കേളകം(കണ്ണൂർ): കൊട്ടിയൂർ, ആറളം, തിരുനെല്ലി വനമേഖലകളിൽ മാവോയിസ്റ്റുകൾക്കായുള്ള തെരച്ചിൽ ശക്തമാക്കി പോലീസ്. കണ്ണൂർ, വയനാട് ജില്ലാ പോലീസിന്റെ കോംബിഗ് ഓപ്പറേഷന്റെ ഭാഗമായാണ് തണ്ടർബോൾട്ട് ടീം തെരച്ചിൽ നടത്തുന്നത്. മാവോയിസ്റ്റുകൾ മുമ്പ് നിലയുറപ്പിച്ചിരുന്ന വനമേഖലകളിലാണ് പ്രാഥമിക തിരച്ചിൽ നടത്തുന്നത്. 200 അംഗ ടീമിനെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
ഇതൊടൊപ്പം വനാതിർത്തിയിലുള്ള ആദിവാസി കോളനികളിൽ നിരീക്ഷണവും കാവലും ഏർപ്പെടുത്തി. മുമ്പ് മാവോയിസ്റ്റുകൾ സാന്നിധ്യമറിയിച്ചിട്ടുള്ള കേളകം പഞ്ചായത്തിലെ രാമച്ചി, കോളയാട് പഞ്ചായത്തിലെ ചെക്യേരി കോളനി എന്നിവടങ്ങളിലാണ് നിരീക്ഷണവും രാത്രി കാലങ്ങളിൽ കാവലും ഏർപ്പെടുത്തിയത്.