ഞാന്‍ ജര്‍മന്‍ ഷെപ്പേഡ്, എന്റെ കൂട്ടുകാരനൊരു കടുവയാ… ഈ സൗഹൃദം ആരെയും അമ്പരപ്പിക്കും!

 

tigerപുല്‍മൈതാനത്ത് ചുമ്മാ വെയിലേറ്റ് കിടക്കുകയാണ് കിന്‍വാ. അപ്പോഴാണ് റംബിളിന്റെ വരവ്. കിന്‍വയുടെ സുഖിച്ചുള്ള കിടപ്പ് കണ്ടിട്ടാണെന്നാണ് തോന്നുന്നു റംബിളിനു ഒരു കുസൃതി തോന്നി. നേരേ കിന്‍വായുടെ ദേഹത്തേക്ക് എടുത്തൊരു ചാട്ടം. കൂട്ടുകാരനെ കണ്ട കിന്‍വ സ്‌നേഹത്തോടെ മുഖത്ത് പതിയെ കൈകൊണ്ട് തൊട്ടു. മുകളില്‍ പറഞ്ഞ കിന്‍വായും റംബിളും മനുഷനൊന്നുമല്ല കേട്ടോ. കിന്‍വാ കടുവയും റംബിള്‍ അസലൊരു ജര്‍മന്‍ ഷെപ്പേര്‍ഡ് നായയുമാണ്. ഇവര്‍ തമ്മിലുള്ള സൗഹൃദമാണ് ഓസ്‌ട്രേലിയയിലെ സിഡ്‌നി നഗരത്തിലെ മോഗോ മൃഗശാലയിലെ വേറിട്ട കാഴ്ച്ചകളിലൊന്ന്.

tiger 2ഏഴു വയസുണ്ട് കഥാനായകനായ കടുവയ്ക്ക്. ഇന്തോനേഷ്യയിലെ സുമാത്രയില്‍ നിന്നാണ് ഇവന്റെ പൂര്‍വികര്‍ കങ്കാരുനാട്ടിലെത്തിയത്. കടുവാക്കുട്ടന് ജനിച്ചപ്പോള്‍ മുതല്‍ നമ്മുടെ റംബിള്‍ ഈ മൃഗശാലയിലുണ്ട്. മൃഗശാലയുടെ ഉടമസ്ഥ സാലിയുടെ റംബിളിന്റെയും ഉടമ. കടുവയുടെ ചെറുപ്പം മുതല്‍ നായ കൂടിനടുത്തെത്തുമായിരുന്നു. മറ്റു കടുവക്കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഇരുവരും പെട്ടെന്ന് തന്നെ കൂട്ടായി. ഇപ്പോള്‍ നിരവധി ആളുകളാണ് ഈ അപൂര്‍വ്വ സൗഹൃദം കാണാനെത്തുന്നത്.

Related posts