പീരുമേട്: ജില്ലാ കളക്ടർക്കെതിരേ വീണ്ടും രൂക്ഷ വിമർശനവുമായി സിപിഎം ജില്ലാ സെക്രട്ടറി സി.വി.വർഗീസ്.കൈയേറ്റം ഒഴിപ്പിക്കലിന്റെ പേരിൽ പീരുമേട്ടിൽ ജില്ലാ ഭരണകൂടം നിർമാണ നിരോധനം ഏർപ്പെടുത്തിയതിനെതിരേ സിപിഎം സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർ സിപിയെ നാടുകടത്തിയ നാടാണ് കേരളമെന്ന് കളക്ടർ മനസിലാക്കുന്നത് നല്ലതായിരിക്കും.എക്കാലവും തങ്ങൾ ഒരു സർവാധിപതിയായിരിക്കുമെന്ന് കരുതുന്ന ധിക്കാരികളായ ഉദ്യോഗസ്ഥർക്ക് ചരിത്രം ഒരിക്കലും മാപ്പ് നൽകിയിട്ടില്ലെന്ന് കളക്ടർ മനസിലാക്കണമെന്നും സി.വി. വർഗീസ് പറഞ്ഞു.