ആ​ന​യാ​ടി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ  ന​വ​ര​ത്ന മോ​തി​രം ന​ഷ്ട​പ്പെ​ട്ടു; ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ളി​ട​ത്തു​ന്നും സാ​ഹ​സി​ക​മാ​യി മോ​തി​രം എ​ടു​ത്ത് ന​ൽ​കി ​അ​ഗ്നി​ര​ക്ഷാ​സേ​ന

തൊ​ടു​പു​ഴ: ​തൊ​മ്മ​ൻ​കു​ത്ത് ആ​ന​യാ​ടി​ക്കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ ന​ഷ്ട​പ്പെ​ട്ട ന​വ​ര​ത്ന മോ​തി​രം അ​ഗ്നി​ര​ക്ഷാ​സേ​ന ക​ണ്ടെ​ടു​ത്ത് ഉ​ട​മ​സ്ഥ​നു കൈ​മാ​റി. നോ​ർ​ത്ത് പ​റ​വൂ​രി​ൽനി​ന്നുള്ള സം​ഘാം​ഗത്തിന്‍റെ മോതിരമാണ് നഷ്ട പ്പെട്ടത്.

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് തൊ​ടു​പു​ഴ ഫ​യ​ർ ആ​ന്‍ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ സ്കൂ​ബ ടീം ​ക​ണ്ടെ​ടു​ത്ത​ത്.ക​ഴി​ഞ്ഞ​ഞാ​യ​റാ​ഴ്ചയാണു സംഭവം.

മോ​തി​രം അ​ബ​ദ്ധ​ത്തി​ൽ വെ​ള്ള​ത്തി​ൽ പോ​യ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ട​ൻത​ന്നെ ഉ​ട​മ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല.​ മോ​തി​രം ഇ​ന്ന​ലെ​യാ​ണ് ക​ണ്ടെ​ടു​ത്ത​ത്.

അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​എ. ജാ​ഫ​ർ​ഖാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു തെ​ര​ച്ചി​ൽ. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ​തും ഒ​ഴു​ക്കു​ള്ള​തു​മാ​യ ഭാ​ഗ​ത്ത് ന​ട​ത്തി​യ സാ​ഹ​സി​ക​മാ​യ ദൗ​ത്യ​മാ​ണ് വി​ജ​യം ക​ണ്ട​ത്.​

ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ പി.​എ​ൻ. അ​നൂ​പ്, ടി.കെ. വി​വേ​ക്, കെ.എ​സ്. അ​ബ്ദു​ൾ നാ​സ​ർ എ​ന്നി​വ​രും തെ​ര​ച്ചി​ലി​ൽ പ​ങ്കെ​ടു​ത്തു.

 

Related posts

Leave a Comment