മ​ല​യോ​ര​മേ​ഖ​ല​യി​ൽ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പ​കം; എം​ഡി​എം​എ​യു​മാ​യി കൂ​വ​പ്പ​ള്ളി​ക്കാ​ര​ൻ പി​ടി​യി​ൽ; മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ക്സൈ​സ്

മു​ണ്ട​ക്ക​യം: വി​ദ്യാ​ർ​ഥി​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ല​ഹ​രി ഉ​പ​യോ​ഗം വ്യാ​പാ​ക​മാ​യ​തോ​ടെ മു​ണ്ട​ക്ക​യ​ത്ത് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി എ​ക്സൈ​സ്. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ക്സൈ​സ് റേ​ഞ്ചി​ന്‍റെ​യും കോ​ട്ട​യം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ടീ​മി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് മു​ണ്ട​ക്ക​യം ബ​സ് സ്റ്റാ​ൻ​ഡി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ത​ട​യു​ക; ക​ഞ്ചാ​വ്, രാ​സ​ല​ഹ​രി, പാ​ൻ​മ​സാ​ല എ​ന്നി​വ​യു​ടെ ക​ട​ത്തും ഉ​പ​യോ​ഗ​വും ത​ട​യു​ക​ എന്നീ ല​ക്ഷ്യ​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ബ​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ക്സൈ​സ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യത്.

സം​സ്ഥാ​ന എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ന്‍സ് ജോ​യി​ന്‍റ് എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്‌​ട​ർ​മാ​രാ​യ സു​ധി കെ. ​സ​ത്യ​പാ​ല​ൻ, കി​ഷോ​ർ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, സു​നി​ൽ കു​മാ​ർ, ടി.​എ​സ്. സു​രേ​ഷ്, രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.

പ്ര​ദേ​ശ​ത്ത് ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി പ്ര​ത്യേ​ക സം​ഘ​ങ്ങ​ൾ ത​ന്നെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് എ​ക്സൈ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ മാ​സം മു​ണ്ട​ക്ക​യം പ്ര​ദേ​ശ​ത്തെ ഒ​രു സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി മാ​ര​ക​മാ​യ രാ​സ​ല​ഹ​രി പ​തി​വാ​യി ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു.

ല​ഹ​രി​വ​സ്തു​ക്ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​ന് വി​ദ്യാ​ർ​ഥി​യെ ഉ​പ​യോ​ഗി​ക്കു​ക​യും പി​ന്നീ​ട് ഇ​തി​ന് അ​ടി​മ​പ്പെ​ടു​ക​യും ചെ​യ്തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. സ്കൂ​ളു​ക​ളി​ൽ വ​രെ മാ​ര​ക​മാ​യ രാ​സ​ല​ഹ​രി എ​ത്തി​യ​തോ​ടെ​യാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ മ​ല​യോ​ര മേ​ഖ​ല​യി​ലെ വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ വ്യാ​ജ​വാ​റ്റും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ൽ പാ​ൻമ​സാ​ല വി​ല്പ​ന​യും വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ
കാ​ഞ്ഞി​ര​പ്പ​ള്ളി: രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. കൂ​വ​പ്പ​ള്ളി കാ​രി​കു​ളം കു​ളി​രു​പ്ലാ​ക്ക​ൽ മെ​റി​ൻ ജ​യിം​സി (27)നെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. അ​ഞ്ച് ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യാ​ണ് ഇ​യാ​ളി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​ത്.

കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​പ​ത്താ​റാം​മൈ​ൽ ഭാ​ഗ​ത്ത് കാ​ഞ്ഞി​ര​പ്പ​ള്ളി പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്‌​ട​ർ അ​ഖി​ൽ വി​ജ​യ​കു​മാ​ർ, എ​സ്ഐ എം.​പി. അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ സി​പി​ഒ അ​ൻ​സാ​ർ ഹം​സ, ഹോം ​ഗാ​ർ​ഡ് റെ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന പോ​ലീ​സ് സം​ഘം സം​ശ​യ​സ്പ​ദ​മാ​യി പ്ര​തി​യെ കാ​ണു​ക​യും ചോ​ദ്യം ചെ​യ്യു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്ത​തോ​ടെ​യാ​ണ് എം​ഡി​എം​എ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

Related posts

Leave a Comment