കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്ലിന് കീഴിലുള്ള സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡ് മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 31 ലക്ഷം രൂപ പിടികൂടി.
എം.പി. മുഹമ്മദ് ലുക്മാന്റെ നേതൃത്വത്തിലുള്ള കൊടുവളളി നിയോജക മണ്ഡലത്തിലെ സ്റ്റാറ്റിക്ക് സര്‍വൈലന്‍സ് സ്ക്വാഡാണ് തുക പിടിച്ചെടുത്തത്. പിടിച്ചെടുത്ത തുക ആദായ നികുതി വകുപ്പിനു കൈമാറി.
മതിയായ രേഖകളുടെ അഭാവത്തില്‍ 32,64,500 രൂപ ഇതുവരെ പിടികൂടിയിട്ടുണ്ടെന്ന് എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് സെല്‍ അറിയിച്ചു. തെരെഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍മാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. പൊതുജനങ്ങള്‍ക്കും എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്വര്മാരോടു പരാതികൾ അറിയിക്കാം.