വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു; കോട്ടയം വെള്ളൂർ സ്വദേശി പ്രിൻസിനെ കുത്തി വീഴ്ത്തി സുഹൃത്ത് ദിലീപ്


കോ​ത​മം​ഗ​ലം: പു​തു​പ്പാ​ടി​യി​ൽ സു​ഹൃ​ത്തു​ക്ക​ൾ ത​മ്മി​ലു​ള്ള വാ​ക്കേ​റ്റം ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ചു. ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു.
പ്ര​തി പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി.

പു​തു​പ്പാ​ടി​യി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കോ​ട്ട​യം വെ​ള്ളൂ​ർ സ്വ​ദേ​ശി പു​ത്ത​ൻ​പ​റ​മ്പി​ൽ പ്രി​ൻ​സ് ജോ​ർ​ജ് (39) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തു​പ്പാ​ടി ചാ​ലി​ൽ പു​ത്ത​ൻ​പു​ര ദി​ലീ​പ് (41) കോ​ത​മം​ഗ​ലം പോ​ലി​സി​ൽ കീ​ഴ​ട​ങ്ങി.

ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ പു​തു​പ്പാ​ടി സ്കൂ​ളി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. ദി​ലീ​പി​ന്‍റെ പെ​ൺ​സു​ഹൃ​ത്തും പ്രി​ൻ​സു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു.

ഇ​തേത്തുട​ർ​ന്നു​ള്ള പ​രാ​തി​യി​ൽ ഇ​രു​വ​രോ​ടും ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ രാ​ത്രി കൊ​ല​പാ​ത​കം ന​ട​ന്ന​ത്.

പ്രി​ൻ​സി​ന്‍റെ മൃ​ത​ദേ​ഹം കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ത​ടി​പ്പ​ണി​ക്കാ​ര​നാ​ണ് കൊ​ല്ല​പ്പെ​ട്ട പ്രി​ൻ​സ്.

മൊ​ബൈ​ൽ ട​വ​ർ ലൊ​ക്കേ​ഷ​നി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കു​ന്ന വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ദി​ലീ​പ്. കോ​ത​മം​ഗ​ലം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു.

Related posts

Leave a Comment