വേ​റി​ട്ട മാ​തൃ​ക.​.! കോ​വി​ഡ് സം​സ്കാ​ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തും രോ​ഗി​യെ പ​രീ​ക്ഷ​ക്കെ​ത്തിച്ചും പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​ർ


ക​രു​നാ​ഗ​പ്പ​ള്ളി : മ​ണി​ക്കൂ​റു​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച മൂ​ന്നു പേ​രു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏ​റ്റെ​ടു​ത്തും കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യ യു​വ​തി​യെ ആം​ബു​ല​ൻ​സി​ൽ പി ​എ​സ് സി ​പ​രീ​ക്ഷ എ​ഴു​തി​ക്കാ​നെ​ത്തി​ച്ചും പാ​ലി​യേ​റ്റീ​വ് പ്ര​വ​ർ​ത്ത​ക​രു​ടെ വേ​റി​ട്ട മാ​തൃ​ക.​

ക​രു​നാ​ഗ​പ്പ​ള്ളി ക്യാ​പ്റ്റ​ൻ ല​ക്ഷ്മി പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​രു​ടെ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​മാ​ണ് നാ​ടി​ന് മാ​തൃ​ക​യാ​വു​ന്ന​ത്.​ ക​ഴി​ഞ്ഞ ദി​വ​സം കോ ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ ക​ല്ലേ​ലി​ഭാ​ഗം അ​നി​ൽ ഭ​വ​ന​ത്തി​ൽ ഭാ​സ്ക​ര​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഡി ​വൈഎ​ഫ്ഐ ​പ്ര​വ​ർ​ത്ത​ക​രും പാ​ലി​യേ​റ്റീ​വ് വാ​ള​ന്‍റി​യ​ർ​മാ​രു​മാ​യ ടി.ആ​ർ ശ്രീ​നാ​ഥ്, എ​സ്. സ​ന്ദീ​പ് ലാ​ൽ, ഷാ​ഹി​ർ, ലാ​ലി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

ച​വ​റ സ്വ​ദേ​ശി കു​ഞ്ഞി​ക്കു​ട്ടിയുടെ സം​സ്കാ​ര​വും വാ​ള​ന്‍റി​യ​ർ​മാ​രാ​യ, ഇ​ന്ദു​രാ​ജ്, അ​യ്യ​പ്പ​ൻ, കി​ര​ൺ, സ​ജീ​ഷ് എ​ന്നി​വ​രാ​ണ് ന​ട​ത്തി​യ​ത്.​ഞാ​യ​റാ​ഴ്ച കു​ല​ശേ​ഖ​ര​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​പ്പെ​ട്ട വ​ര​മ്പ​ത്തേ​രി​ൽ പ​ടീ​റ്റ​തി​ൽ, ചെ​ല്ല​മ്മ​യു​ടെ മൃ​ത​ദേ​ഹ​വും പാ​ലി​യേ​റ്റീ​വ് വാ​ള​ണ്ടി​യേ​ഴ്സാ​യ അ​യ്യ​പ്പ​ൻ, അ​ജി​നാ​സ്, സൈ​ജു, ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​സ്ക​രി​ച്ച​ത്.​

കോ​വി​ഡ് ബാ​ധി​ച്ച ക​രു​നാ​ഗ​പ്പ​ള്ളി എ​സ് വി​ മാ​ർ​ക്ക​റ്റ് ​ക്കാ​ല​യി​ൽ നീ​തുമോ​ൾ​ക്ക് പി ​എ​സ് സി ​യു​ടെ ഞാ​യ​റാ​ഴ്ച ന​ട​ന്ന പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ഴു​തു​ന്ന​തി​നും പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി സ​ഹാ​യം ന​ൽ​കി.​ ക​രു​നാ​ഗ​പ്പ​ള്ളി ഗ​വ.​ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ ന​ട​ന്ന പ​രീ​ക്ഷ​യ്ക്ക് സൊ​സൈ​റ്റി ആം​ബു​ല​ൻ​സി​ൽ​വാ​ള​ന്‍റി​യ​റാ​യ കി​ര​ൺ സ്കൂ​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ആം​ബു​ല​ൻ​സി​ലി​ര​ന്നാ​ണ് നീ​തു പ​രീ​ക്ഷ എ​ഴു​തി​യ​ത്. സൊ​സൈ​റ്റി സെ​ക്ര​ട്ട​റി​യും ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​നു​മാ​യ കോ​ട്ട​യി​ൽ രാ​ജു, പ്ര​സി​ഡ​ന്‍റ്് കെ ​ജി ശി​വ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. ​85 കോ​വി​ഡ് ബാ​ധി​ത​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് സൊ​സൈ​റ്റി പ്ര​വ​ർ​ത്ത​ക​ർ സം​സ്ക​രി​ച്ച​ത്.

Related posts

Leave a Comment