അ​യ​ർ​ല​ൻ​ഡ​നി​ലു​ള്ള ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ; പാ​റ​ക്കു​ള​ത്തി​ൽ വീ​ണ ഐ ​ഫോ​ണ്‍ വീ​ണ്ടെ​ടു​ത്തു ന​ൽ​കി തൊ​ടു​പു​ഴ  ഫ​യ​ർ​ഫോ​ഴ്സ്  സം​ഘം

പാ​റ​ക്കു​ള​ത്തി​ൽ വീ​ണ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ മൊ​ബൈ​ൽ ഫോ​ണ്‍ തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ സ്കൂ​ബാ ടീം ​വീ​ണ്ടെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​വി​ലെ ഉ​പ്പു​ത​റ​യ്ക്ക് സ​മീ​പം വ​ള​കോ​ടാ​യി​രു​ന്നു സം​ഭ​വം.

അ​യ​ർ​ല​ൻ​ഡി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ച​പ്പാ​ത്ത് ക​രി​ന്ത​രു​വി ആ​റാം മൈ​ലി​ൽ താ​മ​സി​ക്കു​ന്ന ജെ​ഫി​ൻ അ​വ​ധി​ക്കു നാ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ ഉ​പ്പു​ത​റ​യി​ലു​ള്ള കെ​പി​എം ഫി​ഷ് ഫാം ​സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു.

പാ​റ​ക്കു​ള​ത്തി​ൽ കു​ട്ട​വ​ഞ്ചി സ​വാ​രി ന​ട​ത്തു​ന്പോ​ഴാ​ണ് 1.75 ല​ക്ഷം രൂ​പ വി​ലവ​രു​ന്ന ഐ​ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ട​ത്. ഫോ​ണി​ലെ വി​ല​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടാ​ൽ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നും സാ​ധി​ക്കാ​ത്ത സ്ഥി​തി​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാ​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​ളി​ച്ച​ത്.

തൊ​ടു​പു​ഴ ഫ​യ​ർ​ഫോ​ഴ്സി​ൽനി​ന്നു സ്കൂ​ബാ ടീ​മം​ഗ​ങ്ങ​ളാ​യ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​എ.​ ജാ​ഫ​ർ​ഖാ​ൻ, ഫ​യ​ർ ആ​ൻഡ് റെ​സ്ക്യു ഓ​ഫീ​സ​ർ​മാ​രാ​യ എ​ൻ.​എ​സ്.​ അ​ജ​യ്കു​മാ​ർ, ടി.​കെ.​ വി​വേ​ക്, ഹോം ​ഗാ​ർ​ഡ് കെ.​ആ​ർ. പ്ര​മോ​ദ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി.

അ​ടി​ത്ത​ട്ട് കാ​ണാ​നാ​കാ​ത്ത ചെ​ളിനി​റ​ഞ്ഞ പാ​റ​ക്കു​ള​ത്തി​ൽ സ്കൂ​ബാ ടീ​മം​ഗ​ങ്ങ​ൾ ഒ​രു മ​ണി​ക്കൂ​റോ​ളം സ​മ​യം തെര​ഞ്ഞാ​ണ് ഫോ​ണ്‍ വീ​ണ്ടെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഫോ​ണ്‍ ഉ​ട​മ​യ്ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ആ​ശ്വാ​സ​മാ​യ​ത്.

Related posts

Leave a Comment