തൊടുപുഴ: അടിയന്തരാവസ്ഥ കാലയളവിൽ ജയിൽവാസം അനുഭവിച്ചവർക്ക് പെൻഷൻ നൽകണമെന്ന് മുൻ എംഎൽഎ പി.സി.ജോർജ്. എച്ച്ആർഡിഎസ് ഇന്ത്യയുടെ നേതൃത്വത്തിൽ അടിയന്തരാവസ്ഥയുടെ അന്‍പതാം സ്വാതന്ത്ര്യസമര അനുസ്മരണ സമ്മേളനം ഇഎപി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയർമാൻ സ്വാമി അയ്യപ്പദാസ് അധ്യക്ഷത വഹിച്ചു. അടിയന്തിരാവസ്ഥയിൽ ജയിൽവാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ജനറൽ കണ്‍വീനർ ബിജു കൃഷ്ണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി.ബാബു, കൈതപ്രം വാസുദേവൻ നന്പൂതിരി, ബിഷപ് ഡോ.മാത്യൂസ് മാർ തിയോഫിലോസ്, അഡ്വ.കെ.എം.സന്തോഷ് കുമാർ തുടങ്ങി യവർ പ്രസംഗിച്ചു.