മ​ല​യോ​ര​മേ​ഖ​ല ചൂ​ളംവി​ളി ​കേ​ൾ​ക്കു​മോ; എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ ശ​ബ​രി റെ​യി​ല്‍ പാ​ത വ​രു​മോ

കോ​​ട്ട​​യം: എ​​ല്‍​ഡി​​എ​​ഫ് സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​വ​​സാ​​ന ബ​​ജ​​റ്റ് ശ​​ബ​​രി റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ അ​​വ​​സാ​​ന സാ​​ധ്യ​​താ ബ​​ജ​​റ്റാ​​ണ്. ക​​ഴി​​ഞ്ഞ മൂ​​ന്നു ബ​​ജ​​റ്റു​​ക​​ളി​​ലും 100 കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യെ​​ങ്കി​​ലും ഒ​​രു കോ​​ടി രൂ​​പ പോ​​ലും പ​​ദ്ധ​​തി​​യി​​ലേ​​ക്ക് ചെ​​ല​​വ​​ഴി​​ച്ചി​​ല്ല. സ്ഥ​​ലം ഏ​​റ്റെ​​ടു​​ത്തു ന​​ല്‍​കു​​ന്ന ആ ​​നി​​മി​​ഷം നി​​ര്‍​മാ​​ണം തു​​ട​​ങ്ങു​​മെ​​ന്ന് കേ​​ന്ദ്ര റെ​​യി​​ല്‍​വേ മ​​ന്ത്രി അ​​ശ്വി​​നി വൈ​​ഷ്ണ​​വ് ഉ​​റ​​പ്പു​​പ​​റ​​ഞ്ഞി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി.

നാളെ അവ​​ത​​രി​​പ്പി​​ക്കു​​ന്ന സം​​സ്ഥാ​​ന ബ​​ജ​​റ്റി​​ല്‍ കു​​റ​​ഞ്ഞ​​ത് ആ​​യി​​രം കോ​​ടി രൂ​​പ വ​​ക​​യി​​രു​​ത്തി​​യാ​​ല്‍ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​നു​​ള്ള തു​​ക​​യാ​​യി. പ​​തി​​വു​​പോ​​ലെ 100 കോ​​ടി പ്ര​​ഖ്യാ​​പ​​നം ആ​​വ​​ര്‍​ത്തി​​ച്ചാ​​ല്‍ ശ​​ബ​​രി പ​​ദ്ധ​​തി എ​​രു​​മേ​​ലി വി​​മാ​​ന​​ത്താ​​വ​​ളം പ​​ദ്ധ​​തി​​പോ​​ലെ പി​​ണ​​റാ​​യി സ​​ര്‍​ക്കാ​​രി​​ന്‍റെ അ​​നാ​​സ്ഥ​​യു​​ടെ​​യും പി​​ടി​​പ്പു​​കേ​​ടി​​ന്‍റെ​​യും മ​​റ്റൊ​​രു ഫ​​യ​​ല്‍ ചി​​ത്ര​​മാ​​യി ചു​​വ​​പ്പു​​നാ​​ട​​യി​​ല്‍ കു​​രു​​ങ്ങും.

നി​​ല​​വി​​ല്‍ അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി 111 കി.​​മീ. റെ​​യി​​ല്‍ പ​​ദ്ധ​​തി​​യു​​ടെ ആ​​കെ ചെ​​ല​​വ് 3802 കോ​​ടി​​യാ​​ണ്. ഇ​​തി​​ല്‍ 1900 കോ​​ടി രൂ​​പ കേ​​ര​​ളം വ​​ഹി​​ക്കേ​​ണ്ടി​​വ​​രും. തു​​ക അ​​നു​​വ​​ദി​​ക്കു​​ക മാ​​ത്ര​​മ​​ല്ല ഭൂ​​മി ഏ​​റ്റെ​​ടു​​ക്കാ​​നാ​​യി റ​​വ​​ന്യൂ ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ്ര​​ത്യേ​​ക യൂ​​ണി​​റ്റ് യു​​ദ്ധ​​കാ​​ലാ​​ടി​​സ്ഥാ​​ന​​ത്തി​​ല്‍ രൂ​​പീ​​ക​​രി​​ക്ക​​ണം. എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലെ നി​​ര്‍​ത്ത​​ലാ​​ക്കി​​യ ലാ​​ന്‍​ഡ് അ​​ക്വി​​സി​​ഷ​​ന്‍ ഓ​​ഫീ​​സു​​ക​​ള്‍ പു​​ന​​രാ​​രം​​ഭി​​ക്ക​​ണം.

ശ​​ബ​​രി പാ​​ത​​യ്ക്കു​​വേ​​ണ്ടി എ​​റ​​ണാ​​കു​​ളം, ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ലാ​​യി 416 ഹെ​​ക്ട​​റോ​​ളം സ്ഥ​​ലം വേ​​ണ്ടി​​വ​​രും. എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ല്‍ 152 ഹെ​​ക്ട​​റാ​​ണു വേ​​ണ്ട​​ത്. ഇ​​തി​​ല്‍ അ​​ങ്ക​​മാ​​ലി മു​​ത​​ല്‍ കാ​​ല​​ടി വ​​രെ എ​​ട്ടു കി.​​മീ. നീ​​ള​​ത്തി​​ല്‍ 24.40 ഹെ​​ക്ട​​ര്‍ നേ​​ര​​ത്തേ ഏ​​റ്റെ​​ടു​​ത്തി​​രു​​ന്നു. എ​​ട്ട് കി​​ലോ​​മീ​​റ്റ​​ര്‍ ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ പൂ​​ര്‍​ത്തി​​യാ​​യി​​രു​​ന്നു. അ​​ങ്ക​​മാ​​ലി​​ക്കും കാ​​ല​​ടി​​ക്കും ഇ​​ട​​യി​​ല്‍ ഏ​​ഴ് കി​​ലോ​​മീ​​റ്റ​​ര്‍ പാ​​ത നി​​ര്‍​മാ​​ണ​​വും കാ​​ല​​ടി സ്റ്റേ​​ഷ​​ന്‍റെ നി​​ര്‍​മാ​​ണ​​വും പൂ​​ര്‍​ത്തി​​യാ​​യി.

കാ​​ല​​ടി മു​​ത​​ല്‍ ക​​രി​​ങ്കു​​ന്നം വ​​രെ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ 513 കോ​​ടി രൂ​​പ ആ​​വ​​ശ്യ​​മാ​​ണ്. കോ​​ത​​മം​​ഗ​​ലം, മൂ​​വാ​​റ്റു​​പു​​ഴ താ​​ലൂ​​ക്കു​​ക​​ളി​​ലെ 39 കി​​ലോ​​മീ​​റ്റ​​ര്‍ പ്ര​​ദേ​​ശം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ 410 കോ​​ടി ചെ​​ല​​വാ​​കും. ഇ​​ടു​​ക്കി, കോ​​ട്ട​​യം ജി​​ല്ല​​ക​​ളി​​ല്‍ രാ​​മ​​പു​​രം സ്റ്റേ​​ഷ​​ന്‍ വ​​രെ 14 കി​​ലോ​​മീ​​റ്റ​​ര്‍ ദൂ​​ര​​ത്തെ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്കാ​​ന്‍ സാ​​മൂ​​ഹി​​കാ​​ഘാ​​ത പ​​ഠ​​നം ന​​ട​​ത്തി​​യി​​ട്ടി​​ല്ല.

1997-98 റെ​​യി​​ല്‍​വേ ബ​​ജ​​റ്റി​​ലാ​​ണ് അ​​ങ്ക​​മാ​​ലി ശ​​ബ​​രി​​മ​​ല പ​​ദ്ധ​​തി​​ക്ക് അ​​നു​​മ​​തി ല​​ഭി​​ച്ച​​ത്. അ​​ങ്ക​​മാ​​ലി- കാ​​ല​​ടി (7 കി.​​മീ) ദൈ​​ര്‍​ഘ്യ​​മു​​ള്ള ജോ​​ലി​​ക​​ളും കാ​​ല​​ടി-​​പെ​​രു​​മ്പാ​​വൂ​​ര്‍ (10 കി.​​മീ) ലീ​​ഡ് ജോ​​ലി​​ക​​ളും പൂ​​ര്‍​ത്തി​​യാ​​യി.പ​​ദ്ധ​​തി​​ക്കാ​​യി സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍, റെ​​യി​​ല്‍​വേ മ​​ന്ത്രാ​​ല​​യം, ആ​​ര്‍​ബി​​ഐ എ​​ന്നി​​വ ത​​മ്മി​​ല്‍ ധാ​​ര​​ണാ​​പ​​ത്രം ഒ​​പ്പി​​ടാ​​ന്‍ ക​​ഴി​​ഞ്ഞ വ​​ര്‍​ഷം കേ​​ര​​ള​​ത്തോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും ത്രി​​ക​​ക്ഷി ക​​രാ​​റി​​ല്‍ ഏ​​ര്‍​പ്പെ​​ടാ​​ന്‍ സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​ര്‍ വി​​സ​​മ്മ​​തി​​ച്ചു.

Related posts

Leave a Comment