പാമ്പാടി: കുട്ടികളെ കാറിന്റെ ബോണറ്റില്‍ ഇരുത്തി സാഹസിക യാത്ര നടത്തിയ അച്ഛനെതിരേ പോലീസ് കേസെടുത്തു. പാമ്പാടി വട്ടുകളത്താണു മക്കളെ അപകടകരമായ രീതിയില്‍ കാറിനു മുന്നിലിരുത്തി പിതാവ് യാത്ര നടത്തിയത്.
സംഭവത്തില്‍ വട്ടുകളം ഇരട്ടക്കുളത്തില്‍ ജ്യോതിഷിനെ തിരിച്ചറിയുകയും തുടര്‍ന്ന് കേസെടുക്കുകയുമായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം 5.15നായിരുന്നു സംഭവം.
സ്കൂള്‍ വിട്ടുവന്ന കുട്ടികളെ സ്കൂള്‍ യൂണിഫോമില്‍ തന്നെ ബോണറ്റിലിരുത്തിയായിരുന്നു യാത്ര. റോഡിലൂടെ സാഹസികമായി വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
