ന്യൂഡല്‍ഹി: വേഗമാര്‍ന്ന സാമ്പത്തിക വളര്‍ച്ചയ്ക്ക് സ്വകാര്യ നിക്ഷേപം അത്യന്താപേഷിതമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡിനൊപ്പം തന്നെ മതിയായ തോതില്‍ മഴയും ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. പൊതുമേഖലയിലെ നിക്ഷേപവും ആനുപാതികമായി ഉയരുന്നുണ്ട്. ഇവയെല്ലാം ഒത്തുചേരുമ്പോള്‍ സ്വകാര്യനിക്ഷേപം കൂടി ആവശ്യമായി വരും. മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ശേഷി രാജ്യത്തിനുണെ്ടന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഔദ്യോഗികരേഖ ജിഡിപി വളര്‍ച്ച 7.6 ശതമാനമാണെന്നാണ് കണക്കുകൂട്ടുന്നത്. ലോകത്തെ പ്രമുഖ സമ്പത്ത് വ്യവസ്ഥകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെ ഉയര്‍ന്ന ഒന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.ഐഎംഎഫ് അടക്കമുള്ള അന്തര്‍ദേശീയ ഏജന്‍സികളും നയനിര്‍മാതാക്കളും രാജ്യത്തെ മങ്ങിയ ലോക സമ്പദ്വ്യവസ്ഥയിലെ പ്രകാശമാനമായ ഇടമായാണ് വിലയിരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.