പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…

ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല.

തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം.

സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു.

അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു.

എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു.

തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Related posts

Leave a Comment