പച്ചക്കറി വിപണി വിഷരഹിതമാക്കാന്‍ പൊലിവ് പദ്ധതിയുമായ് കുളത്തൂപ്പുഴ പഞ്ചായത്ത്

klm-krishiകുളത്തൂപ്പുഴ: ഇക്കുറി ഓണം പച്ചക്കറിവിപണിവിഷരഹിതമാക്കാന്‍ പൊലിവ് ” ജൈവ പച്ചക്കറി കൃഷി പദ്ധതിക്ക് കുളത്തൂപ്പുഴയില്‍ തുടക്കമായ്.   കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്ത മായാണ് പദ്ധതിനടപ്പാക്കുന്നത്.ഇതിനായ് പഞ്ചായത്തിലെ തരിശ് കിടക്കുന്ന  ആയിരം ഏക്കര്‍ ഭൂമിയാണ് കൃഷി ഇറക്കാനായ്  ഒരുക്കിയത്.

കുടുംബശ്രീ അംഗങ്ങളെ കോര്‍ത്തിണക്കികര്‍ഷക സംഘങ്ങള്‍ രൂപീകരിച്ച് എല്ലാവാര്‍ഡിലും പദ്ധതി വിപുലമാക്കാനാണ്പഞ്ചായത്ത് ലക്ഷ്യമിടുന്നത്.പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കല്ലുവെട്ടാംകുഴി വാര്‍ഡില്‍  സംഘടിപ്പിച്ച ചടങ്ങില്‍  ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എസ്.നളിനിയമ്മ നിര്‍വഹിച്ചു. സിഡിഎസ്‌ചെയര്‍പേഴ്‌സണ്‍ മിനി വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് സാബു എബ്രഹാം, പി.ലൈലാ ബീവി,റെജി ഉമ്മന്‍, പി.അനില്‍കുമാര്‍, വിഷ്ണു വി.എസ്, അനിലാ ദേവി, സൈനബീവി,വി,ദിവ്യ,കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ സരിത,എന്നിവര്‍ പങ്കെടുത്തു.

Related posts