വി​ൽ​പ്പ​ന​യ്ക്കെ​ത്തി​ച്ച എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ; മ​ലേ​ഷ്യ​യി​ൽ ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ച​യാളാ​ണ് ഗോ​കു​ൽ

ച​​ങ്ങ​​നാ​​ശേ​​രി: ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍നി​​ന്നും 22.50ഗ്രാം ​​എം​​ഡി​​എം​​എ​​യു​​മാ​​യി യു​​വാ​​വി​​നെ എ​​ക്‌​​സൈ​​സ് എ​​ന്‍ഫോ​​ഴ്‌​​സ​​മെ​​ന്‍റ് സം​​ഘം അ​​റ​​സ്റ്റ് ചെ​​യ്തു. മാ​​വേ​​ലി​​ക്ക​​ര വാ​​ത്തി​​ക്ക​​ളം സ്വ​​ദേ​​ശി​​യും തി​​രു​​വ​​ല്ല​​യി​​ല്‍ താ​​മ​​സ​​ക്കാ​​ര​​നു​​മാ​​യ ശ്രീ​​ജ​​ഭ​​വ​​ന​​ത്തി​​ല്‍ ഗോ​​കു​​ല്‍ ഗോ​​പാ​​ല​​ന്‍ (25) ആ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്ന രാ​​സ​​ല​​ഹ​​രി​​യു​​മാ​​യാ​​ണ് ഇ​​യാ​​ള്‍ പി​​ടി​​യി​​ലാ​​യ​​ത്.

എ​​ക്‌​​സൈ​​സ് എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റി​​നു ല​​ഭി​​ച്ച ര​​ഹ​​സ്യ​​വി​​വ​​ര​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ എ​​ന്‍ഫോ​​ഴ്‌​​സ്‌​​മെ​​ന്‍റ് സി​​ഐ ടോ​​ണി ജോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നി​​ല്‍ കാ​​ത്തു​​നി​​ന്ന സം​​ഘം ജ​​യ​​ന്തി ജ​​ന​​ത എ​​ക്‌​​സ്പ്ര​​സി​​ല്‍നി​​ന്നും ഇ​​റ​​ങ്ങി​​യ ഗോ​​കു​​ലി​​നെ വി​​ദ​​ഗ്ധ​​മാ​​യി പി​​ടി​​കൂ​​ടി​​ക​​യാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച ഉ​​ച്ച​​യോ​​ടെ​​യാ​​ണ് സം​​ഭ​​വം. കോ​​ട​​തി​​യി​​ല്‍ ഹാ​​ജ​​രാ​​ക്കി​​യ ഇ​​യാ​​ളെ റി​​മാ​​ന്‍ഡ് ചെ​​യ്തു.

ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​രു​​ന്ന രാ​​സ​​ല​​ഹ​​രി ച​​ങ്ങ​​നാ​​ശേ​​രി, തി​​രു​​വ​​ല്ല, പ​​ത്ത​​നം​​തി​​ട്ട, മാ​​വേ​​ലി​​ക്ക​​ര മേ​​ഖ​​ല​​ക​​ളി​​ല്‍ യു​​വാ​​ക്ക​​ള്‍ക്കും വി​​ദ്യാ​​ര്‍ഥി​​ക​​ള്‍ക്കും ഇ​​യാ​​ള്‍ വ​​ന്‍വി​​ല​​യ്ക്കാ​​ണ് വി​​റ്റി​​രു​​ന്ന​​ത്. നി​​ര​​വ​​ധി​​ത​​വ​​ണ രാ​​സ​​ല​​ഹ​​രി ക​​ട​​ത്തി​​ക്കൊ​​ണ്ടു​​വ​​ന്നി​​രു​​ന്നെ​​ങ്കി​​ലും ആ​​ദ്യ​​മാ​​യാ​​ണ് ഇ​​യാ​​ള്‍ അ​​റ​​സ്റ്റ് ചെ​​യ്യ​​പ്പെ​​ടു​​ന്ന​​തെ​​ന്ന് അ​​ന്വേ​​ഷ​​ണം സം​​ഘം പ​​റ​​ഞ്ഞു.

മ​​ലേ​​ഷ്യ​​യി​​ല്‍ മ​​റൈ​​ന്‍ എ​​ന്‍ജി​​നി​​യ​​റാ​​യി​​രു​​ന്ന ഗോ​​കു​​ല്‍ രാ​​സ​​ല​​ഹ​​രി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും വി​​ല്പ​​ന ന​​ട​​ത്തു​​ക​​യും ചെ​​യ്ത കേ​​സി​​ല്‍ അ​​റ​​സ്റ്റി​​ലാ​​വു​​ക​​യും എ​​ട്ടു​​മാ​​സം അ​​വി​​ടെ ജ​​യി​​ല്‍ശി​​ക്ഷ അ​​നു​​ഭ​​വി​​ക്കു​​ക​​യും ചെ​​യ്തി​​ട്ടു​​ണ്ട്. ജോ​​ലി ന​​ഷ്ട​​പ്പെ​​ട്ട ഇ​​യാ​​ള്‍ തി​​രി​​കെ​​യെ​​ത്തി ബം​​ഗ​​ളൂ​​രു​​വി​​ല്‍നി​​ന്നു രാ​​സ​​ല​​ഹ​​രി​​യെ​​ത്തി​​ച്ച് വി​​ല്പ​​ന ന​​ട​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഇ​​രു​​പ​​തു​​വ​​ര്‍ഷം വ​​രെ ത​​ട​​വും ഒ​​രു ​ല​​ക്ഷം രൂ​​പ പി​​ഴ​​യും ചു​​മ​​ത്താ​​വു​​ന്ന കേ​​സാ​​ണി​​ത്. എ​​ക്‌​​സൈ​​സ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍ രാ​​ജേ​​ഷ്, അ​​സി​​സ്റ്റ​​ന്‍റ് ഇ​​ന്‍സ്‌​​പെ​​ക്ട​​ര്‍മാ​​രാ​​യ അ​​രു​​ണ്‍ സി. ​​ദാ​​സ്, പ്രി​​വ​​ന്‍റീ​​വ് ഓ​​ഫീ​​സ​​ര്‍മാ​​രാ​​യ കെ.​​ജെ. ജോ​​സ​​ഫ്, കെ. ​​അ​​ഫ്‌​​സ​​ല്‍, ഇ.​​വി. ബി​​നോ​​യി എ​​ന്നി​​വ​​ര്‍ അ​​റ​​സ്റ്റി​​ന് നേ​​തൃ​​ത്വം ന​​ല്‍കി.

Related posts

Leave a Comment