പു​തു​ത​ല​മു​റ​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ദ്യ​കാ​ല നേ​താ​ക്ക​ളെ പ​ഠി​ക്കാ​ന്‍ ത​യാ​റാ​ക​ണമെന്ന് മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി

ച​ങ്ങ​നാ​ശേ​രി: പു​തു​ത​ല​മു​റ​യി​ല്‍പ്പെ​ട്ട ജ​ന​പ്ര​തി​നി​ധി​ക​ള്‍ ആ​ദ്യ​കാ​ല​ത്ത് ത്യാ​ഗ​പൂ​ര്‍ണ​മാ​യ ജ​ന​സേ​വ​നം ന​ട​ത്തി​യ​വ​രെ ഓ​ര്‍മി​ക്കു​ക​യും അ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വേ​ണ​മെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി.

തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ഥ​മ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കെ.​ജെ. ജ​യിം​സ് കി​ഴ​ക്കേ​പ്പ​റ​മ്പി​ലി​ന്‍റെ 25-ാം ച​ര​മ​വാ​ര്‍ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ം ഉദ്ഘാടനവും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും നിർവ ഹിച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

തൃ​ക്കൊ​ടി​ത്താ​നം ഫൊ​റോ​ന വി​കാ​രി ഫാ. ​ സെ​ബാ​സ്റ്റ്യ​ന്‍ പു​ന്ന​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫ്രാ​ന്‍സി​സ് ജോ​ര്‍ജ് എം​പി, ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ, മോ​ണ്‍. ആ​ന്‍റ​ണി എത്ത​യ്ക്കാട്ട്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ട്ടി മു​ല്ല​ശേ​രി, വി.​ജെ. ലാ​ലി, സ​ണ്ണി തോ​മ​സ്, വി​നു ജോ​ബ്, ബാ​ബു രാ​ജേ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment