സൂറത്ത്: ഗുജറാത്തിൽ വഡോദരയിലെ ഗോത്രി ആശുപത്രിയിൽ ജൂണിയർ മെഡിക്കൽ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥി ബലാത്സംഗം ചെയ്തു. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
അവസാന വർഷ മെഡിക്കൽ വിദ്യാർഥിയാണ് മൂന്നാം വർഷ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്. ആശുപത്രിയുടെ മുകളിലെ നിലയിൽ വച്ചാണ് പെൺകുട്ടിയെ ആക്രമിച്ചതെന്നു പോലീസ് പറഞ്ഞു.
ഒരേ മെഡിക്കൽ കോളജിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനിടെ ഇരുവരും സൗഹൃദത്തിലായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായി. ഇതിനിടയിലാണ് പെൺകുട്ടിയെ ഇയാൾ ആക്രമിച്ചത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.