നാ​യ​ക​ൾ​ക്ക് കൊ​ടു​ക്കാ​മെ​ങ്കി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കും കൊ​ടു​ക്കാം: തെ​രു​വ് നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​തി​നെ​തി​രേ വ്യ​ത്യ​സ്ത​മാ​യ പ്ര​തി​ഷേ​ധം

തെ​രു​വ് നാ​യ​ക​ളു​ടെ ശ​ല്യം നാ​ട്ടി​ലാ​ക​മാ​നം വ​ർ​ധി​ക്കു​ക​യാ​ണ്. അ​വ​യ്ക്ക ഭ​ക്ഷ​ണം കൊ​ടു​ത്ത് പ​രി​പാ​ലി​ക്കു​ന്ന നി​ര​വ​ധി ആ​ളു​ക​ൾ ന​മു​ക്കു ചു​റ്റു​മു​ണ്ട്. ഇ​പ്പോ​ഴി​താ തെ​രു​വ് നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​വ​ർ​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നോ​യി​ഡ​യി​ലെ ഒ​രു ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ താ​മ​സ​ക്കാ​ർ. ഇ​വി​ടു​ത്തെ താ​മ​സ​ക്കാ​ർ നാ​യ​ക​ൾ​ക്ക് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന​ത് പ​തി​വാ​ക്കി​യ​തോ​ടെ അ​വ​റ്റ​ക​ളു​ടെ ശ​ല്യ​വും വ​ർ​ധി​ച്ച് വ​ന്നി​രി​ക്കു​ക​യാ​ണ്.

ഇ​തി​നെ​തി​രേ ഒ​രു പ​റ്റം ആ​ളു​ക​ൾ ഇ​പ്പോ​ൾ രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്. ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു​ള്ളി​ൽ ക​ന്നു​കാ​ലി​ക​ളെ കൊ​ണ്ടു​വ​ന്ന് അ​വ​യ്ക്ക് ഭ​ക്ഷ​ണം ന​ൽ​കി​യാ​ണ് ത​ങ്ങ​ളു​ടെ വി​യോ​ജി​പ്പ് ഇ​വ​ർ അ​റി​യി​ച്ച​ത്. നാ​യ്ക്ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​മെ​ങ്കി​ൽ ക​ന്നു​കാ​ലി​ക​ൾ​ക്കും കൊ​ടു​ക്കാ​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ദം. ഗ്രേ​റ്റ​ർ നോ​യി​ഡ വെ​സ്റ്റി​ലെ ഇ​ക്കോ​വി​ല്ലേ​ജ് 2 ഹൗ​സിം​ഗ് സൊ​സൈ​റ്റി​യി​ലെ ഒ​രു ഡ​സ​ൻ താ​മ​സ​ക്കാ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ വ്യ​ത്യ​സ്ത​മാ​യൊ​രു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.

ക​ന്നു​കാ​ലി​ക​ളെ ഹൗ​സിം​ഗ് സൊ​സൈ​റ്റി​ക്കു​ള്ളി​ൽ കൊ​ണ്ടു​വ​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന വീ​ഡി​യോ സ​മൂ​ഹ മ​ആ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. നാ​യ​ക​ൾ​ക്ക് ആ​കാ​മെ​ങ്കി​ൽ എ​ന്തു​കൊ​ണ്ട് ക​ന്നു​കാ​ലി​ക​ൾ​ക്കും കൊ​ടു​ത്തു കൂ​ടാ എ​ന്നാ​ണ് പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

 

Related posts

Leave a Comment