സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് 90 ശതമാനം പൊള്ളലേറ്റ 21 കാരന്റെ നില അതീവ ഗുരുതരം; ആശുപത്രിയിലെത്തിച്ച ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത് ഇങ്ങനെ…

ഗാ​ന്ധി​ന​ഗ​ർ: സ്റ്റൗ​വി​ൽ നി​ന്ന് തീ ​പ​ട​ർ​ന്ന് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റു. മൂ​വാ​റ്റു​പു​ഴ വ​ട​കാ​ട് മോ​ളി​യം​പ​റ​ന്പി​ൽ അ​മ​ലി (21) നാ​ണ് പൊ​ള്ള​ലേ​റ്റ​ത്. പു​ല​ർ​ച്ചെ വീ​ട്ടി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം. മാ​താ​പി​താ​ക്ക​ൾ ഇ​ല്ലാ​തെ ഒ​റ്റ​യ്ക്കാ​ണ് അ​മ​ൽ താ​മ​സി​ക്കു​ന്ന​ത്. നി​ല​വി​ളി കേ​ട്ട് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞ​ത​നു​സ​രി​ച്ച് ഫ​യ​ർ​ഫോ​ഴ്സ് ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച​ത്.

90 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ അ​മ​ലി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. അ​ബ​ദ്ധ​വ​ശാ​ൽ സം​ഭ​വി​ച്ച​താ​ണോ മ​ന​പൂ​ർ​വ്വ​മാ​ണോ​യെ​ന്ന് അ​റി​യു​വാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് അ​മ​ലി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച ഫ​യ​ർ​ഫോ​ഴ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts