ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ്; സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ് ജോ​സ​ഫ് ഗ്രൂ​പ്പ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ ഏ​റ്റു​മാ​നൂ​ര്‍, ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ള്‍ കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്തേ​ക്കും. ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശം ഡി​സി​സി നേ​തൃ​ത്വം കെ​പി​സി​സി​ക്കു കൈ​മാ​റി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ , ച​ങ്ങ​നാ​ശേ​രി സീ​റ്റു​ക​ളി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗ​മാ​ണ് മ​ത്സ​രി​ച്ചി​രു​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​തി​നാ​ല്‍ ഇ​ത്ത​വ​ണ സീ​റ്റ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യം കോ​ണ്‍​ഗ്ര​സി​നു​ള​ളി​ല്‍ ശ​ക്ത​മാ​ണ്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​മ​നു​സ​രി​ച്ച് ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ലം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭ. അ​യ്മ​നം, ആ​ര്‍​പ്പൂ​ക്ക​ര, കു​മ​ര​കം, അ​തി​ര​മ്പു​ഴ , നീ​ണ്ടൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ യു​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു.തി​രു​വാ​ര്‍​പ്പ് മാ​ത്ര​മാ​ണ് എ​ല്‍​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്.​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ത് യു​ഡി​എ​ഫി​ന് ആ​ത്മ​വി​ശ്വാ​സം ന​ല്‍​കു​ന്ന കാ​ര്യ​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ സീ​റ്റ് കോ​ണ്‍​ഗ്ര​സ് തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന വാ​ദം ശ​ക്ത​മാ​ണ്.

സീ​റ്റ് കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചാ​ല്‍ കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യും ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​യ ഫി​ലി​പ്പ് ജോ​സ​ഫ് , ഡി​സി സി ​പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. മു​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കൂ​ടി​യാ​യ ഫി​ലി​പ്പ് ജോ​സ​ഫ് കോ​ട്ട​യ​ത്തു​കാ​ര്‍​ക്ക് സു​പ​രി​ചി​ത​നാ​ണ്.​അ​ടു​ത്ത നാ​ളി​ല്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​വു​മാ​ണ്.

ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്രം പ​രി​ശോ​ധി​ച്ചാ​ല്‍ ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം എം​എ​ല്‍​എ മാ​ര്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ജോ​ര്‍​ജ് ജോ​സ​ഫ് പൊ​ടി​പാ​റ. ഇ.​ജെ. ലൂ​ക്കോ​സ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ല ത​വ​ണ ജ​യി​ച്ച മ​ണ്ഡ​ല​മാ​ണ്.

അ​തി​നാ​ല്‍ കി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നൊ​രാ​ള്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന വാ​ദ​വും ഉ​യ​രു​ന്നു​ണ്ട്. അ​ങ്ങ​നെ വ​ന്നാ​ല്‍ ഫി​ലി​പ്പ് ജോ​സ​ഫി​നു ത​ന്നെ​യാ​കും ന​റു​ക്ക് വീ​ഴു​ക. കു​മ​ര​കം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ല്‍ നി​ന്നു വി​ജ​യി​ച്ച പി.​കെ. വൈ​ശാ​ഖ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ജി.​ഗോ​പ​കു​മാ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

അ​തേ​സ​മ​യം എ​ന്തു വ​ന്നാ​ലും സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് ജോ​സ​ഫ് ഗ്രൂ​പ്പ്. കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​ല​വി​ലു​ള​ള പ​ത്തു സീ​റ്റി​ലും മ​ത്സ​രി​ക്കു​മെ​ന്നു മോ​ന്‍​സ് ജോ​സ​ഫ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞു. മ​ണ്ഡ​ലം വ​ച്ചു​മാ​റു​ന്ന​തി​നെ​ക്കു​റി​ച്ചു​ള​ള ച​ര്‍​ച്ച​ക​ള്‍ ന​ട​ന്നി​ട്ടി​ല്ലെ​ന്നും മോ​ന്‍​സ് പ​റ​യു​ന്നു​മോ​ന്‍​സി​ന്‍റെ നി​ല​പാ​ടി​ല്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ലാ​ണ് കോ​ണ്‍​ഗ്ര​സ്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് സീ​റ്റു ന​ല്‍​കി​യ​തും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ അ​ട​ക്കം സീ​റ്റു​ക​ളി​ല്‍ വി​ട്ടു​വീ​ഴ്ച ന​ട​ത്തി​യ​ത് ര​ണ്ടു സീ​റ്റു​ക​ളും ഏ​റ്റെ​ടു​ക്കു​ന്ന​ത് മു​ന്നി​ല്‍ ക​ണ്ടാ​ണ്. ലോ​ക്സ​ഭ​യി​ല്‍ ഫ്രാ​ന്‍​സി​സ് ജോ​ര്‍​ജി​ന് സീ​റ്റു ന​ല്‍​കു​ന്പോ​ള്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് നി​യ​മ​സ​ഭ​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണ​മെ​ന്ന ധാ​ര​ണ ഉ​ണ്ടാ​യി​രു​ന്നു.

ഇ​തു പാ​ലി​ക്കാ​ന്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ലെ വി​കാ​രം.ച​ങ്ങ​നാ​ശേ​രി സീ​റ്റ് കോ​ണ്‍​ഗ്ര​സ് ഏ​റ്റെ​ടു​ത്താ​ല്‍ കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ​സ​മി​തി​യം​ഗം കെ.​സി. ജോ​സ​ഫ്, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി, അ​ജീ​സ് ബെ​ന്‍​മാ​ത്യു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി പി​ലി​പ്പ് എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment