‘ഞാ​ൻ ഈ ​വീ​ട് വി​ട്ട് പോ​വു​ക​യാ​ണ്, അ​വ​ർ വ​ന്നാ​ൽ ആ​ട്ടി​പ്പാ​യി​ക്ക​രു​ത്, ഞാ​നി​ല്ലെ​ന്ന കാ​ര്യം അ​വ​ർ​ക്ക് മ​ന​സി​ലാ​കാ​ൻ സ​മ​യ​മെ​ടു​ക്കും’: പു​തി​യ താ​മ​സ​ക്കാ​ര​ന് പ​ഴ​യ വാ​ട​ക​ക്കാ​ര​ൻ എ​ഴു​തി​യ ക​ത്ത് വൈ​റ​ൽ

വ​ർ​ഷ​ങ്ങ​ളോ​ളം ഒ​രു വീ​ട്ടി​ൽ താ​മ​സി​ച്ച​ശേ​ഷം പെ​ട്ടെ​ന്ന് ആ ​വീ​ട് വി​ട്ട് മ​റ്റൊ​രി​ട​ത്തേ​ക്ക് പോ​കു​ന്ന​ത് എ​ല്ലാ​വ​ർ​ക്കും പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നൊ​രു കാ​ര്യ​മാ​ണ്. പ്ര​ത്യേ​കി​ച്ച് വാ​ട​ക്ക​കാ​ർ​ക്ക്. ആ ​വീ​ടും ചു​റ്റു​പാ​ടു​ക​ളും നാ​ട്ടു​കാ​രു​മൊ​ക്കെ​യാ​യി പൊ​രു​ത്ത​പ്പെ​ട്ടു വ​രു​ന്പോ​ഴാ​കും വീ​ട് ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്.

അ​ത്ര​യും കാ​ലം ന​മ്മ​ൾ അ​വി​ടെ പ​രി​ച​രി​ച്ചി​രു​ന്ന ചെ​ടി​ക​ൾ, മു​റി​ക​ൾ, ഭ​ക്ഷ​ണം പാ​കം ചെ​യ്ത അ​ടു​ക്ക​ള എ​ല്ലാം ന​മു​ക്ക് അ​പ​രി​ചി​ത​മാ​കും. പു​തി​യ വീ​ട്ടു​കാ​ർ വ​രു​ന്പോ​ൾ ന​മ്മ​ൾ നോ​ക്കി ന​ട​ത്തി​യ​തെ​ല്ലാം അ​വ​രും കൃ​ത്യ​മാ​യി ചെ​യ്യു​ന്നു​ണ്ടോ എ​ന്നൊ​രു സം​ശ​യ​വും പേ​ടി​യും വി​ഷ​മ​വു​മെ​ല്ലാം ന​മു​ക്കു​ണ്ടാ​കും. അ​ത്ത​ര​ത്തി​ലൊ​രു സ​ങ്ക​ട​ത്തി​ന്‍റെ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

പു​തി​യ വാ​ട​ക​ക്കാ​ര​ന് പ​ഴ​യ താ​മ​സ​ക്കാ​ര​ൻ എ​ഴു​തി​യ ക​ത്താ​ണി​ത്. താ​ൻ ഇ​തി​നു മു​ൻ​പ് അ​വി​ടെ താ​മ​സി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ സ്ഥി​ര​മാ​യി ര​ണ്ട് പ്രാ​വു​ക​ൾ എ​ത്തി​യി​രു​ന്നു. അ​വ​ർ​ക്ക് അ​പ​ക​ടം പ​റ്റി​യ സ​മ​യ​ത്ത് യു​വാ​വ് ആ​യി​രു​ന്നു ര​ണ്ട് പ്രാ​വു​ക​ളേ​യും സം​ര​ക്ഷി​ച്ച് പു​തു ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. അ​തി​ന്‍റെ ന​ന്ദി​യെ​ന്നോ​ണം ദി​വ​സ​വും യു​വാ​വി​നെ കാ​ണാ​ൻ ആ ​പ്രാ​വു​ക​ൾ എ​ത്തു​മാ​യി​രു​ന്നു.

അ​വ​ർ​ക്ക് ക​ഴി​ക്കാ​ൻ ഭ​ക്ഷ​ണ​വും വെ​ള്ള​വും യു​വാ​വ് ന​ൽ​കി​ത്തു​ട​ങ്ങി. അ​ങ്ങ​നെ പ്രാ​വു​ക​ളും യു​വാ​വും ത​മ്മി​ൽ ന​ല്ല ച​ങ്ങാ​ത്ത​ത്തി​ലു​മാ​യി. നെ​വ് എ​ന്നും കാ​ലോ​വ എ​ന്നും അ​വ​യ്ക്ക് പേ​രു​ക​ളും ന​ൽ​കി. എ​ന്നാ​ൽ പെ​ട്ടെ​ന്ന് യു​വാ​വി​നു വീ​ട് വി​ട്ട് മ​റ്റൊ​രി​ട​ത്തേ​ക്ക് താ​മ​സി​ക്കേ​ണ്ടി വ​ന്നു. പ​ക​രം പു​തി​യ താ​മ​സ​ക്കാ​ർ അ​ങ്ങോ​ട്ടേ​ക്കും വ​ന്നു. ത​ന്‍റെ പ്രാവു​ക​ളെ​ക്കു​റി​ച്ച് പ​റ​യാ​നാ​ണ് യു​വാ​വ് പു​തി​യ താ​മ​സ​ക്കാ​ർ​ക്ക് ക​ത്ത് എ​ഴു​തി​യ​ത്.

ക​ത്തി​ൽ യു​വാ​വി​നൊ​പ്പം പ്രാ​വു​ക​ളും നി​ൽ​ക്കു​ന്ന ഫോ​ട്ടോ​യും പേ​സ്റ്റ്ചെ​യ്ത് വ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. സ്വീ​റ്റ്ഹാ​ർ​ട്ട് എ​ന്നാ​ണ് യു​വാ​വ് പ്രാ​വു​ക​ളെ വി​ശേ​ഷി​പ്പി​ച്ച​ത്. മോ ​ഹാ​ക്ക് എ​ന്ന യൂ​സ​ർ ക​ത്തി​ന്‍റെ പ​ക​ർ​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചു. ‘ഞാ​ൻ ഈ ​അ​പ്പാ​ർ​ട്ടു​മെ​ന്റി​ൽ നി​ന്നും മാ​റു​ക​യാ​ണ്, പു​തി​യ വാ​ട​ക​ക്കാ​ർ​ക്ക് ഞാ​ൻ എ​ഴു​തി​യി​രി​ക്കു​ന്ന ക​ത്ത് ഇ​താ’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് പോ​സ്റ്റ് ഷെ​യ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

 

 

Related posts

Leave a Comment