സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചു: ക​ന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം. ന​ന്ദി​നി ജീ​വ​നൊ​ടു​ക്കി

ബം​ഗ​ളൂ​രു: ക​ന്ന​ഡ സീ​രി​യ​ൽ ന​ടി സി.​എം. ന​ന്ദി​നി​യെ (26) ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. ന​ന്ദി​നി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന കെ​ങ്കേ​രി​യി​ലെ വീ​ട്ടി​ലാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളും വി​ഷാ​ദാ​വ​സ്ഥ​യും ത​ന്നെ അ​ല​ട്ടു​ന്നു​വെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

അ​ഭി​ന​യ ജീ​വി​ത​വു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു ന​ന്ദി​നി​ക്ക് താ​ത്പ​ര്യം. എ​ന്നാ​ൽ, സ​ർ​ക്കാ​ർ ജോ​ലി നേ​ടാ​നും വി​വാ​ഹി​ത​യാ​കാ​നും വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​ച്ചി​രു​ന്നു. ന​ന്ദി​നി​യു​ടെ പി​താ​വ് 2019ൽ ​സ​ർ​ക്കാ​ർ സ​ർ​വി​സി​ലി​രി​ക്കെ മ​രി​ച്ചി​രു​ന്നു.

അ​ഭി​ന​യം ഒ​ഴി​വാ​ക്കി ജോ​ലി​യി​ൽ ചേ​രാ​നും വി​വാ​ഹി​ത​യാ​വാ​നു​മാ​ണ് കു​ടും​ബം ഇ​വ​രെ നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ന​ന്ദി​നി​ക്ക് ഒ​ട്ടും താ​ത്പ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് കു​റി​പ്പി​ൽ പ​റ​യു​ന്ന​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും മ​റ്റ് ദു​രൂ​ഹ​ത​ക​ളൊ​ന്നും ഇ​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment