ്പെടില്ലെന്നും നേതാക്കൾ ഉയർന്ന മനോവീര്യം കാത്തുസൂക്ഷിക്കുന്നവരാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreസംസ്ഥാനത്തെ ടൂറിസം, കെഎസ്ടിപി പദ്ധതികളിൽ കോടികളുടെ ക്രമക്കേടെന്ന് സിഎജി കണ്ടെത്തൽ
തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദസഞ്ചാര പദ്ധതികളിൽ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോർട്ട്. 2023-24 കാലഘട്ടത്തിൽ നടപ്പാക്കിയ 642 വിനോദസഞ്ചാര പദ്ധതികളിൽ 1319.59 കോടി രൂപ പദ്ധതിച്ചെലവുള്ള 181 പദ്ധതികളെ സാന്പിളിംഗിനായി വിശദ ഓഡിറ്റിന് തെരഞ്ഞെടുത്തപ്പോഴാണ് ക്രമക്കേട് ബോധ്യമായത്.സാധ്യതാ പഠനങ്ങളുടെ അഭാവം, നിയമപരമായ അംഗീകാരങ്ങൾ ഇല്ലാതെയുള്ള നടപടി, ഭൂമി ലഭ്യത ഉറപ്പാക്കാതെ പ്രവൃത്തി ആരംഭിക്കൽ തുടങ്ങിയ പോരായ്മകളും കണ്ടെത്തി. =സാധ്യതാപഠനം നടത്താതെ തുടങ്ങിയ കണ്ണൂർ പയ്യാന്പലം അഡ്വഞ്ചർ പാർക്ക് പദ്ധതിയിൽ 51 ലക്ഷം രൂപ ചെലവഴിച്ചിട്ടും ഇപ്പോഴും അപൂർണമായി തുടരുന്നു.= ആമയിഴഞ്ചാൻ തോട് പുനരുദ്ധാരണ പദ്ധതിയിൽ നെല്ലിക്കുഴി കാർട്ടബിൾ പാലം പദ്ധതിയിൽ 2.10 കോടി ചെലവിൽ പൂർത്തിയാക്കിയിട്ടും അപ്രോച്ച് റോഡ് നിർമിക്കാത്തതിനാൽ തുറക്കാനാകുന്നില്ല.= മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കൊടുങ്ങല്ലൂർ ബൈപാസിന്റെ സൗന്ദര്യവത്കരണം പദ്ധതിക്കായി 1.16 കോടി രൂപ ചെലവഴിച്ച് വൈദ്യുതോപകരണങ്ങൾ വാങ്ങിയത് ഉപേക്ഷിക്കേണ്ടി വന്നു.= ജില്ലാ ടൂറിസം പ്രമോഷൻ…
Read Moreനെടുമ്പാശേരി മിനി കൂപ്പര് അപകടത്തിലെ പണവും സ്വാധീനവുമുള്ള പ്രതി സുഹൈല് സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല് നടക്കുന്നതെന്ന ആക്ഷേപം ശക്തം; ആരോപണങ്ങള് തള്ളി പൊലിസ്
കൊച്ചി: നെടുമ്പാശേരി മിനി കൂപ്പര് അപകടത്തില് പ്രതി സുഹൈലിനെ കസ്റ്റഡിയിൽ വാങ്ങാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതിയില് പൊലിസ് അപേക്ഷ നല്കി. അപേക്ഷ ഇന്ന് പരിഗണിക്കും. പ്രായപൂര്ത്തിയാകാതെ ബാറില് കയറി മദ്യപിച്ചതിന് സുഹൈലിനെതിരെ എക്സൈസും കേസെടുത്തിട്ടുണ്ട്. പൊലിസിന്റെ റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്ക് സുഹൈല് സജീവിന്റെ ലൈസന്സ് റദ്ദാക്കാനുള്ള നടപടി മോട്ടോര് വാഹന വകുപ്പുമെടുക്കും. അതിനിടെ പ്രതി നല്കിയ ജാമ്യാപേക്ഷ നാളെ അങ്കമാലി മജിസ്ട്രേറ്റ് കോടതി പരിഗണിക്കും പ്രതിയെ സംരക്ഷിക്കാന് പൊലീസ് ഒത്തുകളിക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകിയത്. മൂന്ന് പേര് ദാരുണമായി കൊല്ലപ്പെട്ട മിനി കൂപ്പര് അപടകത്തില് പണവും സ്വാധീനവുമുള്ള പ്രതി സുഹൈല് സജീവിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമമാണ് തുടക്കം മുതല് നടക്കുന്നതെന്നാണ് പൊലിസിനെതിരെയുള്ള ആരോപണം. മരിച്ചവരുടെ കുടുംബാഗങ്ങളെ കൂടാതെ സിപിഎമ്മും പൊലിസിനെതിരെ ആരോപണം കടുപ്പിച്ചു. കേസ് അട്ടിമറിക്കാന് ശ്രമിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്…
