ല​ക്ഷ​ങ്ങ​ൾ ക​ട​ന്നും സ്വ​ർ​ണ വി​ല​കു​തി​ക്കു​ന്നു; മു​ത​ലാ​ളി​യു​ടെ വീ​ട്ടി​ലെ ആ​റ​ര പ​വ​നു​മാ​യി വീ​ട്ടു​ജോ​ലി​ക്കാ​രി മു​ങ്ങി

മു​ട്ടം: ജോ​ലി​യ്ക്കു​നി​ന്ന വീ​ട്ടി​ല്‍​നി​ന്ന് ഏ​ഴ് ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ആ​റ​ര പ​വ​ന്‍ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ മോ​ഷ്ടി​ച്ച കേ​സി​ല്‍ പ്ര​തി​ പി​ടി​യി​ല്‍. പ​ത്ത​നം​തി​ട്ട പ്രാ​ക്കാ​നം സ്വ​ദേ​ശി സു​ജാ​ത (42) ആ​ണ് മു​ട്ടം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മു​ട്ടം സ്വ​ദേ​ശി കു​ള​ങ്ങ​ര​യി​ല്‍ രാ​ജേ​ഷി​ന്‍റെ വീ​ട്ടി​ല്‍​നി​ന്നാ​ണ് ഇ​വ​ര്‍ സ്വ​ര്‍​ണം അ​പ​ഹ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 25നാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വി​ടെ വീ​ട്ടു​ജോ​ലി​ക്ക് എ​ത്തി​യ​താ​യി​രു​ന്നു സു​ജാ​ത. ക​ഴി​ഞ്ഞ ഏ​താ​നും നാ​ളു​ക​ളാ​യി മു​ട്ടം തോ​ട്ടു​ങ്ക​ര​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​രി​ക​യാ​യി​രു​ന്നു ഇ​വ​ര്‍. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് മോ​ഷ്ടി​ച്ച​ത്.

മോ​ഷ്ടി​ച്ച സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളി​ല്‍ കു​റ​ച്ച് സു​ജാ​ത​യു​ടെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. എ​സ്‌​ഐ എ​ന്‍.​എ​സ്. റോ​യ്, എ​സ്‌​സി​പി​ഒ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍, പ്രൊ​ബേ​ഷ​ണ​ല്‍ എ​സ്‌​ഐ സാ​ന്‍റി​മോ​ന്‍, വ​നി​ത സി​പി​ഒ ദേ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി കൂ​ടി​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment