വൈ​ക്ക​ത്ത് കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​തി​യി​ൽ ചി​കി​ത്സ തേ​ടി​യ ബ​ന്ധു​ക്ക​ൾ ആ​ശു​പ​ത്രി​യി​ലും ഏ​റ്റു​മു​ട്ടി

വൈ​ക്കം: കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ ബ​ന്ധു​ക്ക​ളാ​യ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ടി​യ​ത് ഭീ​തി പ​ര​ത്തി. ചെ​മ്മ​ന​ത്തു​ക​ര​യി​ൽ കൈ​യാ​ങ്ക​ളി​യി​ൽ പ​രി​ക്കേ​റ്റ് എ​ത്തി​യ​വ​രാ​ണ് ആ​ശു​പ​ത്രി​യി​ൽ ഏ​റ്റു​മു​ട്ടി​യ​ത്.ചൊ​വ്വാ​ഴ്ച രാ​ത്രി 11.45ഓ​ടെ​യാ​യി​രു​ന്നു അ​ക്ര​മ സം​ഭ​വ​മു​ണ്ടാ​യ​ത്.

അ​സ​ഭ്യ​വ​ർ​ഷ​വും ഏ​റ്റു​മു​ട്ട​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​തോ​ടെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഭ​യ​ച​കി​ത​രാ​യി. ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും അ​ക്ര​മി​സം​ഘം ക​ട​ന്നു ക​ള​ഞ്ഞു.സം​ഭ​വ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ആ​ശു​പ​ത്രി ആ​ർ​എം​ഒ വൈ​ക്കം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ക്ര​മി​ക​ളെ​ക്കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ചു.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ചെ​മ്മ​ന​ത്തു​ക​ര​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി 9.30ന് ​ബ​ന്ധു​ക്ക​ളാ​യ ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സം​ഘ​ട്ട​ന​മു​ണ്ടാ​യി. തു​ട​ർ​ന്ന് ചെ​മ്മ​ന​ത്തു​ക​ര സ്വ​ദേ​ശി​യാ​യ 81കാ​ര​ൻ, 18 വ​യ​സു​വീ​തം പ്രാ​യ​മു​ള്ള ര​ണ്ടു യു​വാ​ക്ക​ൾ, പ​തി​മൂ​ന്നു​കാ​രി​യ​ട​ക്കം മൂ​ന്നു സ്ത്രീ​ക​ൾ തു​ട​ങ്ങി എ​ട്ടു​പേ​ർ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. രാ​ത്രി 11.45ന് ​അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഇ​വ​ർ ത​മ്മി​ൽ വീ​ണ്ടും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു.

അ​ക്ര​മി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്ത് ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ പോ​ലീ​സ് ഡ്യൂ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി എ​ത്തു​ന്നി​ല്ല. അ​ക്ര​മ​സം​ഭ​വ​ങ്ങ​ൾ പ​തി​വാ​യ ആ​ശു​പ​ത്രി​യി​ൽ അ​ധി​കൃ​ത​രു​ടെ​യും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment