ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒപ്പം! മുഖ്യന് “ഒപ്പം’ ഓര്‍മകള്‍ പങ്കുവച്ച് മോഹന്‍ലാല്‍; മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു സന്ദര്‍ശനം

Mohanlal_CM01മുഖ്യമന്ത്രി പിണറായി വിജയനെ മോഹന്‍ലാല്‍ സന്ദര്‍ശിച്ചു. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെത്തിയായിരുന്നു സന്ദര്‍ശനം. ഇരുവരും 15 മിനിറ്റ് കൂടിക്കാഴ്ച നടത്തി. മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട് ഒപ്പം എന്ന തലക്കെട്ടിലാണ് ചിത്രം നല്കിയിരിക്കുന്നത്. പിണറായി വിജയനോടൊപ്പമുള്ള ഒരു പഴയ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.

ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു സമ്മാനിച്ചു. നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍, സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ എന്നിവരും മോഹന്‍ലാലിനൊപ്പമുണ്ടായിരുന്നു.Mohanlal_CM02

Related posts