വൈ​ദ്യു​തി പോ​രി​ൽ ചാ​യ​ക്കോ​പ്പ​യി​ലെ കൊ​ടു​ങ്കാ​റ്റ​ട​ങ്ങി; പു​തി​യ ക​രാ​റി​ന് സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന രാ​ഷ്ട്രീ​യ​ത്തി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കും ത​ർ​ക്ക​ങ്ങ​ൾ​ക്കും വ​ഴി​വെ​ച്ച വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദം സ​മ​വാ​യ​ത്തി​ലേ​ക്ക്. ക്ലി​ഫ് ഹൗ​സി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ൽ മ​ഞ്ഞു​രു​കി​യ​ത്. മ​ന്ത്രി​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, ര​മേ​ശ് ചെ​ന്നി​ത്ത​ല എ​ന്നി​വ​രും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. കെ​എ​സ്ഇ​ബി എം​ഡി​യു​മാ​യി മു​ഖ്യ​മ​ന്ത്രി പ്ര​ത്യേ​ക​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന പ്ര​ചാ​ര​ണം അ​ദ്ദേ​ഹം നി​ഷേ​ധി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യോ​ഗ​ത്തി​ന് ശേ​ഷ​മാ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ക്ഷാ​മ​മി​ല്ലെ​ന്നും അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തേ​ക്ക് വൈ​ദ്യു​തി വാ​ങ്ങേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ർ​ച്ച​യി​ൽ സ​ണ്ണി ജോ​സ​ഫ് എ​തി​ർ​പ്പു​ക​ളൊ​ന്നും ഉ​ന്ന​യി​ച്ചി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം ഭാ​വി​യി​ലെ വൈ​ദ്യു​തി ആ​വ​ശ്യ​ക​ത മു​ന്നി​ൽ​ക്ക​ണ്ട് പു​തി​യ ക​രാ​റി​ന്‍റെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കാ​നും ധാ​ര​ണ​യാ​യി. ബോ​ർ​ഡ്-​കോ​ർ​പ​റേ​ഷ​ൻ യോ​ഗ​ത്തി​നി​ടെ​യാ​ണ് വൈ​ദ്യു​തി പ​ർ​ച്ചേ​സ് വി​വാ​ദ​വും ച​ർ​ച്ച​യാ​യ​ത്. ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. ജി​എ​ൻ​എ​യു​മാ​യു​ള്ള വൈ​ദ്യു​തി ക​രാ​ർ റ​ദ്ദാ​ക്കി​യ​തും ഹി​മാ​ച​ലി​ൽ​നി​ന്ന്…

Read More