‘പെ​ന്‍​ഷ​ന്‍’ അ​ടി​ച്ചു​മാ​റ്റാ​ന്‍ 72 വ​യ​സു​ള്ള അ​മ്മ​യെ പ​ത്തു​വ​ര്‍​ഷം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ടു ! പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രേ കേ​സ്…

ഇ​പ്പോ​ള്‍ 72 വ​യ​സു​ള്ള സ്ത്രീ​യെ ക​ഴി​ഞ്ഞ പ​ത്തു​വ​ര്‍​ഷ​ക്കാ​ലം വീ​ട്ടി​ല്‍ പൂ​ട്ടി​യി​ട്ട സം​ഭ​വ​ത്തി​ല്‍ മ​ക്ക​ള്‍​ക്കെ​തി​രേ കേ​സ്. ത​ഞ്ചാ​വൂ​രാ​ണ് സം​ഭ​വം.

അ​മ്മ​യെ ഉ​പേ​ക്ഷി​ച്ച​തി​നാ​ണ് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍​ക്കും ഇ​ള​യ സ​ഹോ​ദ​ര​നു​മെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

72 വ​യ​സ്സു​ള്ള ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് വീ​ട്ടി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പി​ന് അ​ജ്ഞാ​ത​ന്‍ ന​ല്‍​കി​യ ര​ഹ​സ്യ​വി​വ​ര​മാ​ണ് 72കാ​രി​യു​ടെ മോ​ച​ന​ത്തി​ന് വ​ഴി​ത്തി​രി​വാ​യ​ത്.

ചെ​ന്നൈ​യി​ല്‍ ഇ​ന്‍​സ്പെ​ക്ട​റാ​യി ജോ​ലി ചെ​യ്യു​ന്ന ഷ​ണ്‍​മു​ഖ​സു​ന്ദ​രം, ദൂ​ര്‍​ദ​ര്‍​ശ​നി​ല്‍ ജോ​ലി ചെ​യ്യു​ന്ന വെ​ങ്ക​ടേ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

അ​മ്മ​യു​ടെ ദു​ര​വ​സ്ഥ​യ്ക്ക് കാ​ര​ണം ഇ​ള​യ സ​ഹോ​ദ​ര​നാ​ണ് എ​ന്നാ​ണ് ഷ​ണ്‍​മു​ഖ​സു​ന്ദ​ര​ത്തി​ന്റെ ആ​രോ​പ​ണം.

അ​മ്മ​യ്ക്ക് മാ​സം​തോ​റും ല​ഭി​ക്കു​ന്ന 30,000 രൂ​പ പെ​ന്‍​ഷ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത് വെ​ങ്ക​ടേ​ശ​ന്‍ ആ​ണ്.

അ​തി​നാ​ല്‍ അ​മ്മ​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​ന് ഉ​ത്ത​ര​വാ​ദി വെ​ങ്ക​ടേ​ശ​ന്‍ ആ​ണെ​ന്നും ഷ​ണ്‍​മു​ഖ​സു​ന്ദ​രം ആ​രോ​പി​ക്കു​ന്നു.

വീ​ട്ടി​ല്‍ ന​ഗ്‌​ന​യാ​യി ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ നി​ല​യി​ലാ​ണ് ജ്ഞാ​ന​ജ്യോ​തി​യെ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്.

നി​ല​വി​ല്‍ ത​ഞ്ചാ​വൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ് 72കാ​രി. അ​മ്മ​യെ ഒ​റ്റ​യ്ക്കാ​ക്കി മ​ക്ക​ള്‍ മ​റ്റു വീ​ടു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

വി​ശ​പ്പ് സ​ഹി​ക്കാ​ന്‍ ക​ഴി​യാ​തെ ഒ​ച്ച​വെ​യ്ക്കു​മ്പോ​ള്‍ ബി​സ്‌​ക​റ്റും പ​ഴ​ങ്ങ​ളും പൂ​ട്ടി​യി​ട്ട വീ​ടി​നു​ള്ളി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് കൊ​ടു​ക്കാ​റു​ണ്ടെ​ന്നും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

72കാ​രി​യു​ടെ ദു​ര​വ​സ്ഥ വ​ര്‍​ഷ​ങ്ങ​ളാ​യി അ​റി​യാ​മെ​ങ്കി​ലും ഭ​യം കാ​ര​ണ​മാ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​പ​റ​യാ​തി​രു​ന്ന​തെ​ന്ന് അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു.

മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത​ത​ല​ത്തി​ല്‍ ബ​ന്ധം ഉ​ള്ള​തു​കൊ​ണ്ട് വി​വ​രം ഒ​തു​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്ര​തി​കാ​ര ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്നും ക​രു​തി​യി​രു​ന്ന​താ​യും അ​യ​ല്‍​വാ​സി​ക​ള്‍ പ​റ​യു​ന്നു. പോ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ നാ​ട്ടു​കാ​ര്‍ വീ​ട് കു​ത്തി​ത്തു​റ​ന്നാ​ണ് അ​മ്മ​യെ ര​ക്ഷി​ച്ച​ത്.

Related posts

Leave a Comment