നെടുമങ്ങാട്: ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനോട് അനുബന്ധിച്ച് നെടുമങ്ങാട് പോലീസ് സ്റ്റേഷന് മുന്നിലും കച്ചേരി ജംഗ്ഷനിലും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസില്‍ മൂന്നുപ്രതികള്‍ കൂടി അറസ്റ്റില്‍. നെടുമങ്ങാട് മേലാംകോട് പുളിമൂട് വിളാകത്തു വീട്ടില്‍ ശ്രീനാഥ് (20), കരിപ്പൂര്‍ ഖാദി ബോർഡ് ജംഗ്ഷനില്‍ ശ്രീനാ ഭവനില്‍ ശ്രീറാം (20), ഉളിയൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം സീതാലയത്തില്‍ അഭിലാഷ് (32) എന്നിവരെയാണ് ഡിവൈഎസ്പി ഡി. അശോകന്റെ നേതൃത്വത്തില്‍ സിഐ ബി.എസ്.സജിമോന്‍, എസ് ഐമാരായ പ്രതാപ ചന്ദ്രന്, സുനില്‍ ഗോപി , സലീം എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്. പ്രതികളിലൊരാളായ ശ്രീനാഥിനെതിരേ നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Related posts
മേയർ വിവാദം: നാളെ യദുവിന്റെ മൊഴിയെടുക്കും; ആര്യാ രാജേന്ദ്രനും സച്ചിൻ ദേവിനുമെതിരെ എഫ്ഐആറിൽ ഗുരുതര ആരോപണം
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം മേയറും തമ്മിലുള്ള തർക്കത്തിൽ ഡ്രൈവർ യദുവിന്റെ മൊഴി പോലീസ് രേഖപ്പെടുത്തും. നാളെ കന്റോൺമെന്റ് സ്റ്റേഷനിലെത്തി മൊഴി...കെഎസ്ആർടിസി ഡ്രൈവർ-മേയർ തർക്കം; ആദ്യം സാക്ഷികളുടെ മൊഴിയെടുക്കും; ഏറ്റവുമൊടുവിൽ മേയറുടെയും
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ പരാതിയിൽ കോടതി നിർദേശം നൽകിയതിനെ തുടർന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ്...ഇന്നും കടലാക്രമണത്തിന് സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രതപാലിക്കണം; അടുത്ത അഞ്ച് ദിവസങ്ങളില്‍ മഴ
തിരുവനന്തപുരം: കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളം, തമിഴ്നാട് തീരങ്ങളില്‍ ഇന്നും കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠനകേന്ദ്രം. തീരദേശവാസികളും മത്സ്യത്തൊഴിലാളികളും...