സ​ന്തോ​ഷ ടീം… ​സ​ന്തോ​ഷ് ട്രോ​ഫി​ക്കു​ള്ള കേ​ര​ള ടീ​മാ​യി; ജി. ​സ​ഞ്ജു ക്യാ​പ്റ്റ​ൻ 4ടീം 19​നു പു​റ​പ്പെ​ടും

കൊ​ച്ചി: 79-ാമ​ത് സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്‌​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​നു​ള്ള കേ​ര​ള ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ പ്ര​തി​രോ​ധ​താ​രം ജി. ​സ​ഞ്ജു​വാ​ണ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍. സ​ഞ്ജു​വി​ന്‍റെ തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം സ​ന്തോ​ഷ് ട്രോ​ഫി​യാ​ണി​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷ​വും സ​ഞ്ജു​വാ​യി​രു​ന്നു കേ​ര​ള ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍.

സൂ​പ്പ​ര്‍ ലീ​ഗ് കേ​ര​ള​യി​ല്‍ മ​ല​പ്പു​റം എ​ഫ്‌​സി​യു​ടെ താ​ര​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഫൈ​ന​ലി​ല്‍ ന​ഷ്ട​പ്പെ​ട്ട ക​പ്പ്, ഇ​ത്ത​വ​ണ സ്വ​ന്ത​മാ​ക്കു​ക​യാ​ണ് കേ​ര​ള ടീ​മി​ന്‍റെ ല​ക്ഷ്യം. ആ​സാ​മി​ല്‍ ഈ ​മാ​സം 21നാ​ണ് സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ കി​ക്കോ​ഫ്. മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ പ​ഞ്ചാ​ബി​ന് എ​തി​രേ 22നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ മ​ത്സ​രം. സി​ലാ​പ​ത്ത​ര്‍, ധ​കു​ഖാ​ന സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍. ടീം 19​നു കൊ​ച്ചി​യി​ല്‍​നി​ന്ന് പു​റ​പ്പെ​ടും.

ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ള്‍
22 അം​ഗ ടീ​മി​ല്‍ ഒ​മ്പ​ത് പു​തു​മു​ഖ​ങ്ങ​ളാ​ണ്. ദേ​ശീ​യ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​ന് സ്വ​ര്‍​ണം സ​മ്മാ​നി​ച്ച വ​യ​നാ​ട് സ്വ​ദേ​ശി എം. ​ഷ​ഫീ​ഖ് ഹ​സ​നാ​ണ് മു​ഖ്യ പ​രി​ശീ​ല​ക​ന്‍. മു​ന്‍ സ​ന്തോ​ഷ് ട്രോ​ഫി താ​രം എ​ബി​ന്‍ റോ​സ് സ​ഹ​പ​രി​ശീ​ല​ക​നാ​യു​ണ്ട്. ഇ​ന്ത്യ​ന്‍ മു​ന്‍​താ​രം കെ.​ടി. ചാ​ക്കോ ഗോ​ള്‍​കീ​പ്പ​ര്‍ കോ​ച്ച്, ഫി​സി​യോ അ​ഹ​മ്മ​ദ് നി​ഹാ​ല്‍ റ​ഷീ​ദ്, വീ​ഡി​യോ അ​ന​ലി​സ്റ്റ് കി​ര​ണ്‍ നാ​രാ​യ​ണ​ന്‍ എ​ന്നി​വ​രാ​ണ് മ​റ്റ് ഒ​ഫീ​ഷ​ല്‍​സ്.

ച​ട​ങ്ങി​ല്‍ ടീ​മി​ന്‍റെ പു​തി​യ ജ​ഴ്‌​സി​യും തീം ​സോം​ഗും പു​റ​ത്തി​റ​ക്കി. ക്യൂ​ട്ടി ദ ​ബ്യൂ​ട്ടി സോ​പ്പാ​ണ് ടൈ​റ്റി​ല്‍ സ്‌​പോ​ണ്‍​സ​ര്‍. പാ​ലാ​രി​വ​ട്ടം റി​നൈ ഹോ​ട്ട​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ര​ള ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ന​വാ​സ് മീ​രാ​നാ​ണ് ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​ത്.

