ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​നാ​യി ബാ​റ്റ് വീ​ശി​യ ഷ​ഹ​ന​യ്ക്ക് പി​ന്തു​ണ​യു​മാ​യി റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി ക്ല​ബ്

നെ​ടു​ങ്ക​ണ്ടം: ദേ​ശീ​യ സ്‌​കൂ​ള്‍ ഗെ​യിം​സി​ല്‍ മ​ത്സ​രി​ച്ച കേ​ര​ള ക്രി​ക്ക​റ്റ് ടീ​മി​ല്‍ അം​ഗ​മാ​യ ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി ഷ​ഹ​ന ഫാ​ത്തി​മ​യ്ക്ക് കൂ​ടു​ത​ല്‍ പ​രി​ശീ​ല​ന​ത്തി​നാ​യി നെ​ടു​ങ്ക​ണ്ടം റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​റ്റും ഗ്ലൗ​സും ന​ല്‍​കി.വി​ക്ക​റ്റ് കീ​പ്പ​ര്‍ ബാ​റ്റ​റാ​യ ഷ​ഹ​ന ഈ ​മാ​സം മ​ധ്യ​പ്ര​ദേ​ശി​ലെ ശി​വ​പു​രി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ലാ​ണ് കേ​ര​ള​ത്തി​നുവേ​ണ്ടി ക​ളി​ച്ച​ത്.

ക​ല്ലാ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഷ​ഹ​ന തൂ​ക്കു​പാ​ലം കോ​ട്ടി​പ്പ​റ​മ്പി​ല്‍ ഷം​സു​ദീ​ന്‍റെ​യും ന​സി​യ​യു​ടെ​യും മ​ക​ളാ​ണ്. നെ​ടു​ങ്ക​ണ്ടം ലീ​ഡ്‌​സ് ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യി​ലെ പ്രി​ന്‍​സ് ഏ​ബ്ര​ഹാ​മി​ന്‍റെ ശി​ക്ഷ​ണ​ത്തി​ലാ​ണ് പ​രി​ശീ​ല​നം.

ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്കു മു​മ്പ് ഷ​ഹ​ന​യ്ക്ക് റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി ക്രി​ക്ക​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് ജി​ല്ലാ ടീ​മി​ലേ​ക്കും കേ​ര​ള ടീ​മി​ലേ​ക്കും സെ​ല​ക്‌ഷന്‍ കി​ട്ടു​ക​യും ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്ത​ത്. മി​ക​ച്ച പ​രി​ശീ​ല​ന​ത്തി​നാ​യി ഇം​ഗ്ലീ​ഷ് വി​ല്ലോ ബാ​റ്റാ​ണ് ഇ​ത്ത​വ​ണ ക്ല​ബ് ന​ല്‍​കി​യ​ത്.

സ്‌​കൂ​ളി​ല്‍ ന​ട​ന്ന അ​സം​ബ്ലി​യി​ല്‍ റോ​ട്ട​റി കാ​ര്‍​ഡ​മം സി​റ്റി ക്ല​ബ് ഭാ​ര​വാ​ഹി​ക​ള്‍ ഷ​ഹ​ന​യ്ക്ക് ബാ​റ്റും ഗ്ലൗ​സും കൈ​മാ​റി. ച​ട​ങ്ങി​ല്‍ ക്ല​ബ് സെ​ക്ര​ട്ട​റി നി​ര്‍​മ​ല്‍, പി.​ജി. നി​ജേ​ഷ്, ടി.​ആ​ര്‍. മ​നോ​ജ്, കെ.​പി. ജോ​ഷി, പ്ര​മോ​ദ്, ടോ​ണ്‍​സ​ല്‍, ജ​ഗ​ദീ​ഷ്, മ​നോ​ജ്, സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ജോ​ണ്‍ മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment