കോട്ടയം: വധഭീഷണി കത്ത് ലഭിച്ചെന്ന വെളിപ്പെടുത്തതലിൽ പോലീസ് തീരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മൊഴിയെടുത്തു.
കോട്ടയം വെസ്റ്റ് പോലീസാണ് ഇന്നു രാവിലെ തിരുവഞ്ചൂരിന്റെ ഓഫീസിലെത്തി മൊഴിയെടുത്തത്. ജയിലിൽനിന്നും എഴുതിയ കത്താണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
അങ്ങോട്ടു തന്നെ മടങ്ങേണ്ടതാണല്ലോ എന്ന കത്തിലെ വരികളാണ് ജയിലിൽ നിന്നാണെന്നും കത്താണെന്നു മനസിലാക്കിയതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസിനു മൊഴി നൽകി.
ടി.പി. കേസിലെ പ്രതികളെ സംശയിക്കുന്നുണ്ടെന്നും ഇവരെ എല്ലാവരും ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് പരിചയമുണ്ടെന്നും നിർഭയ പൊതു പ്രവർത്തനത്തിനു സർക്കാർ നടപടിയെടുക്കണമെന്നും എംഎൽഎ പറഞ്ഞു.