ന്യൂഡൽഹി: രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അര്‍ജന്റീന പ്രസിഡന്റുമായി മോദി കൂടിക്കാഴ്ച നടത്തും. 57 വർഷത്തിനിടെ അർജന്റീനയുമായുള്ള ആദ്യത്തെ പ്രധാനമന്ത്രിതല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.
ബ്യൂണസ് അയേഴ്സിലെത്തിയ പ്രധാനമന്ത്രിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചത്. നേരത്തെ 2018ല്‍ ജി ഉച്ചകോടിക്കായി മോദി അര്‍ജന്റീനയില്‍ എത്തിയിരുന്നു. മോദിയുടെ പഞ്ചരാഷ്ട്ര സന്ദര്‍ശനത്തിലെ മൂന്നാമത്തെ സന്ദര്‍ശനമാണിത്. എസീസ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോദിക്ക് ആചാരപരമായ സ്വീകരണം നൽകി.
പ്രതിരോധം, കൃഷി, ഖനനം, എണ്ണ, വാതകം, പുനരുപയോഗ ഊർജം, വ്യാപാരം, നിക്ഷേപം തുടങ്ങിയ പ്രധാന മേഖലകളിൽ ഇന്ത്യ-അർജന്റീന പങ്കാളിത്തം ശക്തിപ്പെടുത്താനുള്ള ചർച്ചകാളാണു നടക്കുന്നത്.