ചാരുംമൂട്: താമരക്കുളം വയ്യാങ്കരച്ചിറയിൽനിന്നു 27 കിലോ തൂക്കം വരുന്ന മത്സ്യത്തെ പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് കാളാഞ്ചി ഇനത്തിൽപ്പെട്ട മത്സ്യത്തെയാണ് കിട്ടിയത്.
വേനൽ കടുത്തതോടെ ചിറയിൽ വെള്ളം കുറവായ സമയം നാട്ടുകാരനായ രാജീവും സംഘവുമാണ് മത്സ്യത്തെ പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെ ചിറയിൽ വളർത്തിയിരുന്നു. അതിൽ പെട്ടതാവാം മത്സ്യമെന്ന് കരുതുന്നു.
വലയിൽ കുടുങ്ങിയ മത്സ്യത്തെ ഏറെ നേരത്തെ ശ്രമഫലമായാണ് പിടിച്ച് കരയ്ക്കെത്തിക്കാനായത്. തമിഴ്നാട്ടിലെ ചിദംബരത്ത് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസിൽനിന്നുമായിരുന്നു മത്സ്യക്കുഞ്ഞുങ്ങളെ കൊണ്ടുവന്നത്.
ഇവിടെ മാത്രമാണ് ഈ ഇനത്തിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങൾ ലഭിക്കുക. പിടിച്ച മത്സ്യം മുറിച്ച് കിലോയ്ക്ക് 300 രൂപ ക്രമത്തിൽ വില്പന നടത്തി.