പ്രധാനമന്ത്രിയാകാൻ ആഗ്രഹിക്കുന്നുവെന്ന് തുറന്ന് പറഞ്ഞ് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ബ്രിട്ടീഷ് മാധ്യമമായ ദ് സണ്‍ഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് പ്രിയങ്ക മനസ് തുറന്നത്. കൂടാതെ തന്റെ ഭർത്താവ് നിക്ക് ജൊനാസിനെ രാഷ്ട്രപതിയാക്കാൻ ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു.
“പ്രധാനമന്ത്രി സ്ഥാനാർഥിയായി മത്സരിക്കുവാൻ താത്പര്യമുണ്ട്. നിക്കിനെ പ്രസിഡന്റ് സ്ഥാനാർഥിയായി മത്സരിപ്പിക്കുവാനും ആഗ്രഹമുണ്ട്. രാഷ്ട്രിയപരമായുള്ള കാര്യങ്ങൾ ഇഷ്ടമല്ല. എന്നാൽ സമൂഹത്തിൽ എന്തെങ്കിലും മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞാനും നിക്കും’.
“ജീവിതത്തിൽ മനുഷ്യത്വമാണ് വലുത് എന്ന ചിന്തയാണ് എന്റേത്. അതുകൊണ്ടാണ് താൻ രാഷ്ട്രിയത്തിൽ നിന്നും മാറിനിൽക്കുവാൻ പരിശ്രമിച്ചിരുന്നു. ഫെമിനിസ്റ്റ് എന്ന പദത്തെ നിക്ക് ഭയപ്പെടുന്നില്ല. എന്നാൽ താൻ അതിനെ ഇഷ്ടപ്പെടുന്നുവെന്നു’. പ്രിയങ്ക പറഞ്ഞു