കാണാതായ അച്ഛനെ തേടിയിറങ്ങി…ഒടുവില്‍ കണ്ടെത്തി ! എന്നാല്‍ അച്ഛന്റെ പുതിയ ഭാര്യയെ കണ്ട് യുവാവ് നടുങ്ങി…

കാണാതായ അച്ഛനെ തേടിയിറങ്ങിയ യുവാവ് ഏറെ പരിശ്രമിച്ച് ഒടുവില്‍ അച്ഛനെ കണ്ടെത്തി. എന്നാല്‍ അതോടൊപ്പം മറ്റൊരു വിവരം കൂടി മനസ്സിലാക്കിയതോടെ യുവാവ് ആകെ തകര്‍ന്നു പോയി.

ഉത്തര്‍പ്രദേശിലെ ബുദ്വാന്‍ ജില്ലയിലെ ബിസൗലിയിലാണ് സംഭവം. അച്ഛനെ അന്വേഷിച്ചിറങ്ങിയപ്പോളാണ് അകന്നു കഴിഞ്ഞിരുന്ന തന്റെ ഭാര്യയാണ് അച്ഛന്റെ ഇപ്പോഴത്തെ ഭാര്യയെന്ന് യുവാവ് മനസിലാക്കിയത്.

2016-ലാണ് 22 വയസുള്ള യുവാവ് വിവാഹിതനായത്. ആ സമയത്ത് ഇരുവര്‍ക്കും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്തിരുന്നില്ല.

ആറു മാസത്തിന് ശേഷം ചില വഴക്കുകളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കാന്‍ തുടങ്ങി. ഭാര്യയെ തിരികെ കൊണ്ടുവരാന്‍ യുവാവ് ശ്രമിച്ചെങ്കിലും തിരികെ വരാന്‍ പെണ്‍കുട്ടി തയ്യാറായില്ല.

ഇതിനിടെ, യുവാവിന്റെ അച്ഛന്‍ വീട്ടില്‍നിന്ന് മാറിത്താമസിക്കാന്‍ തുടങ്ങി. പിതാവിനെ കണ്ടെത്താന്‍ യുവാവ് വിവരാവകാശനിയമ പ്രകാരം അപേക്ഷ നല്‍കി.

അപേക്ഷക്കുള്ള മറുപടിയിലാണ് പിതാവ് തന്റെ മുന്‍ ഭാര്യയെ വിവാഹം കഴിച്ചെന്ന വിവരം യുവാവ് അറിയുന്നത്.

പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ യുവാവിന്റെ അച്ഛനുമായി നിയമപ്രകാരം വിവാഹം ചെയ്തെന്നും ഇവര്‍ക്കിപ്പോള്‍ രണ്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും വിവരം ലഭിച്ചു. തുടര്‍ന്ന് പരാതിയുമായി യുവാവ് പോലീസിനെ സമീപിച്ചു.

Related posts

Leave a Comment