രാ​ഹു​ലി​നെ പി​ന്തു​ണ​ച്ച ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യി​ല്‍ നി​ന്നു കോ​ണ്‍​ഗ്ര​സ് വി​ശ​ദീ​ക​ര​ണം തേ​ടും

പ​ത്ത​നം​തി​ട്ട: പീ​ഡ​ന​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യെ പി​ന്തു​ണ​ച്ചു രം​ഗ​ത്തെ​ത്തി​യ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യി​ല്‍ നി​ന്നും കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍.

അ​തി​ജീ​വി​ത​യ്‌​ക്കൊ​പ്പ​മാ​ണ് താ​നെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് അ​തിജി​വി​ത​നും നീ​തി കി​ട്ട​ണ​മെ​ന്ന അ​ഭി​പ്രാ​യം ശ്രീ​നാ​ദേ​വി ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ല്‍ പ്ര​ക​ടി​പ്പി​ച്ച​ത്. അ​തി​ജീ​വി​ത​യ്ക്കൊ​പ്പം നി​ല്‍​ക്കു​മ്പോ​ള്‍ ത​ന്നെ അ​തി​ജീ​വി​ത​ന്‍റെ ഭാ​ഗം കൂ​ടി കേ​ള്‍​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ ഇ​വ​ര്‍, മാ​ധ്യ​മ​ങ്ങ​ള്‍ രാ​ഹു​ലി​നെ​തി​രേ ഇ​ല്ലാ​ക്ക​ഥ​ക​ള്‍ മെ​ന​യു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ചു.

രാ​ഹു​ലി​നെ​തി​രേ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളി​ല്‍ പ​ല​യി​ട​ത്തും സം​ശ​യ​മു​ണ്ട്.രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ​ത്തെ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ല്‍ പീ​ഡ​ന ആ​രോ​പ​ണം​ നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞി​ട്ടു​ണ്ട്. ര​ണ്ടാ​മ​ത്തെ കേ​സി​ലും കോ​ട​തി സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​താ​ണ്. മൂ​ന്നാ​മ​ത്തെ പ​രാ​തി​യി​ല്‍ പെ​ണ്‍​കു​ട്ടി ഉ​പ​ദ്ര​വി​ക്ക​പ്പെ​ട്ടു​വെ​ന്ന് കേ​ള്‍​ക്കു​മ്പോ​ള്‍ വേ​ദ​ന​യു​ണ്ട്.

എ​ന്നാ​ല്‍, പീ​ഡ​ന​ത്തി​നു ശേ​ഷം പ്ര​തി​ക്ക് ചെ​രു​പ്പ് വാ​ങ്ങി ന​ല്‍​കി​യെ​ന്നും ഫ്‌​ളാ​റ്റ് വാ​ങ്ങാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മു​ള്ള മൊ​ഴി​ക​ള്‍ സ്വാ​ഭാ​വി​ക​മാ​യും സം​ശ​യം തോ​ന്നി​പ്പി​ക്കു​ന്നു​ണ്ട്.സ​ത്യം പു​റ​ത്തു​വ​രു​ന്ന​തുവ​രെ അ​ദ്ദേ​ഹ​ത്തെ ക്രൂ​ശി​ക്ക​രു​ത്. മാ​ധ്യ​മ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത ക​ഥ​ക​ള്‍ പ​ട​ച്ചു​വി​ടു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. അ​തി​ജീ​വി​ത​ന്മാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കാ​നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​രു​പ​ക്ഷ​ത്തി​നും തു​ല്യ പ​രി​ഗ​ണ​ന ല​ഭി​ക്ക​ണം -ശ്രീ​നാ​ദേ​വി പ​റ​ഞ്ഞു.

Related posts

Leave a Comment