ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു; ഹെ​ൽ​മെ​റ്റി​നൊ​രു മി​ഠാ​യി​യു​മാ​യി ചാ​മ​ക്കാ​ലി​ലെ വി​ദ്യാ​ർ​ഥി​ക​ൾ

പ​യ്യാ​വൂ​ർ: ദേ​ശീ​യ റോ​ഡ് സു​ര​ക്ഷാ മാ​സാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​യ്യാ​വൂ​ർ ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ൾ സു​ര​ക്ഷാ ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ “ഹെ​ൽ​മെ​റ്റി​ന് ഒ​രു മി​ഠാ​യി’ പ​ദ്ധ​തി ഏ​റെ കൗ​തു​ക​ക​ര​മാ​യി. ഹെ​ൽ​മെ​റ്റ് വ​ച്ച ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും സീ​റ്റു​ബെ​ൽ​റ്റി​ട്ട കാ​ർ യാ​ത്രി​ക​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ മി​ഠാ​യി​യും അ​ല്ലാ​ത്ത​വ​ർ​ക്ക് റോ​ഡ് സു​ര​ക്ഷാ പ്ര​തി​ജ്ഞാ​കാ​ർ​ഡും ന​ൽ​കു​ക​യു​മാ​ണു​ണ്ടാ​യ​ത്.

പ​യ്യാ​വൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ ടോ​മി തോ​മ​സ് പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ഡ് സു​ര​ക്ഷ ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​വ​രു​ന്ന​ത്.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ൾ നേ​രി​ട്ട് അ​നു​ഭ​വ​ത്തോ​ടെ പ​ഠി​ക്കു​ന്ന​തി​നാ​യി “കു​ട്ടി​ക്ക​വ​ല ‘ എ​ന്ന പേ​രി​ൽ ഒ​രു മാ​തൃ​കാ​റോ​ഡ് സ്കൂ​ൾ പ​രി​സ​ര​ത്ത് മു​മ്പു​ത​ന്നെ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്.

ഇ​തു​മു​ഖേ​ന നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ക്കാ​റു​മു​ണ്ട്. പ്ര​മു​ഖ വാ​ഹ​ന വി​ത​ര​ണ​ക്കാ​രാ​യ കു​റ്റൂ​ക്കാ​ര​ൻ ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് “സു​ര​ക്ഷി​ത് മാ​ർ​ഗ് ‘ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ അ​മ്പ​ത് സ്കൂ​ളു​ക​ളെ ഈ ​പ​ദ്ധ​തി​ക്കാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ണ്ട്.ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചാ​മ​ക്കാ​ൽ ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ ന​ട​പ്പാ​ക്കി​യ “കു​ട്ടി​ക്ക​വ​ല’ പ​ദ്ധ​തി​ക്ക് ക​ഴി​ഞ്ഞ​വ​ർ​ഷം ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ചി​രു​ന്നു.

“ശ്ര​ദ്ധ മ​രി​ക്കു​മ്പോ​ൾ അ​പ​ക​ടം ജ​നി​ക്കു​ന്നു’ എ​ന്ന സ​ന്ദേ​ശ​മു​യ​ർ​ത്തി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ വേ​റി​ട്ട ഗ​താ​ഗ​ത ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ ഏ​റെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​ട്ടുണ്ട്. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ ഇ.​പി.​ജ​യ​പ്ര​കാ​ശ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ജി. ഷി​ബു, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ദി​നേ​ശ്, സ്കൂ​ൾ ലീ​ഡ​ർ എ​ഡ്വി​ൻ റെ​ജീ​ഷ്, അ​ധ്യാ​പ​ക​രാ​യ എം.​ടി. മ​ധു​സൂ​ദ​ന​ൻ, പി. ​ശി​ല്പ, ടി.​വി. ദീ​പ എ​ന്നി​വ​രാ​ണു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Related posts

Leave a Comment