Read Moreഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; യുവാവ് അറസ്റ്റിൽ
കൊച്ചി: ഒരുമിച്ച് താമസിച്ചിരുന്ന യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിൽ. പാലക്കാട് കുമരനല്ലൂർ തെക്കേപറമ്പിൽ വീട്ടിൽ ഉമ്മർ ഫാറൂഖ് (37) ആണ് പിടിയിലായത്. കളമശേരി പൊലിസ് സർക്കിൾ ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി യുവതിയോടൊപ്പം താമസിച്ചുവരികയായിരുന്ന പ്രതി പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാത്തതിലുള്ള വിരോധത്തെ തുടർന്നാണ് യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് പൊലിസ് പറഞ്ഞു. യുവതിയുടെ ഫോൺ നമ്പറുകളും ഇയാൾ പ്രചരിപ്പിച്ചതായി പൊലിസ് വ്യക്തമാക്കി. കളമശ്ശേരി എസ്ഐ ശംഭു, സിപിഒമാരായ മാഹിൻ അബൂബക്കർ, കെ.പി. വിനു, അനീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് പ്രതിയെ പിടികൂടിയത്.
Read Moreലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം; ശസ്ത്രക്രിയ വിജയം, പ്രാർഥനയോടെ ലോകം
വത്തിക്കാൻ: ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ അർബുദം (ലംഗ് അഡിനോകാർസിനോമ) സ്ഥിരീകരിച്ചു. ശ്വാസകോശത്തിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ എടുത്ത കോശകലകളുടെ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. 71 കാരനായ മാർപാപ്പയുടെ വലത് ശ്വാസകോശത്തിലെ താഴത്തെ ലോബ് 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിരുന്നു. റോമിലെ ജെമെല്ലി ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മാർപാപ്പ ബോധം വീണ്ടെടുത്ത് ആശുപത്രിയിൽ വിശ്രമത്തിലാണെന്നും മുഖ്യ സർജൻ പ്രൊഫസർ സ്റ്റെഫാനോ മാർഗരിറ്റോർ അറിയിച്ചു. തുടക്കത്തിൽത്തന്നെ രോഗം സ്ഥിരീകരിച്ചതിനാൽ ആരോഗ്യനില മെച്ചപ്പെടുമെന്നും മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടില്ലെങ്കിൽ കാര്യമായ തുടർചികിത്സ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി. വിശദ പരിശോധനകൾ നിർദേശിച്ചിട്ടുണ്ട്. മാർപാപ്പയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഒക്ടോബർ 20 വരെയുള്ള പൊതുപരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കി. നവംബർ ആദ്യം നടത്താനിരുന്ന ലാറ്റിൻ അമേരിക്കൻ പര്യടനം സംബന്ധിച്ച അന്തിമ തീരുമാനം പിന്നീട് അറിയിക്കും.
Read More