‘എ​ന്തു​കൊ​ണ്ട് ഈ ​വി​ധി എ​ന്ന് ചോ​റു​ണ്ണു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും മ​ന​സി​ലാ​കും, ഇ​നി ഇ​തി​നേ​ക്കാ​ൾ അ​ധി​കം അ​വ​ൾ​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല’: ഭാ​ഗ്യ​ല​ക്ഷ്മി

തൃ​ശൂ​ർ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലാ​പ് കു​റ്റ വി​മു​ക്ത​നാ​യ​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ഡ​ബിം​ഗ് ആ​ർ​ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. എ​ന്തു​കൊ​ണ്ടാ​ണ് ഈ ​വി​ധി​യെ​ന്ന് ചോ​റു​ണ്ണു​ന്ന ഓ​രോ പെ​ണ്ണി​നും മ​ന​സി​ലാ​കു​മെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. ത​ശൂ​രി​ൽ അ​തി ജീ​വി​ത​യു​ടെ വീ​ട്ടി​ൽ​വ​ച്ചാ​യി​രു​ന്നു ഭാ​ഗ്യ​ല​ക്ഷ്മി​യു​ടെ പ്ര​തി​ക​ര​ണം.

‘നാ​ലു​കൊ​ല്ലം മു​മ്പ് ഞാ​ൻ പ​റ​ഞ്ഞ വി​ധി ത​ന്നെ​യാ​ണ് ഇ​ന്ന് വ​ന്നി​രി​ക്കു​ന്ന​ത്. നേ​ര​ത്തേ എ​ഴു​തി​വ​ച്ച വി​ധി​യാ​ണി​ത്. ഇ​തി​ന​പ്പു​റം പ്ര​തീ​ക്ഷി​ച്ചി​ട്ടി​ല്ല. കൈ​യി​ൽ കി​ട്ടി​യ ഇ​ത്ര​യും തെ​ളി​വു​ക​ളും സാ​ക്ഷി​ക​ളും ഉ​ണ്ടാ​യി​ട്ടും അ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് വി​ധി പ​റ​യാ​ൻ പ​റ്റു​മോ’ എ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി ചോ​ദി​ച്ചു.

‘ഇ​പ്പോ​ഴും ഞാ​ൻ അ​വ​ളോ​ടൊ​പ്പ​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും തൃ​ശൂ​രി​ലെ അ​വ​ളു​ടെ വീ​ട്ടി​ലേ​ക്കെ​ത്തി​യ​ത്. അ​യാ​ൾ നി​ഷ്‍​ക​ള​ങ്ക​ൻ എ​ന്നു ആ​രൊ​ക്കെ പ​റ​ഞ്ഞാ​ലും ഞ​ങ്ങ​ൾ ആ​രും വി​ശ്വ​സി​ക്കാ​ൻ പോ​കു​ന്നി​ല്ല. മ​ര​ണം വ​രെ അ​വ​ൾ​ക്കൊ​പ്പം നി​ൽ​ക്കും.

എ​ന്തു​കൊ​ണ്ട് ഈ ​വി​ധി എ​ന്ന് ചോ​റു​ണ്ണു​ന്ന ഓ​രോ​രു​ത്ത​ർ​ക്കും മ​ന​സി​ലാ​കും. അ​തി​ജീ​വി​ത ഇ​തു​വ​രെ അ​നു​ഭ​വി​ച്ച ട്രോ​മ​യൊ​ക്കെ മ​തി. ഇ​നി ഇ​തി​നേ​ക്കാ​ൾ അ​ധി​കം അ​വ​ൾ​ക്ക് ഒ​ന്നും പ​റ​യാ​നി​ല്ല. ഇ​ത്ത​ര​ത്തി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​ന്ന പെ​ൺ​കു​ട്ടി​ക​ൾ​ക്ക് മാ​തൃ​ക​യാ​യാ​ണ് ഈ ​കേ​സി​ൽ അ​വ​ൾ നി​ല​കൊ​ണ്ട​ത് എ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment