തിരുവനന്തപുരം: ജ്വല്ലറി ഉടമയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. ബീഹാർ സ്വദേശിയായ ഇർഫാനാണ് കവർച്ച നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
ബീഹാറിൽ ഇയാൾ റോബിൻ ഹുഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്. കഴിഞ്ഞ ദിവസം കേരള പോലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കഴിഞ്ഞ14 നാണ് ജ്വലറി ഉടമയുടെ കവടിയാറിലെ വീട്ടിൽ മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും അറുപതിനായിരം രൂപയുമാണ് മോഷണം പോയത്.