ച​ട​ങ്ങി​ല്‍ ക്യൂ​ട്ടി ദ ​ബ്യൂ​ട്ടി സോ​പ്പ് ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഡോ. ​കെ.​പി. ഖാ​ലി​ദ്, എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍​മാ​രാ​യ ഇ​സ്മ​യി​ല്‍ ഖാ​ലി​ദ്, ഇ​ബ്രാ​ഹിം ഖാ​ലി​ദ്, കേ​ര​ള ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ഹോ​ണ​റ​റി പ്ര​സി​ഡ​ന്‍റ് ടോം ​ജോ​സ്, ട്ര​ഷ​റ​ര്‍ റെ​ജി​നാ​ള്‍​ഡ് വ​ര്‍​ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷാ​ജി സി. ​കു​ര്യ​ന്‍, സ്‌​കോ​ര്‍ ലൈ​ന്‍ സ്‌​പോ​ര്‍​ട്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ഫി​റോ​സ് മീ​രാ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

സ​ന്തോ​ഷ് ട്രോ​ഫി കേ​ര​ള ടീം
​ഗോ​ള്‍​കീ​പ്പ​ര്‍​മാ​ര്‍: ടി.​വി. അ​ല്‍​കേ​ഷ് രാ​ജ് (സെ​ന്‍​ട്ര​ല്‍ എ​ക്‌​സൈ​സ്-​തൃ​ശൂ​ര്‍), എ​സ്. ഹ​ജ്മ​ല്‍ (കെ​എ​സ്ഇ​ബി-​പാ​ല​ക്കാ​ട്), എം. ​മു​ഹ​മ്മ​ദ് ജ​സീ​ന്‍ (മ​ല​പ്പു​റം എ​ഫ്‌​സി-​മ​ല​പ്പു​റം).

പ്ര​തി​രോ​ധ​നി​ര: ജി. ​സ​ഞ്ജു (കേ​ര​ള പൊ​ലീ​സ്-​എ​റ​ണാ​കു​ളം), എം. ​മ​നോ​ജ് (കാ​ലി​ക്ക​ട്ട് എ​ഫ്‌​സി-​തി​രു​വ​ന​ന്ത​പു​രം), അ​ജ​യ് അ​ല​ക്‌​സ് (സെ​ന്‍​ട്ര​ല്‍ എ​ക്‌​സൈ​സ്-​എ​റ​ണാ​കു​ളം), ബി​ബി​ന്‍ അ​ജ​യ​ന്‍ (തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി- എ​റ​ണാ​കു​ളം), എ​സ്. സ​ന്ദീ​പ് (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ്-​മ​ല​പ്പു​റം), അ​ബ്ദു​ള്‍ ബാ​ദി​ഷ് (തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ്-​മ​ല​പ്പു​റം), തേ​ജ​സ് കൃ​ഷ്ണ (തൃ​ശൂ​ര്‍ മാ​ജി​ക് എ​ഫ്‌​സി- പാ​ല​ക്കാ​ട്).

മ​ധ്യ​നി​ര: എം.​എം. അ​ര്‍​ജു​ന്‍ (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ് എ​ഫ്‌​സി- തൃ​ശൂ​ര്‍), വി. ​അ​ര്‍​ജു​ന്‍ (കെ​എ​സ്ഇ​ബി- കോ​ഴി​ക്കോ​ട്), ഒ.​എം. ആ​സി​ഫ് (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ്- എ​റ​ണാ​കു​ളം), എം. ​വി​ഘ്‌​നേ​ഷ് (കെ​എ​സ്ഇ​ബി- തി​രു​വ​ന​ന്ത​പു​രം), എ​ന്‍.​എ. അ​ബൂ​ബ​ക്ക​ര്‍ ദി​ല്‍​ഷാ​ദ് (റി​യ​ല്‍ മ​ല​ബാ​ര്‍ എ​ഫ്‌​സി- കാ​സ​ര്‍​ഗോ​ഡ്).
മു​ന്നേ​റ്റ​നി​ര: ടി. ​ഷി​ജി​ന്‍ (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ്- തി​രു​വ​ന​ന്ത​പു​രം), മു​ഹ​മ്മ​ദ് അ​ജ്‌​സ​ല്‍ (കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ്- കോ​ഴി​ക്കോ​ട്), ഇ. ​സ​ജീ​ഷ് (കേ​ര​ള പൊ​ലീ​സ്- പാ​ല​ക്കാ​ട്), പി.​ടി. മു​ഹ​മ്മ​ദ് റി​യാ​സ് (കാ​ലി​ക്ക​ട്ട് എ​ഫ്‌​സി- പാ​ല​ക്കാ​ട്), എം.​പി. മു​ഹ​മ്മ​ദ് സി​നാ​ന്‍ (ക​ണ്ണൂ​ര്‍ വാ​രി​യേ​ഴ്‌​സ്- പാ​ല​ക്കാ​ട്), ഇ. ​മു​ഹ​മ്മ​ദ് ആ​ഷി​ഖ് (കാ​ലി​ക്ക​ട്ട് എ​ഫ്‌​സി- മ​ല​പ്പു​റം), എ​ന്‍.​എ. മു​ഹ​മ്മ​ദ് അ​ഷ​ര്‍ (തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ന്‍​സ്- തൃ​ശൂ​ര്‍).

Related posts

Leave a Comment